വിമാനത്തിനുള്ളിലെ മര്യാദകൾ

Js Adoor

വിമാനത്തിലാണ് ജീവിതത്തിലെ ചിലവഴിച്ചത്. അതു കൊണ്ട് തന്നെ നിയമങ്ങൾ അറിയാം. വിമാനത്തിൽ മറ്റു യാത്രക്കാർക്ക് ശല്യമാകുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുയൊ യാത്രക്കാരെ കയ്യേറ്റം ചെയ്യുകയോ ഒക്കെ ചെയ്യുന്നത് കടുത്ത നിയമ ലംഘനം മാത്രം അല്ല മറ്റു യാത്രകാരോടുള്ള അവഹേളനവുമാണ്.

അതു മാത്രം അല്ല. വിമാനമുയർന്നു കഴിഞ്ഞാൽ രണ്ടോ മൂന്നോ പേർ എഴുന്നേറ്റ് ശബ്ദങ്ങൾ ഉണ്ടാക്കിയാണ് പല വിമാനം റാഞ്ചലുകളും നടന്നത്. അതു കൊണ്ടു തന്നെ വിമാനത്തിനുള്ളിൽ ഹൈ സെക്യൂരിറ്റി സോൺ ആണ്. വിമാനത്തിൽ കയറിയാൽ എല്ലാ യാത്രക്കാരുടെയും സേഫ്റ്റിയും സെക്യൂരിറ്റിയും പരമ പ്രധാനമാണ്. അതു കൊണ്ടു എന്ത് disruptive behavior ഉം മറ്റു യാത്രക്കാരുടെ സുരേഷയെ ബാധിക്കും.

ഒരിക്കൽ ലണ്ടനിൽ നിന്ന് ബോംബെക്കുള്ള ഫ്‌ളൈറ്റിൽ ഒരു മലയാളി മദ്യപിച്ചു ലക്ക്‌ കേട്ട് അയാളുടെ ഭാര്യയെ കേള്ക്കാൻ അറക്കുന്ന പച്ച തെറികൾ ഉറച്ചു പറയുന്നു. ഞാൻ രണ്ട് സീറ്റ് പുറകിൽ ആയിരുന്നു. എന്റെ അടുത്തു രണ്ട് ബ്രിട്ടീഷ് യാത്രക്കാർ. അവരെല്ലാം അസ്വസ്ഥരായി. ഞാൻ പോയി അയാളോട് പറഞ്ഞു സുഹൃത്തേ പതിയെ സംസാരിക്കൂ, ചീത്ത പറയാതെ ഇരിക്കൂ. അതു കേട്ട് എന്റെ നേരയായി അസഭ്യവർഷം. ഞാൻ പോയി ചിഫ് എയർഹോസ്റ്റസിനു പരാതി കൊടുത്തു. അവർ എന്തിനാണ് അയാൾക്ക് അത്രയും മദ്യം കൊടുത്തതെന്നു ചോദിച്ചു. എന്റെ സീറ്റ് മാറ്റി തന്നു.

 

ബോംബെയിൽ ഇറങ്ങിയപ്പോൾ എയർബ്രിഡ്ജിൽ തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ പോലീസ്കാർ വന്നു. അപ്പോഴേക്കും അയാളുടെ ഭാര്യയും കുട്ടിയം എന്റെ അടുത്തു വന്നു രക്ഷിക്കണം സർ എന്ന് നിലവിളി. അവരുടെ കൊച്ചി ഫ്ലൈറ്റ് മിസ്സാകും. അവസാനം കേസ് ചാർജ് ചെയ്യുന്നതിന് മുമ്പ് ഇടപെട്ടു പരാതി ഇല്ലന്ന് എഴുതി കൊടുത്തു വളരെ ശ്രമിച്ചാണ് അയാളെ എയർപോർട്ട്‌ ഡിറ്റെൻഷൻ സെല്ലിൽ നിന്ന് ഇറക്കിയത്. വെള്ളത്തിന്റെ കെട്ടുപോയ ആയാൾ വന്നു ആളറിഞ്ഞില്ല എന്ന് പറഞ്ഞു ഒരു പാട് ക്ഷമ ചോദിച്ചു. ഇനിയും ഇത്പോലെ ഒരിക്കലും ഫ്‌ളൈറ്റിൽ പ്രശ്നം ഉണ്ടാക്കരുത് എന്ന് ഉപദേശിച്ചു വിട്ടു.

സിങ്കപ്പൂരിൽ കുടിച്ചു ലക്ക് കെട്ട വിമാനത്തിൽ കയറിയ മലയാളിയെ ഫ്ലൈറ്റ് ടേക് ഓഫ് ചെയ്യുന്നതിന് മുമ്പേ പോലീസ് വന്നു പൊക്കി.സ്ഥിരം യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ വിമാനത്തിൽ മുദ്രാവാക്യവിളിക്കുന്നതിനോട് അവരെ കയ്യേറ്റം ചെയ്യുന്നതിനോടോ യോജിക്കാൻ സാധിക്കില്ല. വിമാനത്തിനകത്തുള്ള Disruptive behavior, violence ഉം ഒരു കൊല്ലം വരെ ശിക്ഷർഹമായ കുറ്റമാണ്. അതു പോലെ ഒരാൾ രണ്ട് വരി മുദ്രാവാക്യം വിളിച്ചു എന്നത് കൊണ്ടു മുഖ്യമന്ത്രിയെ അപയപെടുത്താനാണ് എന്ന കാലാൾപ്പട ക്യാപ്‌സൂലിനോടും യോജിക്കുന്നില്ല. എന്തായാലും ഇന്ത്യയിലും വിദേശത്തുമുള്ള എവിയേഷൻ നിയമങ്ങളെകുറിച്ചു അറിയുന്നത് നല്ലതാണ്. ഈ ലിങ്കിൽ പോയാൽ കുറെ കാര്യങ്ങൾ കൂടി മനസിലാക്കാം > Aviation law

***

ഏവിയേഷനുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ നൽകാൻ ശേഷിയുള്ള Jacob K Philip എഴുതുന്ന ഈ കുറിപ്പ് കൂടി വായിക്കൂ

കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ വിമാന, വിമാനയാത്രാ സുരക്ഷാ വശം-
ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) ഇങ്ങിനെ പറയുന്നു.
വിമാനത്തിൽ, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ- ശാരീരികമായും വാക്കുകൾ കൊണ്ടും.
ചെയ്താൽ ശിക്ഷ ഇതാണ്.
ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ.
നിയമം 1937 ലെയാണ് എന്ന് ആക്ഷേപിക്കേണ്ട. 2018 ൽ പരിഷ്‌ക്കരിച്ചതാണ്.
അതിനു മുമ്പ്, സർക്കാർ മറ്റൊരു ചട്ടവും സിവിൽ ഏവിയേഷൻ് റിക്വയർമെന്റ് എന്ന പേരിൽ ഇറിക്കിയിട്ടുണ്ട്- 2017 സെപ്റ്റംബറിൽ.
അതനുസരിച്ച്, മേൽപ്പറഞ്ഞ മട്ടിൽ, വാക്കുകളാൽ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയിൽ നിന്നു വിലക്കാം.
കൂടാതെ,
മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം.
ഈ ഉപദ്രവത്തിൽ, പിടിച്ചു തള്ളുന്നതും (പുഷ്) ഉൾപ്പെടും.

**

Leave a Reply
You May Also Like

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അധര്‍മ്മികള്‍ക്ക് വധശിക്ഷയാണ് നീതി: വധശിക്ഷയുടെ നൈതികതയെക്കുറിച്ച്

ലോകരാജ്യങ്ങള്‍ക്കിടയില്‍ 98 രാഷ്ട്രങ്ങള്‍ വധശിക്ഷയെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ നിയമം മൂലമല്ലെങ്കിലും പ്രയോഗത്തില്‍ അവസാനിപ്പിച്ച 35 രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഇന്ത്യ, ചൈന, അമേരിക്ക, പാകിസ്താന്‍ തുടങ്ങിയ 58 രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിര്‍ബാധം തുടരുന്നു. 2012ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍  വധശിക്ഷ അവസാനിപ്പിക്കാനാവശ്യപ്പെടുന്ന പ്രമേയം ജനറല്‍ അസംബ്ലിയില്‍  കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു വോട്ടുചെയ്ത 38 അംഗങ്ങള്‍ക്കൊപ്പയിരുന്നു ഇന്ത്യ.

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് എഴുതുന്നത് മുന്‍ ജഡ്ജിയും പ്രമുഖ ബ്ലോഗ്ഗറുമായ ഷെരീഫ് കൊട്ടാരക്കര

കലാപനിയന്ത്രണത്തിനുള്ള പൊലീസ് ചട്ടങ്ങൾ

കലാപനിയന്ത്രണത്തിന് സജ്ജരായ പൊലീസ്’ എന്ന സങ്കൽപം ആധുനിക ലോകത്ത് ഉടലെടുക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉടലെടുക്കുന്ന രാഷ്ട്രീയ അസ്ഥിരതയെ നേരിടാൻ അന്നത്തെ പൊലീസ് ശ്രമിക്കുന്ന കാലത്താണ്.