മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രമാണ് നാരദൻ സിനിമയിലെ ഹൈലൈറ്റെന്ന് ജോയ് മാത്യു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
259 VIEWS

മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രമാണ് നാരദൻ സിനിമയിലെ പ്രധാന ഹൈലൈറ്റെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സിനിമാ നിരൂപണം ഇങ്ങനെയല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞേക്കാം. എന്നാൽ ഒരു ഇന്ത്യൻ സിനിമയിലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ന്യായാധിപന്റെ ഈ ഉച്ചഭക്ഷണ രംഗം ജസ്റ്റീസുമാരുടെയും ജഡ്ജി ഏമാന്മാരുടെയും തീൻ മേശകൾ കണ്ടു ശീലിച്ച തലകീഴായ കാഴ്ചകളുടെ വഴക്കങ്ങൾക്ക് നൽകുന്ന പ്രഹരമാണെന്ന് ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ വാക്കുകൾ വായിക്കാം

“മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രം ആണ് നാരദൻ എന്ന സിനിമയിലെ ഹൈലൈറ്റ് . വീട്ടിൽ നിന്നും ഭാര്യ ക്ഷമാപൂർവ്വം ഒരുക്കി വെച്ച ചോറും കുഞ്ഞു കറികളും ഒരു കഷ്ണം മീൻ വറുത്തതും – കഴിഞ്ഞു, ഒരു ന്യായാധിപന്റെ ഉച്ചഭക്ഷണം. ഒരു സിനിമാ നിരൂപണം ഇങ്ങനെയല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞേക്കാം. എന്നാൽ ഒരു ഇന്ത്യൻ സിനിമയിലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ന്യായാധിപന്റെ ഈ ഉച്ചഭക്ഷണ രംഗം ജസ്റ്റീസുമാരുടെയും ജഡ്ജി ഏമാന്മാരുടെയും തീൻ മേശകൾ കണ്ടു ശീലിച്ച തലകീഴായ കാഴ്ചകളുടെ വഴക്കങ്ങൾക്ക് നൽകുന്ന പ്രഹരമാണ് .”

“പോറ്റിയുടെ കോടതിയിൽ പുലയന് നീതികിട്ടില്ല “എന്ന് എഴുപതുകളിൽ കവി സച്ചിദാനന്ദൻ എഴുതിയിട്ടുണ്ടെങ്കിൽ അത് എഴുപതുകളുടെ യാഥാർഥ്യമായിരുന്നു. എന്നാൽ ഇന്ന് ചോതിമാരുടെ കോടതികളിൽ നീതി നടപ്പാക്കപ്പെടുന്നുണ്ട് എന്ന പ്രതീക്ഷ ഈ ഒരൊറ്റ സീനിലൂടെ നമുക്ക് ലഭിക്കുന്നു.”

“ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്ത ഉയർത്തിപ്പിടിക്കാൻ രാജ്യത്തിലെ ഏത് ഓണം കേറാമൂലയിലുമുള്ള ഒരു മുൻസിഫ് വിചാരിച്ചാൽ മതിയെന്ന ബോധ്യം പ്രേക്ഷകന് ഈ ചിത്രം നൽകുന്നുണ്ട് . വരേണ്യവർഗ്ഗങ്ങൾ മേയുന്ന ഇന്ത്യയിലെ നീതിപീഠങ്ങൾ നടപ്പാക്കുന്ന ന്യായവിധികളുടെ കരണത്തടിക്കുകയാണ് “നാരദനിലൂടെ “തിരക്കഥാകാരൻ ആർ ഉണ്ണിയും സംവിധായകൻ ആഷിക് അബുവും .”

“മാധ്യമ രംഗത്തെ കുതികാൽവെട്ടും മൂല്യച്യുതിയുമൊക്കെ സിനിമയിൽ പ്രധാന വിഷയമായി വരുന്നുണ്ടെങ്കിലും മുൻസിഫ് കെ പി ചോതിയുടെ ചോറ്റുപാത്രമാണ് “നാരദൻ “സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുവാനാണ് എനിക്കിഷ്ടം . നമുക്കുണ്ടെന്ന് നാം അവകാശപ്പെടുന്നതോ നടിക്കുന്നതോ ആയ ഇന്ത്യൻ ജനാധിപത്യ ത്തെക്കുറിച്ചും ഇന്ത്യൻ ഭരണഘടനെയെക്കുറിച്ചും അഭിമാനിക്കാൻ കഴിയുന്ന ഒന്നായി മാറി “നാരദ”നിലെ ചോതിയുടെ ചോറ്റുപാത്രം .”

Leave a Reply

Your email address will not be published. Required fields are marked *

LATEST

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്