JOY LAND – പാക്കിസ്ഥാൻ ( ഉറുദു /പഞ്ചാബി ) – 2022
Must watch !
Rajesh Leela
പാക്കിസ്ഥാനിൽ നിന്നും കാൻസിലേക്കുള്ള ആദ്യ എൻട്രി പടം എന്ന നിലക്ക് മാത്രല്ല ജോയ്ലാൻഡ് ഇഷ്ടമായത് .. ഏത് നാട്ടിൽ കൊണ്ട് വച്ചാലും കൃത്യമായി ഫിറ്റാവുന്ന ഒരു സ്വീകാര്യത ഇതിൻ്റെ ത്രെഡിലും മേക്കിംഗിലുമുണ്ട് എന്നത് കൊണ്ടാണ് ..ഇത് എഴുതി സംവിധാനം ചെയ്ത സയിം സാദിഖിൻ്റെ കാഴ്ചപ്പാടിൻ്റെ ഭംഗിയാവട്ടെ ചിത്രത്തിലുടനീളം നമുക്ക് ദൃശ്യമാവുന്ന അനുകമ്പയുമാണ് , അപൂർവ്വമായി കാണുന്ന അനുകമ്പ …
ജോയ് ലാൻഡ് എന്ന പേരിൻ്റെ അർത്ഥത്തിന് വിപരീതമായിട്ടാണ് തിരക്കഥ ഉള്ളത് , അത് പോലെ ജൻഡർ പ്രശ്നങ്ങളെ ഇത്ര റിയലിസ്റ്റിക്കായി കാണിച്ച ഒരു മൂവി അടുത്ത കാലത്തൊന്നും കണ്ട ഓർമയുമില്ല …ലാഹോറിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ ഇളയ മകൻ ഹൈദറിന്റെ കഥയായിട്ടാണ് പടം തുടങ്ങുന്നത് .. വീൽചെയറിലിരിക്കുന്ന അച്ഛന്റെ തണലിലാണ് ആ കുടുംബം ഉള്ളത് എന്നതിൽ നിന്നും പാട്രിയാർക്കിയുടെ ആഴം ആദ്യമേ ഡയറക്ടർ ക്ലിയറാക്കുന്നുണ്ട് . .
ഏതാനും വർഷങ്ങളായി മാന്യനും സോബറുമായ ഹൈദർ തൊഴിൽരഹിതനുമാണ്… അതിനാൽ തന്നെ ഭാര്യ വർക്ക് ചെയ്യാൻ പോകുമ്പോ ഹൈദർ വീട്ട് കാര്യം നോക്കുന്ന രീതിയിലാണ് ലൈഫ് മുന്നോട്ട് പോവുന്നത് .. എന്നാൽ ഇതിൻ്റെ പേരിലുള്ള പരിഹാസം കാരണം എന്തെങ്കിലും വർക്ക് ഒപ്പിക്കാൻ ശ്രമിച്ച് ഒരു ഇറോട്ടിക് ഡാൻസ് തീയറ്ററിൽ ജോലിക്ക് ചേരുന്ന ഹൈദർ ,അവിടത്തെ സുന്ദരിയായ ട്രാൻസ് നർത്തകിയായ ബിബയെ പ്രണയിക്കാൻ തുടങ്ങുമ്പോൾ ചിത്രത്തിൻ്റെ ഗിയർ മാറുന്നു .. ശേഷമുള്ള പ്ലോട്ട് ഡവലപ്പ്മെൻ്റ് എന്നത് സങ്കീർണതയുടെ ആഴങ്ങളിലേക്ക് ജംപ് ചെയ്യുന്നു എന്ന് സാഹിത്യപരമായി പറയാം ..
ജോയ്ലാൻഡിന്റെ ഭംഗി , ഇതിലെ എല്ലാ കാരക്ടറുകളുടെയും ആഗ്രഹങ്ങളും, അവസ്ഥകളും , മനസിലെ മുറിവുകളും സെയ്മിന്റെ തിരക്കഥയിൽ വിദഗ്ദമായി ഇഴ പിരിയാതെ സെറ്റ് ചെയ്തിരിക്കുന്നു എന്നതാണ് … വല്ലാതെ അതിശയിപ്പിക്കുന്ന സത്യസന്ധതയാണ് ഓരോ സീനിലും നിങ്ങൾക്ക് കാണാൻ പറ്റുക എന്ന് പറഞ്ഞാൽ അത് തള്ളാവില്ല , അത് കാരണം ഫ്രെയിമിൽ വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും മാനുഷിക പരിവേഷം മാത്രേ ഉള്ളു , എവിടെയും വില്ലന്മാരില്ല – എല്ലാവരും സമൂഹത്തിന്റെ വിഷലിപ്തമായ കണ്ടീഷനിംഗിൻ്റെ ഇരകളാണ് എന്നേ തോന്നു ..അത്രയ്ക്കും ആഴത്തിലുള്ള നിരീക്ഷണമാണ് സംവിധായകൻ മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത് .. ഇൻ്റർനാഷനൽ ഓഡിയൻസിനെ ടാർഗറ്റ് ചെയ്തതോണ്ടാവാം ടെക്നിക്കലി നോക്കിയാൽ ടോപ് ക്ലാസ് ആണ് ചിത്രം ..
RL : Longing and Desire …