അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നടൻ ആന്റണി വർഗീസിന്റെ പേര് പരാമർശിച്ചുകൊണ്ടാണ് സംവിധായകന്റെ വിമർശനം. Anil Kumar ന്റെ കുറിപ്പാണു ചുവടെ.

“ചങ്കൂറ്റം …. ചങ്കൂറ്റം എന്ന് കേട്ടിട്ടുണ്ട് എന്നാല് അത് ഇപ്പൊ കണ്ടു .കാര്യങ്ങള് വെടിപ്പു ആയി തുറന്നു പറയുന്നത് ആണ് എനിക്കിഷ്ടം.അത് നമ്മുടെ ജൂഡ് ചേട്ടൻ പറഞ്ഞു.ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവർ ഒക്കെ ആണ് പ്രശ്‌നക്കാർ എന്നാണ് പുറത്ത് വാർത്ത.എന്നാൽ യഥാർത്ഥ പ്രശ്നക്കാരൻ പെപെ എന്ന് വിളി പേരുള്ള ആൻ്റണി വർഗീസ് തന്നെ എന്ന് പറയുന്നു ജൂഡ്.”

“ഹൈദർലിക്ക് നൽകിയ ഓൺലൈൻ ഇന്റർവ്യൂ ആണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.ഒരു സിനിമക്ക് ഡേറ്റ് നൽകുകയും 10 ലക്ഷം അഡ്വാൻസ് വാങ്ങുകയും പിന്നീട് പടം ചെയ്യാതെ ഇരിക്കുകയും ആ നിർമ്മാതാവ് അദ്ദേഹത്തിൻ്റെ ഭാര്യ എന്നിവർ കരയുന്നതും ഞാൻ നേരിട്ട് കണ്ടതാണ്.ഇവനെ പോലെ ഉള്ളവരെ ആണ് മലയാള സിനിമയിൽ നിന്നും മാറ്റി നിർത്തേണ്ടത്.ഇനി ഒരിക്കലും എൻ്റെ സിനിമയിൽ ഇവനെ പോലെ ഉള്ള ആൾക്കാരെ വിളിക്കില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.”

“തൻ്റെ അടുത്ത ചിത്രം, മോഹൻലാൽ ചിത്രം ആയിരിക്കും എന്നും , കൂടാതെ ഒരു നിവിൻ ചിത്രവും കൂടി അണിയറയിൽ ഒരുങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു.ഇത് പോലെ ഉള്ള നഗ്ന സത്യങ്ങൾ പുറത്ത് വരട്ടെ. ശാന്തി വിള അന്നു ഈ പ്പെപ്പെ യെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഗണിച്ചു. ഇപ്പോഴിതാ ജൂഡും മലയാള സിനിമക്ക് വേണ്ടാത്തത് സിനിമ തന്നെ പുറത്ത് ഏറിയും… അതാണ് ചരിത്രം.”

ജൂഡിന്റെ വാക്കുകൾ ഇങ്ങനെ

“വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും.ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, ആന്റണി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി.”

“എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുകയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം. ആ നിർമ്മാതാവ് ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.ഇതെല്ലാം ചെയ്തിട്ട് ‘ആരവം’ എന്നൊരു സിനിമ ആന്റണി ചെയ്തു. ഇപ്പോൾ ‘ആർ ഡി എക്സ്’ ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയാണ് അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ് അതൊക്കെ. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേർ ഇപ്പോൾ വന്നിട്ടുണ്ട്. പെല്ലിശ്ശേരിയില്ലെങ്കിൽ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. നിധീഷിന്റെ സിനിമ പൂർത്തിയായി. ബേസിലിനെ വച്ച് അത് പൂർത്തിയാക്കാനായി. ബേസിൽ മികച്ച അഭിനേതാവാണ്. സിനിമ പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഷെയ്നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്,’ ജൂഡ് ആന്തണി പറഞ്ഞു.”

ശാന്തിവിളയുടെ വാക്കുകൾ

സോഫിയ പോളിന്റെ സെറ്റില്‍ ഷെയ്ന്‍ നിഗത്തിനെതിരെ മാത്രമേ പരാതി വന്നിട്ടുള്ളൂ. സോഫിയ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയും. കാരണം, ആന്റണി പെപ്പെയും നീരജ് മാധവും സെറ്റില്‍ കാണിച്ചതും കൂടെ എഴുതിക്കൊടുക്കേണ്ട തായിരുന്നു. ഷെയ്‌നിനെ മാത്രം കൗണ്ടര്‍ ചെയ്തതില്‍ എനിക്ക് യോജിപ്പില്ല. കാരണം ഈ മൂന്ന് പേരും കഴിയുന്ന രീതിയില്‍ തലവേദന ഉണ്ടാക്കി എന്നത് സത്യമാണ്. -ശാന്തിവിള ദിനേശ് പറഞ്ഞു.

ഡേറ്റും തന്നിട്ട് വെബ് സീരീസിലേക്ക് പോയ നീരജ് മാധവനെതിരെ രഞ്ജിത്തിന് പരാതി കൊടുത്തിട്ടില്ല. സെറ്റില്‍ ഉഴിച്ചിലും പിഴിച്ചിലിനും ആള്‍ക്കാരെ കൊണ്ടു വരുന്നവർ. എനിക്ക് ഈസ്റ്ററിന് വീട്ടില്‍ പോവാന്‍ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയ ആന്റണി പെപ്പെ. ഇവരുടെയൊക്കെ പേരെഴുതി കൊടുക്കണമായിരുന്നു. പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. ഫൈറ്റ് ചെയ്ത് ക്ഷീണിച്ചെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. ഷൂട്ട് കണ്ടവര്‍ പറയുന്നത് സര്‍വത്ര ഡ്യൂപ്പ് ആയിരുന്നു എന്നാണ്. അപ്പോൾ ആനയുടെ കൊമ്പിലും ക്രെയ്‌നിലും ഒക്കെ തൂങ്ങിയ ജയന്‍ എവിടെ നില്‍ക്കുന്നു – ശാന്തിവിള ദിനേശ് ചോദിക്കുന്നു.

എഗ്രിമെന്റ് വെക്കുന്നത് എന്നെ കുരുക്കാനാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. കാരണം ആരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുന്നു, ആരുടെ പടത്തില്‍ അഭിനയിക്കുന്നു എന്നൊന്നും ബോധമില്ലാത്ത് കൊണ്ട് എഗ്രിമെന്റ് വെച്ചാല്‍ കുരുങ്ങിപ്പോവും എന്ന് ഉറപ്പാണ് – ശാന്തിവിള ദിനേശ് പറഞ്ഞു.

 

Leave a Reply
You May Also Like

അനുഷ്‌കയെ വിവാഹം കഴിക്കാൻ പ്രഭാസിന്റെ കുടുംബം പ്രഭാസിനോട് ആവശ്യപ്പെട്ടു ? അഞ്ചു സുപ്രധാന തെന്നിന്ത്യൻ ഗോസിപ്പുകൾ

തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് പല വാർത്തകളും ചർച്ചയായിരുന്നു. തെന്നിന്ത്യൻ നടി മൃണാൽ ഠാക്കൂറിന്റെ വിവാഹ വാർത്തയോട്…

ഫഹദ് എന്ന നടന്റെ കരിയർ നോക്കിയാൽ വളരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് സവിശേഷതകൾ ഉണ്ട്

രാഗീത് ആർ ബാലൻ ഇന്ത്യ ടൈംസ് ഫഹദിനെക്കുറിച്ചു എഴുതിയത്, നിതീഷ് തിവാരിയും വിശാൽ ഭരദ്വാജുമൊക്കെ ഫഹദിന്റെ…

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’ . ഇപ്പോൾ…

രശ്മിക മന്ദാനയുടെ ചുംബനരംഗം , രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ…