1800 വർഷം പഴക്കമുള്ള ഇപ്പോഴും പ്രവർത്തിക്കുന്ന റോമൻ ജലസേചന പൈപ്പുകൾ

37

✒ Joyson Devasy

1800 വർഷം പഴക്കമുള്ള ഇപ്പോഴും പ്രവർത്തിക്കുന്ന റോമൻ ജലസേചന പൈപ്പുകൾ

ജലസേചന ആവശ്യങ്ങൾക്കായി ഇംഗ്ലണ്ടിൽ ഉപയോഗിച്ചിരുന്ന 1800 വർഷം പഴക്കമുള്ള റോമൻ കാലഘട്ടത്തിലെ ഈയ നിർമ്മിതമായ പൈപ്പുകൾ ഗവേഷകർ കണ്ടെത്തി.തെളിവുകൾ പറയുന്നത്, ഈ പൈപ്പുകളിൽ ചിലത് ഇപ്പോഴും നല്ല പ്രവർത്തനക്ഷമമാണ് എന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ആധികാരികതയും, നഗരപരിപാലനത്തിലെ അവരുടെ തികഞ്ഞ അച്ചടക്കവുമാണ് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്നത്.ക്ലോഡിയസ് ചക്രവർത്തിയുടെ May be an image of outdoorsഭരണകാലത്ത് 43 സി ഇയിലാണ് റോമാക്കാർ ബ്രിട്ടനെ ആക്രമിച്ചു കീഴടക്കുന്നത്. തുടർന്ന് അദ്ദേഹം ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളും കീഴടക്കി തന്റെ റോമൻ സാമ്രാജ്യത്തിൽ ഒരു പുതിയ പ്രവിശ്യയാക്കിമാറ്റി. ഇതിനു അദ്ധേഹം ബ്രിട്ടാനിയ എന്നു പേരുനൽകി. ആദ്യകാലങ്ങളിൽ ഇവിടെ റോമൻ അധികാരത്തെ വെല്ലുവിളിക്കുന്ന ഒരുപാട് ഗോത്രങ്ങൾ നിലവിലുണ്ടായിരുന്നു. അവരിൽ പ്രധാനികളായിരുന്നു 43-50 സി ഇയിലെ കാരറ്റക്കസിന്റെ നേതൃത്വത്തിലുള്ള കാറ്റുവെല്ലൗണി ഗോത്രം. മറ്റൊന്ന് വനിതാ നേതാവായ ബൗട്ടിക രാജ്ഞിയുടെ നേതൃത്വത്തിലുള്ള വേറൊരു ഗോത്രം. ഇവരുടെ കനത്ത പ്രക്ഷോഭങ്ങളും കലാപങ്ങളും റോമൻ സൈന്യം ക്രമേണ അടിച്ചൊതുക്കി.60 സി ഇയിലെ വാട്‌ലിംഗ് സ്ട്രീറ്റ് യുദ്ധത്തിലെ പരാജയത്തിനു തൊട്ടുപിന്നാലെ ബൗട്ടിക റാണി ആത്മഹത്യ ചെയ്തതോടെ റോം തങ്ങളുടെ അധികാരം ഇംഗ്ലണ്ടിൽ ഉറപ്പിച്ചു. തങ്ങളുടെ അധികാര കാലയളവിൽ റോമൻ സൈന്യം ഇംഗ്ലണ്ടിലെ 2,000,000ത്തോളം വരുന്ന ജനസംഖ്യയിൽ ഒരു ലക്ഷത്തിനും 250,000 നും ഇടയിൽ ആളുകളെ വിവിധ പോരാട്ടങ്ങളിലും മറ്റും കൊന്നുത്തള്ളിയിട്ടുണ്ട്. 410 സിഇയിൽ റോമൻ സാമ്രാജ്യം തങ്ങളുടെ ആഭ്യന്തര കലാപങ്ങളെ തുടർന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തി. ഇത് ബ്രിട്ടനെ മറ്റ് അധിനിവേശ വംശജർക്കു മുന്നിൽ തുറന്നുകൊടുത്തതു പോലെയായി.റോമിനുള്ളിലെയും പുറത്തേയും ആഭ്യന്തര കലഹങ്ങൾ കാരണം ഭൂഖണ്ഡാന്തര യൂറോപ്പിലാകമാനം തങ്ങളുടെ അതിർത്തികളെ പ്രതിരോധിക്കാനും ആഭ്യന്തര യുദ്ധങ്ങളിൽ പങ്കാളികളാകാനും ബ്രിട്ടനിലെ മുഴുവൻ സൈനിക വിഭാഗങ്ങളെയും റോം പിൻവലിക്കുകയുണ്ടായി. ഏകദേശം 400 വർഷത്തോളം ഇംഗ്ലണ്ടിലെ ഗോത്രഭൂമികൾ റോമിനു കീഴിൽ ഉണ്ടായിരുന്നു. അന്നു അവിടം സ്ഥാപിച്ച പല റോമൻ കെട്ടിടങ്ങൾ, കോട്ടകൾ, കുളങ്ങൾ തുടങ്ങീയവയുടെ അവശിഷ്ടങ്ങൾ നമുക്കിന്നും കാണാവുന്നതാണ്…