മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം, 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ് . ഇൻഫോസിസിൽ സോഫ്റ്റ്വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു . നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം.ഫെബ്രുവരി 2015 ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു.
2017 ഏപ്രിലിൽ വനിതാ മേയറെ അസഭ്യം പറഞ്ഞതിന് ജൂഡ് അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ വിട്ടു.പിന്നീട് 2017 ഡിസംബറിൽ, ഒരു ജനപ്രിയ വനിതാ അഭിനേതാവിനെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹത്തിന് വ്യാപകമായ വിമർശനം ലഭിച്ചു.ഇപ്പോഴിതാ ജൂഡ് ഫേസ്ബുക്കിൽ കുറിച്ചൊരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.’ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ’, എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്. നടന്റെ പേര് പറയാതെ ഇത്തരമൊരു പോസ്റ്റിട്ടതിനെതിരെ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്.