ഒരു അമേരിക്കൻ പരാജയം

52

✒Joyson Devasy

ഒരു അമേരിക്കൻ പരാജയം

“ബ്ലാക്ക് ഹോക്ക് ഡൗൺ” എന്ന സിനിമയിലൂടെ ഏവർക്കും സുപരിചിതമായ അമേരിക്കൻ സൈന്യത്തിന്റെ നേത്യത്വത്തിൽ 1993 ൽ യു.എൻ നടത്തിയ “ഓപ്പറേഷൻ ഗോതിക് സെർപ്പന്റ്” എന്ന ദൗത്യവുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങളാണ് ചുവടെ.
ഓപ്പറേഷൻ ഗോതിക് സെർപ്പന്റ് എന്നത് യുഎൻ സേന അമേരിക്കയുടെ നേതൃത്വത്തിൽ എറ്റെടുത്ത ഒരു സൈനിക നടപടിയായിരുന്നു. സ്വന്തം ജനതയ്‌ക്കെതിരായ അതിക്രമങ്ങൾക്കും അയൽ ഗോത്രങ്ങൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്കും പേരുകേട്ട സൊമാലിയൻ മയക്കുമരുന്ന് പ്രഭു “മുഹമ്മദ് ഫറാ എയ്ഡിഡിനെ” കണ്ടെത്തി അറസ്റ്റ് ചെയ്യുകയോ അവസാനിപ്പിക്കുകയോ എന്നതായിരുന്നു ഈ ഓപ്പറേഷന്റെ പിന്നിലെ പ്രധാന ലക്ഷ്യം.

ഏകദേശം 1 മണിക്കൂർ ദൈർഘ്യമുള്ള സൈനീക നടപടിയാണ് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സും റേഞ്ചേർസും മൊഗാദിഷുവിൽ നിശ്ച്ചയിച്ചിരുന്നത്. ഞൊടിയിടയൽ ദൗത്യം പൂർത്തിയാക്കി തിരിച്ചുമടങ്ങാനുള്ള നിർദേശവുമായി എത്തിയ സൈന്യം പക്ഷേ നേരിട്ടത് അപ്രതീഷിതമായ വിധിയായിരുന്നു. തങ്ങളുടെ യു‌എച്ച് -60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ശത്രുക്കളുടെ ഒരു ആർ‌പി‌ജി ആക്രമണത്താൽ നിയന്ത്രണം തെറ്റി താഴെവീണു. പൈലറ്റുമാരെയും മറ്റുള്ള ക്രൂവിനെയും രക്ഷിക്കാനായി മറ്റൊരു യു‌എച്ച് -60 ഹെലികോപ്റ്റർ എത്തിയെങ്കിലും അതും വെടിയേറ്റു നിലംപതിച്ചു.

നഗരത്തിലെ ആ ഒറ്റരാത്രിയിലെ ഏറ്റുമുട്ടലിൽ 19 അമേരിക്കൻ സൈനീകർ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും 1 ആൾ പിടിക്കപ്പെടുകയും ചെയ്തു. പിടിക്കപ്പെട്ട മൈക്കൾ ഡ്യൂറന്റ് എന്ന വൈമാനികനെ സൊമാലിയൻ സൈന്യം നല്ല രീതിയിൽ പരിചരിച്ചു, പരിക്കുകൾ മാറിയതിനു ശേക്ഷം തിരിച്ചു സ്വാദേശത്തേക്ക് അയക്കുകയുണ്ടായി. രക്ഷാപ്രവർത്തനത്തിനിടെ യു എൻ സൈനീകദളത്തിലെ ഒരു മലേഷ്യൻ സൈനികനും, ഒരു പാകിസ്ഥാൻ സൈനീകനും കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ ഏകദേശം 200-500 സൊമാലിയക്കാർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.

Film - Black Hawk Down - Into Filmതങ്ങൾക്കേറ്റ പരാജയത്തെ തുടർന്ന് സൊമാലിയയിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ 1994 ൽ പ്രസിഡന്റ് ക്ലിന്റൺ ഉത്തരവിട്ടു.വിയറ്റ്നാം യുദ്ധത്തിലെ പരാജയത്തിനു ശേക്ഷം യു‌എസ് സൈന്യം നേരീട്ട ഏറ്റവും കാഠിന്യമേറിയ പരാജയമായിരുന്നു മൊഗാദിഷു യുദ്ധം. അമേരിക്കൻ മിലിട്ടറിയിയേയും, മാധ്യമങ്ങളെയും, രാഷ്ട്രീയത്തേയും ഒരെപ്പോലെ നടുക്കിയ ഒരു പേടിസ്വപ്നമായി ഈ സൈനീക ഓപ്പറേഷൻ ഇന്നും അറിയപ്പെടുന്നു. ഓപ്പറേഷൻ ഗോതിക് സെർപ്പെന്റിനു നേതൃത്വം നൽകിയ ഒ.ഐ‌.സി ജനറൽ വില്യം എഫ്. ഗാരിസൺ, തുടർനടപടികളെ തുടർന്ന് രാജിവെക്കുകയുണ്ടായി എന്നതു വേറൊരു ചരിത്രം.
Credit:#epic_war_history