എത്ര ഭീകരം ഈയവസ്ഥ !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
380 VIEWS

എത്ര ഭീകരം ഈയവസ്ഥ !

Joy Guruvayoor

കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടേ കേരളയുവതയുടെ വലിയൊരുഭാഗം, മയക്കുമരുന്നുകളുടെ കരാളഹസ്തങ്ങളിലമർന്നു കഴിഞ്ഞുവെന്നത് ഏറെ മനോവേദനയുളവാക്കുന്നു. ഹൈസ്ക്കൂൾമുതൽ മുകളിലോട്ടുള്ള വിദ്യാർത്ഥികളെ വശംവദരാക്കാൻ മയക്കുമയന്ന് ദല്ലാൾമാർ കറങ്ങിനടക്കുകയാണ്.
ആൺകുട്ടികൾക്കു തത്തുല്യമായി പെൺകുട്ടികളും മയക്കുമരുന്നുപയോഗ, വിതരണ ശൃംഗലയുടെ കണ്ണികളാണ്! 3,4-MDMA; Ecstasy (E, X, XTC); Molly; Mandy; Pingers/Pingas എന്നീ പേരുകളിലറിയപ്പെടുന്ന Methyl​enedioxy​methamphetamine എന്ന മയക്കുമരുന്നിൻ്റെ കേവലം ഒരൊറ്റതവണത്തെ ഉപയോഗത്തിലൂടെതന്നെ ഉപഭോക്താവ് അതിനടിമയായി മാറുന്നുവെന്നോർക്കണം!

വരുംവരായ്കകളെക്കുറിച്ച് അധികമൊന്നും ചിന്തിക്കാത്ത കുട്ടികൾ സുഹൃത്തുക്കളുടെ പ്രലോഭനത്തിനുവഴങ്ങിയോ ചതിയിലൂടെയോ ആദ്യഡോസുകൾ സ്വീകരിക്കപ്പെടുന്നു. പിന്നീട് അവ കിട്ടാതാകുമ്പോൾ പരക്കംപാച്ചിലാണ്. വൻവിലയുള്ള ഡ്രഗ്സ് വാങ്ങാൻ ആഭരണങ്ങളടക്കമുള്ള വീട്ടിലെ സാധനങ്ങൾ മോഷ്ടിച്ചുവിറ്റും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും സ്വയം ലൈംഗികബന്ധത്തിനു വിധേയരാകുകയും ചെയ്തുകൊണ്ട് നമ്മുടെ ഭാവിവാഗ്ദാനങ്ങളായ കുട്ടികൾ നശിച്ചുവെണ്ണീറാവുന്ന കാഴ്ച്ചകൾ ഹൃദയഭേദകംതന്നെ.

മയക്കുമരുന്നിൻ്റെ ഈ ദ്രുതവ്യാപനം കേരളത്തിലുണ്ടാവാൻ കാരണം സർക്കാരിൻ്റെ അനാസ്ഥാപരമായ സമീപനവും ജാഗ്രതയില്ലായ്മയും ഉത്തരവാദിത്വക്കുറവുമാണെന്ന് പറയാതെവയ്യ. ദിവസവും കിലോകണക്കിന് ലഹരിയാണ് കേരളത്തിലേക്കൊഴുകപ്പെടുന്നത്. അന്താരാഷ്ട്ര കമ്പോളത്തിൽ കോടിക്കണക്കിനു രൂപയുടെ വിലവരുന്ന ഡ്രഗ് പ്രൊഡക്ട്സ്! ഇവയിൽ പിടിയിലാവുന്നത് കേവലം 10% മാത്രമായിരിക്കും!

ഈ വ്യാപനത്തിനൊരു തടയിടുവാൻ നമ്മളാരുത്തരും ജാഗരൂകരാവേണ്ടതുണ്ട്. കേരള പോലീസിൻ്റെ Anti-narcotic Army യിൽ നമ്മളും അണിചേരുക. മയക്കുമരുന്നിൻ്റെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെടുന്ന നിമിഷം 999 59 66 666 എന്ന നമ്പറിൽ വിളിക്കുകയോ വിശദവിവരങ്ങളും ഫോട്ടോയുംവെച്ച് സന്ദേശമയക്കുകയോ ചെയ്യുക. സന്ദേശമയക്കുന്നവരുടെ പേരോ വിവരങ്ങളോ പോലീസിനുവരെ മനസ്സിലാക്കാൻ സാധിക്കാത്തവിധത്തിലാണ് ഈ നമ്പർ സെറ്റുചെയ്തിരിക്കുന്നത്. കണ്ടത് പറഞ്ഞതിന് സ്വയം ദുരിതമനുഭവിക്കേണ്ടിവന്നാലോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നർത്ഥം.

മയക്കുമരുന്നിൽനിന്ന് നമ്മുടെ കുരുന്നുകളെ രക്ഷപ്പെടുത്താൻ നാർക്കോട്ടിക് സോൾജ്യറായി നമുക്ക് മുന്നിട്ടിറങ്ങാം. നാർക്കോട്ടിക് സെല്ലിനെ വിവരമറിയിക്കാനുള്ള നമ്പർ വീണ്ടും ചേർക്കുന്നു. 999 59 66 666. ഇതിപ്പോൾത്തന്നെ മൊബൈലിൽ സേവ് ചെയ്തുവയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ