Juhaina KA
കോവിഡ് സമയത്തെ ചെറിയ സിനിമകളുടെ സെലക്ഷനും മരക്കാർ ആറാട്ട് പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പരാജയവും മോഹൻലാലിനെ ചെറുതായൊന്ന് പിന്നോട്ട് വലിച്ചു എന്നതൊരു യാഥാർഥ്യമാണ്. ദൃശ്യം 2 പോലൊരു അന്യായ ബോക്സോഫീസ് പെർഫോമൻസ് സാധ്യതയുള്ള ചിത്രം OTT ക്ക് കൊടുത്തതും ഈ കാലയളവിൽ വലിയൊരു തിയേറ്റർ വിജയത്തിൽ നിന്നും മോഹൻലാലിനെ പിന്നോട്ട് വലിച്ചതും മലയാളികൾ കാണാനിടയായി. കോവിഡിന് ശേഷം മാറി മറിഞ്ഞ കേരള ബോക്സ്ഓഫീസിൽ ദുൽഖർ സൽമാൻ, മമ്മൂട്ടി, സുരേഷ് ഗോപി, പ്രിത്വിരാജ്, കുഞ്ചാക്കോ ബോബൻ, ടോവിനോ, പ്രണവ് അടക്കമുള്ള താരങ്ങൾ അവരുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷനുകൾ നേടി മുന്നോട്ട് കുതിക്കുമ്പോൾ ഇന്ന് ഞാനടക്കമുള്ള മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത് മാറി മറിഞ്ഞു കിടക്കുന്ന ഇന്നത്തെ കേരള ബോക്സ്‌ഓഫീസിൽ ഒരു കിടു WOM മോഹൻലാൽ സിനിമ നേടിയെടുക്കാൻ പോവുന്ന നേട്ടങ്ങളെ കുറിച്ച് തന്നെയാണ്. RAM, BARROZ, EMPURAAN തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് മരക്കാർ ആറാട്ട് പോലുള്ള ചിത്രങ്ങളുടെ അവസ്ഥ സംഭവിച്ചില്ലയെങ്കിൽ കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും. എലോൺ, മോൺസ്റ്റർ, ബാറോസ്, റാം, #L353, എമ്പുരാൻ, പേരിടാത്ത ജീത്തു ജോസഫ് ചിത്രം , ലൂസിഫർ 3 ഇവയൊക്കെ ഭാവിയിലേക്കുള്ള വൻ പ്രതീക്ഷകളാണ്. കൂടാതെ കൺഫോം ചെയ്യാത്ത, റാം 2 , അനൂപ് സത്യൻ, വൈശാഖ്, ഷാജികൈലാസ്, ജോഷി എന്നിവർ മോഹൻലാലിനെ വച്ച് ചെയുന്ന സിനിമകൾ, ദൃശ്യം 3 പ്രോഹക്റ്റുകളും വരുന്നുണ്ട് എന്ന് കരുതാം.