JP
മാളികപ്പുറം ഇന്നലെ രാത്രി കണ്ടു. ഒട്ടും മുഷിച്ചിലില്ലാതെ ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ നമ്മുടെ കണ്ണും മനസ്സും നിറച്ച് ശരിക്കും നമ്മൾ ശബരിമലയിൽ പോയപോലെ ഒരു അനുഭവമാണ് ഈ മൂവി.. പ്രത്യേകിച്ചു ആ രണ്ടു കുട്ടികളുടെ അഭിനയം അതി ഗംഭീരം എന്ന് തന്നെ പറയേണ്ടിവരും. ഉണ്ണി ശരിക്കും ചാർലിയിൽ ദുൽഖർ ചെയ്തപോലെ നിറപുഞ്ചിരിയോടെ എന്തിനെയും നേരിടാനുള്ള ചങ്കൂറ്റത്തോടെ മാസ്സ് ആയി തന്റെ വേഷം മനോഹരമാക്കി…*
*സൈജു കുറുപ്പിനും രമേഷ് പിഷാരടിക്കും ശ്രീജിത്ത് രവിക്കുമൊക്കെ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കുവാൻ സാധിച്ചു. എടുത്ത് പറയേണ്ട ഒന്നാണ് റ്റി . ജി രവി ചെയ്ത വേഷം. അതുപോലെതന്നെ തമിഴ്നടൻ സമ്പത്ത് റാം തനിക്ക് ഫൈറ്റ് മാത്രമല്ല അഭിനയവും അനായാസമാണെന്ന് തെളിയിച്ചു.* *പുലിമുരുകന് ശേഷം കാടിനുള്ളിൽവെച്ചുള്ള മനോഹരമായ ഫൈറ്റ് ഇതിലാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല…* *ചെറിയ വേഷങ്ങളിൽ വന്നവർ പോലും തങ്ങളുടെ റോൾ ഭംഗിയായി ചെയ്തു.*
*ഒട്ടും മുഷിപ്പിക്കാതെ രണ്ടുമണിക്കൂർ നേരം ആസ്വാദത്തിന്റെ പരമകോടിയിലെത്തിക്കാൻ മനോഹരമായി തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയ്ക്കും നവാഗത സംവിധായകന്റെ സഭാകമ്പമില്ലാതെ മനോഹരമായി സിനിമയൊരുക്കാൻ മലയാളികളുടെ പ്രീയ സംവിധായകൻ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കറിനും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ പ്രദേശമായിട്ടുകൂടി കാടിന്റെ വന്യതയും ആ പുണ്യഭൂമിയുടെ മഞ്ഞുമൂടിയ മനോഹാരിതയും കാനന പാതയുടെ ആകാശ ദൃശ്യങ്ങളും ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ ഫ്രയിമുകളും ഒപ്പിയെടുക്കാൻ ക്യാമറാമാൻ വിഷ്ണു നാരായണനും വലിച്ചുനീട്ടാതെ നിറഞ്ഞ കയ്യടക്കത്തോടെ മനോഹരമായി എഡിറ്റു ചെയ്യാൻ സംവിധായകൻ കൂടിയായ വിഷ്ണു ശശിശങ്കറിനും കഴിഞ്ഞിട്ടുണ്ട് എന്ന് തികഞ്ഞ ആത്മാർത്ഥതയോടെത്തന്നെ പറയേണ്ടുന്ന കാര്യമാണ്.*
*ഇത്തരമൊരു മൂവിയ്ക്ക് ആവശ്യമായ മനോഹരമായ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയ റെജിൻ രാജ് ലിറിക്സ് ഒരുക്കിയ ഹരിനാരായണൻ, സന്തോഷ് വർമ്മ പാട്ടുകൾ പാടിയ ആന്റണി ദാസൻ, മധു ബാലകൃഷ്ണൻ റെജിൻ രാജ്, ഹരിവരാസനം പാടിയ പ്രകാശ് പുത്തൂർ എന്നിവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.*
*സിനിമയുടെ നട്ടെല്ല് അതു ഭംഗിയായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ആവശ്യമായ ഫണ്ട് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് ആണ്. കാവ്യാ ഫിലിംസിന്റെ ബാനറിൽ പ്രീയ വേണുവും ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ പിന്റോയുമാണ് ഈ സിനിമയുടെ പ്രൊഡ്യൂസേഴ്സ്.പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ അടക്കമുള്ള ഈ സിനിമയുടെ മറ്റെല്ലാ അണിയറപ്രവർത്തകർക്കും സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.*
*പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ഈ മനോഹര ചിത്രം തയേറ്ററിൽ തന്നെ കാണുവാൻ ഏവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു..* *ഇനിയും ഈ കൂട്ടായ്മയിൽ ഒരുപാട് നല്ല സിനിമകൾ ഒരുക്കാൻ ഈ സിനിമയുടെ അണിയറരപ്രവർത്തകർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു