“ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം, അടിതന്നെ കൊടുക്കണം “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
377 VIEWS

ഓസ്കാർ വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിനെ അനുകൂലിച്ചു അനവധി പ്രതികരണങ്ങളാണ് എവിടെയും. എന്നാൽ ചുരുക്കം ചിലരെങ്കിലും വിൽ സ്മിത്തിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയുടെ അഭിമാനം കാത്ത ഭർത്താവ് എന്നാണു പലരും വിൽ സിമിത്തിനെ പുകഴ്ത്തുന്നത്. ഇപ്പോൾ നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് ആണ് വിൽ സ്മിത്തിനെ പുകഴ്ത്തി രംഗത്തുവന്നത്. Real star with his wife എന്ന അടിക്കുറിപ്പോട് കൂടിയാണ് ജൂഡിന്റെ കുറിപ്പ്.

“Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടിൽ കൊടുക്കുക , നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം .” ഇങ്ങനെയാണ് ജൂഡ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്.

ഓസ്കാർ വേദിയിൽ അവതാരകനായ ക്രിസ് റോക്ക് വിൽ, ജെയ്ഡ പിങ്കറ്റ് സ്മിത്തിനെ പരിഹസിച്ചതാണ് ഭർത്താവായ വിൽ സ്മിത്തിനെ പ്രകോപിതനാക്കിയത്. ജെയ്ഡ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ പരിഹസിച്ചുകൊണ്ടുള്ള ക്രിസ് റോക്കിന്റെ പരാമർശം ആണ് തല്ല് ഇരന്നുവാങ്ങാൻ കാരണമായത്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്