”ശ്രീ മുത്തപ്പന്‍” കണ്ണൂരിൽ

പി.ആര്‍.ഒ – എ.എസ്. ദിനേശ്.

ജോയ് മാത്യു, അശോകൻ, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ‘ശ്രീ മുത്തപ്പൻ’ എന്ന ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി.പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ സച്ചു അനീഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, ധീരജ് ബാല തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളായ കോക്കാടാൻ നാരായണൻ, കൃഷ്ണൻ നമ്പ്യാർ, വിനോദ് മൊത്തങ്ങ, ശ്രീഹരി മാടമന, പ്രഭുരാജ്, സുമിത്ര രാജൻ, ഉഷ പയ്യന്നൂർ, അക്ഷയ രാജീവ്, ബേബി പൃഥി രാജീവൻ എന്നിവരും അഭിനയിക്കുന്നു.

റെജി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ധീരജ് ബാല, ബിജു കെ ചുഴലി, മുയ്യം രാജൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. മുയ്യം രാജൻ എഴുതിയ വരികൾക്ക് രമേഷ് നാരായൺ സംഗീതം പകരുന്നു.പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തം ആദ്യമായാണ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്.

എഡിറ്റിങ്- രാംകുമാര്‍, തിരക്കഥാഗവേഷണം – പി.പി. ബാലകൃഷ്ണ പെരുവണ്ണാന്‍, ആർട്ട് ഡയരക്ടർ-മധു വെള്ളാവ്,മേക്കപ്പ് – പീയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ് – വിനോദ്കുമാര്‍,വസ്ത്രാലങ്കാരം – ബാലചന്ദ്രൻ പുതുക്കുടി, സ്റ്റില്‍സ് – വിനോദ് പ്ലാത്തോട്ടം.കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

Leave a Reply
You May Also Like

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ…

അന്തരിച്ച പങ്കജ് ഉദാസ്, സംഗീത ലോകത്തെ ഒരു യുഗം

അന്തരിച്ച പങ്കജ് ഉദാസ്, സംഗീത ലോകത്തെ ഒരു യുഗം കുറച്ചു നാളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ഗസൽ…

‘നിങ്ങള്‍ ആ ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ അല്ലേ’ എന്ന് ശ്രീനാഥ്‌ ഭാസി ചോദിച്ചതായി പരാതിക്കാരി

തന്നെയും തന്റെ ചാനലിനെയും അറിയില്ലെന്ന് ശ്രീനാഥ്‌ ഭാസി പറഞ്ഞത് പച്ചക്കള്ളം എന്ന് പരാതിക്കാരി പറയുന്നു. ആ…

‘ഒരുത്തീ’ക്കു ശേഷം വികെ പ്രകാശ് സംവിധാനം ചെയുന്ന ലൈവിൽ മമ്ത നായിക

നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തി തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വികെ പ്രകാശ് ആണ് ചിത്രം…