സിനിമാ നിരൂപകരെ വളരെ ‘ശാന്തമായി’ വിമർശിച്ച അഞ്ജലി മേനോന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ച ചെയ്യപ്പെട്ട പ്രധാനവിഷയങ്ങളിൽ ഒന്നായിരുന്നു. നിരൂപകർ സിനിമ എന്ന മാധ്യമത്തെ കുറിച്ച് കൂടുതൽ അറിഞ്ഞിട്ടു വേവും വിമർശിക്കാൻ എന്നാണു അഞ്ജലിമേനോൻ പറഞ്ഞത്. ഒരു സിനിമയിൽ ലാഗ് ഉണ്ടെന്നു വിമർശിക്കുന്നത് കണുമ്പോൾ തിക്കു ചിരിയാണ് വരുന്നതെന്നും എഡിറ്റിങ് എന്നത് എന്താണെന്നു ആദ്യം മനസിലാക്കണം എന്നും അഞ്ജലി പറഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. സിനിമ ചെയ്യാന്‍വേണ്ടി പോലും താന്‍ കോഴ്സ് പഠിച്ചിട്ടില്ലെന്നു പറയുന്നു ജൂഡ്. അഞ്ജലി മേനോന്റെ പേര് പരാമര്‍ശിക്കാതെയാണ് ജൂഡിന്റെ പോസ്റ്റ്.
“ഞാൻ സിനിമാ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that” – ജൂഡ് ആന്റണി കുറിച്ചു.