fbpx
Connect with us

Kerala

കേരളത്തിന്റെ സ്വന്തം എഡിസൺ…!

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പ് കേരളത്തിൽ ഒരാൾ ഇലക്ട്രിക് കാർ നിർമ്മിച്ചിരുന്നു. അധികമാരുമറിയാത്ത ആ ചരിത്രം വായിക്കാം.

 145 total views

Published

on

Jubin Jacob Kochupurackan

കേരളത്തിന്റെ സ്വന്തം എഡിസൺ…!

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പ് കേരളത്തിൽ ഒരാൾ ഇലക്ട്രിക് കാർ നിർമ്മിച്ചിരുന്നു. അധികമാരുമറിയാത്ത ആ ചരിത്രം വായിക്കാം.

വൈദ്യുതി ഉപയോഗിച്ചോടുന്ന വാഹനങ്ങൾ എന്നും മാധ്യമ ശ്രദ്ധയും ജനശ്രദ്ധയുമാകർഷിച്ചിട്ടുണ്ട്. ടെസ്ലയും മഹീന്ദ്ര E2Oയുമൊക്കെ വാർത്തകളിൽ നിറഞ്ഞപ്പോൾ ഇത്തരം വാഹനങ്ങളുടെ ഉത്ഭവത്തെക്കുറിച്ചറിയാൻ ഒരാകാംക്ഷ. ചരിത്രത്തിലൂടെ സഞ്ചരിച്ചാൽ ചരിത്രമെഴുതാം എന്നല്ലാതെ സൃഷ്ടിക്കാനാവില്ലല്ലോ. അതുകൊണ്ടു തന്നെ ചരിത്രസൃഷ്ടാക്കളെത്തേടിയാവാം യാത്ര എന്നുറച്ചു. പത്തൊൻപതാം നൂറ്റാണ്ടു മുതൽ വൈദ്യുതിയുപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ഗ്യാസൊലീനും ഡീസലുമൊക്കെ കുടിക്കുന്ന യന്ത്രവാഹനങ്ങളുടെ കുഞ്ഞുന്നാൾ മുതൽ വൈദ്യുതവാഹനങ്ങളും നിശ്ശബ്ദസഹയാത്രികരായി കൂടെയുണ്ടായിരുന്നു എന്നു ചുരുക്കം. ഇവയധികവും നിർമ്മിക്കപ്പെട്ടത് യൂറോപ്പിലും അമേരിക്കയിലുമാണ്. റഷ്യ പോലെയുള്ള ചുരുക്കം ചില രാജ്യങ്ങളും പരീക്ഷണങ്ങളുമായി പിന്നാമ്പുറത്തുണ്ടായിരുന്നു എന്നും അറിയാനിടയായി. അപ്പോഴാണ് മറ്റൊരുവഴിക്ക് മനസ്സൊന്നു പാളിയത്. നമ്മുടെ രാജ്യത്താരെങ്കിലും. ഇന്ത്യയുടെ പേരിൽ അങ്ങനെയൊരു ചരിത്രവുമില്ലെന്നായിരുന്നു ലഭിച്ച മറുപടികളിലധികവും. യാത്ര നീണ്ടു.

ഒടുവിലൊരു സുഹൃത്തിനൊപ്പമുള്ള വെടിവട്ടത്തിനിടയിൽ കൊഴിഞ്ഞു വീണ ഒരു വാചകം.”കേരളത്തിൽ ഒരാൾ ഇലക്ട്രിക് കാർ ഉണ്ടാക്കിയിരുന്നു… അറുപതിൽപരം* വർഷം മുൻപ്…”കേട്ടമാത്രയിൽ നടുങ്ങിയിരിക്കാനേ കഴിഞ്ഞുള്ളൂ… കേട്ടത് സത്യമെന്നറിഞ്ഞതിൽ പിന്നെ അമാന്തിച്ചില്ല. യാത്ര ആ വഴിക്കായി. വിസ്മൃതിയുടെ പായൽ വന്നുമൂടിയ ഒതുക്കുകല്ലുകൾ കടന്ന് ഞാനാ ചരിത്രസത്യത്തിന്റെ മുറ്റത്തെത്തി. അതൊരു വൻവൃക്ഷമായിരുന്നു, പി.ഡി.ഇടിച്ചെറിയ എന്ന മഹാപ്രതിഭ… ആ ശാസ്ത്രകുതുകിയുടെ ഓർമ്മച്ചിത്രത്തിനു മുന്നിൽ ഞാൻ പ്രണമിച്ചു നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ 84കാരനായ ഡാനിയൽ എന്നെ സ്വാഗതം ചെയ്തു; സ്വവസതിയിലേക്കും, പിന്നെ അധികമാരുമറിയാത്ത ചരിത്രത്തിലേക്കും.1905ൽ കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വിദ്യാഭ്യാസം നേടിയ ഇടിച്ചെറിയ ഉപരിപഠനാർത്ഥം 1921ൽ അമേരിക്കയിലെ ഡിട്രോയിറ്റിലേക്കു പോയെങ്കിലും ആറു മാസത്തിനുള്ളിൽ തിരികെയെത്തി.”അവിടെ നിന്നും എനിക്ക് കൂടുതലൊന്നും പഠിക്കാനില്ല..”എന്നായിരുന്നു കാരണം ചോദിച്ചവർക്കുള്ള മറുപടി. അതൊരു സ്വയപ്രശംസയോ അഹങ്കാരമോ അല്ലെന്നതിന് കാലം സാക്ഷിയായി.

പീരുമേട്ടിൽ ഒരു ഫാക്ടറിയിൽ ഫോർമാനായിരിക്കുമ്പോഴാണ് ഒരു പുതിയ ഫാക്ടറിയുടെ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് അദ്ദേഹം ഉദ്ഘാടകനായ ഒരാളെ കണ്ടതും പരിചയപ്പെട്ടതും. ആൾ നിസ്സാരക്കാരനല്ലെന്നു മനസ്സിലാക്കി തിരുവനന്തപുരത്തേക്കു ചെല്ലാൻ ഇടിച്ചെറിയയെ ക്ഷണിച്ച ആ വിശിഷ്ടവ്യക്തി മറ്റാരുമായിരുന്നില്ല. അത് സാക്ഷാൽ സർ സി.പി എന്ന തിരുവിതാംകൂർ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരായിരുന്നു. തിരുവനന്തപുരത്ത് കന്റോൺമെന്റ് റോഡിലുള്ള ട്രാവൻകൂർ വുഡ് ആൻഡ് ടോയ്സ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്കായിരുന്നു നിയമനം.

Advertisementഇന്ത്യ സ്വാതന്ത്ര്യത്തിലേക്കടുത്തുകൊണ്ടിരുന്ന 1940കളുടെ മദ്ധ്യാഹ്നത്തിൽ അനന്തപുരിയിലെ പണിശാല ഇടിച്ചെറിയയ്ക്ക് പരീക്ഷണശാലയായി മാറി; ഒട്ടനവധി കണ്ടുപിടുത്തങ്ങളുടെ ഈറ്റില്ലവും. തടിപ്പണികൾക്കാവശ്യമായ പുതിയ മെഷീനുകൾ നിർമ്മിക്കുകയായിരുന്നു ആദ്യം ചെയ്തത്. മാനുഷിക അധ്വാനം പാടേ കുറച്ച് സമയവും ലാഭിക്കുന്ന തരത്തിൽ രൂപകൽപന ചെയ്ത ധാരാളം മെഷീൻ ടൂളുകൾ ഇടിച്ചെറിയയുടേതായി രംഗത്തു വന്നു. സ്പൈറൽ കട്ടിംഗ് മെഷീൻ പോലുള്ള യന്ത്രസംവിധാനങ്ങൾ കേരളത്തിലെന്നല്ല ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇടിച്ചെറിയയാണ്. ഈയവസരത്തിലാണ് ബാറ്ററിയിലോടുന്ന കാർ എന്നൊരു ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിക്കുന്നത്. ഇതിനോടകം തന്നെ ട്രാവൻകൂർ വുഡ് ആൻഡ് ടോയ് ഇൻഡസ്ട്രീസിന്റെ തലപ്പത്തെത്തിയിരുന്ന ഇടിച്ചെറിയയ്ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബാറ്ററിയും ഡി.സി. മോട്ടോറും ഉള്ളിലൊതുക്കിയ ചതുരവടിവാർന്ന ബോഡിതടികൊണ്ട് നിർമ്മിച്ചു. ‘മൂക്കുള്ള’ വാഹനങ്ങൾ സാധാരണമായിരുന്ന ആ കാലത്ത് ഇടിച്ചെറിയ നിർമ്മിച്ച കാറിന്റെ ‘മൂക്ക്’ പരന്നതായിരുന്നു. ഗ്രില്ലിനു പകരം ‘ട്രാവൻകൂർ വുഡ് ആൻഡ് ടോയ്സ് ഇൻഡസ്ട്രീസ്’ എന്ന എഴുത്തു മാത്രം കാണാം. സൈക്കിളിന്റേതു പോലുള്ള ചെറിയ സ്പോക്ക് വീലുകളെ താങ്ങി നിറുത്തുന്ന ലീഫ് സ്പ്രിങ്ങ് സസ്പെൻഷൻ. പിന്നിലെ വീലുകൾക്ക് ലൈവ് ആക്സിലായിരുന്നു. തടിയുടെ പ്ലാറ്റ്ഫോമിനടിയിലൂടെ ഒരു ചെറിയ പ്രൊപ്പെല്ലർ ഷാഫ്റ്റ് ഈ വീലുകളുടെ ഡിഫറൻഷ്യലിലേക്ക് നൽകിയാണ് ഫൈനൽ ഡ്രൈവ് നിർവ്വഹിച്ചിരുന്നത്.

ഇന്ത്യയുടെ ശാസ്ത്രഗവേഷണരംഗത്ത് വലിയൊരു കുതിപ്പായി കണക്കാക്കാവുന്ന ഈ കണ്ടുപിടുത്തത്തെ നേരിട്ടുകാണാനും പരീക്ഷിച്ചറിയാനും ദിവാനായ സർ സി.പി. നേരെ ഇടിച്ചെറിയയുടെ പരീക്ഷണശാലയിലെത്തി. അദ്ദേഹം ഇടിച്ചെറിയയോടൊപ്പം ആ വാഹനത്തിൽ സഞ്ചരിച്ചു. ഇടിച്ചെറിയയോടൊപ്പം ആ കാറിലിരുന്നു ഒരു ചിത്രവുമെടുത്തു. പതിവു വേഷവിധാനങ്ങളായ തലപ്പാവും കോട്ടും കാൽശരായിയും ഷൂസുമൊന്നുമില്ലാതെ ജുബ്ബയും മുണ്ടുമണിഞ്ഞ സർ.സി.പിയുടെ അപൂർവ്വ ചിത്രം കൂടിയാണത്. ഇടിച്ചെറിയയുടെ ഗവേഷണഫലമായി രൂപംകൊണ്ട നിരവധി സൃഷ്ടികളെക്കണ്ട് അത്ഭുതം കൂറിയ ദിവാൻ ഇടിച്ചെറിയയ്ക്കുള്ള തന്റെ അഭിനന്ദനക്കുറിപ്പിൽ ഇങ്ങനെ എഴുതി.

“YOUR IDEA OF UTILISING OUR TIMBER RESOURCES WITH THE AID OF MODERN MACHINERY IS WORTHY OF ALL ENCOURAGEMENT AND I WISH THE VENTURE THE PROSPERITY THAT IT DESERVE”
-C.P.RAMASWAMY IYER

1944ലായിരുന്നു അത്. ഇന്നേക്ക് 71 വർഷം മുമ്പ്..!
ആ അഭിനന്ദനം വരാനിരിക്കുന്ന അംഗീകാരങ്ങളുടെ തുടക്കമായിരുന്നു. അടുത്ത സന്ദർശകരിൽ ഒരാൾ മൗണ്ട് ബാറ്റൻ പ്രഭുവായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രതിനിധിഇടിച്ചെറിയ എന്ന പ്രതിഭാസത്തിനു മുൻപിൽ അതിശയത്തോടെ നോക്കിനിന്ന സംഭവം പി.ഐ.ഡാനിയൽ തന്റെ ബാല്യകാലത്തു നിന്നും ഓർത്തെടുക്കുമ്പോൾ കൈവശമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളെക്കാൾ തെളിമ ആ വാക്കുകളിൽ നമുക്കു കാണാം.

Advertisementസ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭരണാധികാരികൾ ഇടിച്ചെറിയയെ കേന്ദ്ര ചെറുകിടവ്യവസായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിച്ചു. പിന്നെ താൻ വികസിപ്പിച്ചെടുത്ത പുതിയതരം യന്ത്രങ്ങൾ അവതരിപ്പിക്കാനും കൂടുതൽ ആളുകളെ തടിപ്പണിയിലെ യന്ത്രവത്കരണത്തിലേക്ക് കൊണ്ടുവരാനുമായിരുന്നു ഇടിച്ചെറിയയുടെ ശ്രമം. ഇതിനു വേണ്ടി വുഡ് വർക്കിംഗ് മെഷീനുകൾ ഒരു വാഹനത്തിൽ ഘടിപ്പിച്ച് ഒരു മൊബൈൽ വർക് ഷോപ്പ് തന്നെ നിർമ്മിച്ചു. ഈ വാഹനത്തിൽ പല സ്ഥലങ്ങളും സഞ്ചരിച്ച് കാർപെന്ററി രംഗത്ത് താല്പര്യമുള്ളവർക്ക് പരിശീലനം നൽകുവാനുമായുള്ള ആ ബൃഹദ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു തന്നെയായിരുന്നു. 1955ൽ നടന്ന ആ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ഇന്ദിരാഗാന്ധിയും സ്ഥലത്തെത്തിയിരുന്നു.

പിന്നീട് കേരളസംസ്ഥാന രൂപീകരണത്തോടെ ജന്മനാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം ട്രാവൻകൂർ കൊച്ചിൻ ട്രാൻസ്പോർട്ട് വകുപ്പിന്റെ സാങ്കേതികോപദേഷ്ടാവായി. ഈ സമയത്താണ് ഡബിൾഡെക്കർ ബസ് എന്ന ആശയം മുന്നോട്ടു വന്നത്. എന്നാൽ എങ്ങനെ ബോഡി ചെയ്യുമെന്നോ എവിടെത്തുടങ്ങണമെന്നോ ഒരു പിടിയുമില്ലാതെ എഞ്ചിനീയർമാർ പോലും കുഴങ്ങി നിൽക്കുമ്പോൾ ഫോർഡിന്റെ ഒരു ‘മൂക്കൻ ബസ്’ ഡബിൾഡെക്കറാക്കി മോഡിഫൈ ചെയ്തു കാണിച്ച് ഇടിച്ചെറിയ മലയാളക്കരയെ ഞെട്ടിച്ചു. ബോഡി നിർമ്മിക്കാനുപയോഗിച്ച അസംസ്കൃതവസ്തു എന്താണെന്നും കൂടി അറിഞ്ഞതോടെ എല്ലാവർക്കും ഡബിൾ ഞെട്ടലായി; അതു പ്ലൈവുഡ് ആയിരുന്നു..! ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡബിൾഡെക്കറായിരുന്നു അതെന്ന് ഇടിച്ചെറിയ പരിശീലനം നൽകിയ കൊച്ചിയിലെ ഇന്ത്യാ സ്കിൽ, ക്ലാസിക് ഇൻഡസ്ട്രീസ്, വനിതാ എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളുടെ ഓർമ്മക്കുറിപ്പ്. ഇതൊക്കെയാണെങ്കിലും ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റൂട്ട്മാസ്റ്റർ ബസ്സുകളാണ് അനന്തപുരിയുടെ നിരത്തിലോടിത്തുടങ്ങിയത് എന്നത് ഇടിച്ചെറിയയോട് അധികൃതർ കാട്ടിത്തുടങ്ങിയ അവഗണനയുടെ നേർക്കാഴ്ചയായി തെളിയുന്നു.

മേൽപ്പറഞ്ഞ കണ്ടുപിടുത്തങ്ങളും കൗതുകവസ്തുക്കളും കൂടാതെ നിരവധി കാര്യങ്ങളിൽ ഇടിച്ചെറിയയുടെ കരങ്ങളെത്തിയിരുന്നു എന്ന് പഴയ സുഹൃത്തുക്കളും ശിഷ്യരുമൊക്കെ ഓർക്കുന്നു. റേഡിയോ ക്യാബിനെറ്റ് ഉണ്ടാക്കാൻ ടാറ്റാ നെൽക്കോയുമായി കരാറുണ്ടാക്കിയ അദ്ദേഹം വാൽവ് റേഡിയോകൾക്ക് ക്യാബിനെറ്റ് നിർമ്മിച്ചു നൽകി. തടികൊണ്ടു നിർമ്മിച്ച ഒരു വാട്ടർ ക്രാഫ്റ്റും അദ്ദേഹത്തിന്റെ നിർമ്മിതികളിൽപ്പെട്ടതാണ്. പെഡലുപയോഗിച്ചായിരുന്നു ഇതിന്റെ ചലനം. കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ഒരു കുഞ്ഞു ഇലക്ട്രിക് ട്രെയിനും തിരുവനന്തപുരത്തെ പരീക്ഷണശാലയിലുണ്ടായിരുന്നു എന്നു പറഞ്ഞു കേട്ടപ്പോൾ അതിശയിച്ചു നിന്ന എന്റെ മുന്നിലേക്ക് നീട്ടിയ ഫോട്ടോയിൽ കണ്ട ആ ട്രെയിനിലെ യാത്രികനായിരിക്കുന്ന പന്ത്രണ്ടുകാരന്റെ കൗതുകം ഡാനിയലിന്റെ കണ്ണുകളിൽ ഇപ്പോഴുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.തിരുവനന്തപുരത്തെ ആ വർക്ക്ഷോപ്പ് ഇപ്പോൾ വിമുക്തഭടന്മാർ നടത്തുന്ന ഒരു വുഡ് വർക്കിംഗ് യൂണിറ്റായി മാറിയിരിക്കുന്നു.

ഉദ്ദേശം മൂന്നു പതിറ്റാണ്ടു മുമ്പ് 1986 ജനുവരി 2ന് ഇഹലോകവാസം വെടിയുമ്പോൾ വലിയൊരു ശിഷ്യസമ്പത്തിനും സുഹൃദ് വലയത്തിനും ഉടമയായിരുന്നു അദ്ദേഹം. എങ്കിലും പിന്നീട് അദ്ദേഹത്തെപ്പറ്റി ഓർക്കാനോ സംസാരിക്കാനോ പോലും തുനിയാത്ത വിധം നന്ദികേട് കാണിച്ചവരിൽ അധികൃതരോടൊപ്പം ഈ ശിഷ്യരിൽ ചിലരുമുണ്ടെന്നതാണ് മറ്റൊരു വേദനിപ്പിക്കുന്ന യാഥാർത്ഥ്യം. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പകരം എന്തെങ്കിലും ചെയ്യാൻ നമ്മുടെ നാടിനോ നാടുവാഴുന്ന അധികാരികൾക്കോ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി സ്വന്തം പ്രയത്നവും ജീവിതവും ഉഴിഞ്ഞുവെച്ച ആ ധിഷണാശാലിയെ മറന്ന, അല്ലെങ്കിൽ മറവി നടിക്കുന്നവരോട് അദ്ദേഹത്തിന്റെ ആത്മാവു ക്ഷമിക്കട്ടെ.

Advertisementഅച്ഛന്റെ മകൻ

ഇടിച്ചെറിയയുടെ ഏകമകനായ ശ്രീ പി.ഐ.ഡാനിയലും അച്ഛന്റെ വഴിയേ തന്നെ കുറെയൊക്കെ സഞ്ചരിച്ചിട്ടുള്ളയാളാണ്. തന്റേതായ ചില കണ്ടുപിടിത്തങ്ങളും ആശയങ്ങളുമൊക്കെ മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് എക്കാലത്തുമുണ്ടായിട്ടുള്ള നിസംഗതയും അവഗണനയും തടസ്സമായി നില്‍ക്കുന്നു. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ മൂന്നു നിറവും ഒരു വലിയ ലൈറ്റിനുള്ളില്‍ ഇണക്കിച്ചേര്‍ത്താല്‍ എവിടെനിന്നും കാണാവുന്ന ഒരു സംവിധാനമായിരിക്കുമെന്ന തന്റെ ആശയങ്ങളിലൊന്നിനെ പ്രായോഗികതലത്തിലെത്തിക്കാന്‍ കെല്‍ട്രോണുമായിച്ചേര്‍ന്ന് കുറെയൊക്കെ മുന്നോട്ടു പോയെങ്കിലും സാങ്കേതികതടസ്സങ്ങള്‍ പറഞ്ഞ് അവര്‍ പിന്മാറി. വാഹനങ്ങള്‍ സംബന്ധിച്ചും ചില്ലറ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചിരുന്നു.
എന്‍ജിനകത്തേക്കുള്ള വായുപ്രവാഹം തണുത്തതാണെങ്കില്‍ അത് എന്‍ജിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുമെന്ന് ഇന്റര്‍കൂളര്‍/ഇന്‍ടേക്ക് എയര്‍കൂളര്‍ യുഗത്തിനും പതിറ്റാണ്ടുകള്‍ മുന്‍പേ കണ്ടെത്തിയ പിതാവിന്റെ പാത പിന്തുടര്‍ന്നായിരുന്നു ഗവേഷണങ്ങള്‍. എങ്കിലും അനുകൂലസാഹചര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെന്നു പറയുമ്പോള്‍ ആ കണ്ണുകളില്‍ തെല്ലു നിരാശ. കരകൌശലവസ്തുക്കളും, ക്ളോക്കുകളും മറ്റും നിര്‍മ്മിക്കുന്ന ആന്‍വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനമാണിപ്പോള്‍ സ്വന്തമായുള്ളത്. കമ്പനിയുടെ ചുമതല മകന്‍ സ്കറിയയെ ഏല്‍പ്പിച്ച് വെള്ളൂരിനടുത്ത് മൂര്‍ക്കോട്ടുപടിയിലുള്ള വീട്ടില്‍ വിശ്രമജീവിതത്തിലാണ് 84കാരനായ ഡാനിയല്‍.

അനുബന്ധം: 2011ലായിരുന്നു ഞാനും ശ്രീ പി.ഐ.ഡാനിയലുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീട് പല പദ്ധതികൾക്കുമായി ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിരുന്നെങ്കിലും നേരിൽ കാണാൻ സാധിച്ചില്ല. പല സ്വപ്നപദ്ധതികളും ബാക്കിയാക്കി 2014ൽ അദ്ദേഹം അന്തരിച്ചു. ഒമ്പതു വർഷം മുമ്പ് ‘ഓവർടേക്ക്’ എന്നൊരു വാഹനമാസികയ്ക്കു വേണ്ടി ഞാൻ തയ്യാറാക്കിയ ലേഖനമാണിത്. പിന്നീട് കഴിഞ്ഞ വർഷം ഇത് എന്റെ പേജിലും പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ഈ ഗ്രൂപ്പിലും ഇടണമെന്ന് തോന്നി.
*ഇപ്പോഴത്തെ കണക്കനുസരിച്ച് എഴുപതിൽ പരം വർഷം മുമ്പ്.

 146 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment38 mins ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment1 hour ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment2 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education2 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment2 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy3 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy3 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy3 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy3 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment3 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy3 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement