ജൂലിയ, ഒരു മസിൽ ദേവതൈ !

0
1921

Rajesh Shiva എഴുതുന്നു

ഞാനൊരു പത്രസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സമയത്താണ് സുഹൃത്തായ അഞ്ജു എന്ന ജേർണലിസ്റ്റ് റഷ്യൻ ബോഡി ബിൽഡർ ആയ ജൂലിയവിൻസിനെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ പത്രത്തിന്റെ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്. (അക്കാലത്തു ഞാനും ബോഡി ബിൽഡിങ്ങിൽ കമ്പം കയറി നടക്കുകയായിരുന്നു. ഡെയ്‌ലി രണ്ടര മണിക്കൂർ വർക്ഔട്ട് കൊണ്ട് കോമ്പറ്റിഷൻ ലെവൽ ഒക്കെ എത്താറായിരുന്നു.പിന്നെ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം കൈവിട്ടുകളഞ്ഞു. രണ്ടുവർഷത്തിനു ശേഷം ഇപ്പോൾ പുനരാരംഭിച്ചു) ബാർബി ഗേളിന്റെ മുഖച്ഛായയുള്ള ബോഡി ബിൽഡർ എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്. ജൂലിയയ്ക്കു മുൻപും പേശികൾ പെരുകി അനവധി സ്ത്രീകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ രംഗത്തുവന്നിരുന്നെകിലും ഈ മസിൽ സുന്ദരിയോടായിരുന്നു അഗാധമായ പ്രണയം. സൈസ് സീറോ ഫാഷനാക്കി ഒട്ടിവലിഞ്ഞു നടക്കുന്ന ടീനേജ് പെൺകുട്ടികളുടെ ലോകത്തു ജൂലിയ മാറിനടക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പുതന്നെ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയ ജൂലിയ ഇന്നൊരു വേൾഡ് സെലിബ്രിറ്റിയാണ്. അവളോടുള്ള അഗാധമായ പ്രണയംകരണം ‘ജൂലിയ’ എന്നൊരു കവിതയെഴുതുകയുണ്ടായി. ‘ടപ്പിയോക്ക ദേശീയത’ എന്ന എന്റെ പുസ്തകത്തിൽ ആ രചന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related imageജൂലിയ വർക്ഔട്ട് ചെയ്യുമ്പോൾ അവളൊരു റഷ്യക്കാരിയല്ല തകർന്നടിഞ്ഞ സോവിയറ്റിന്റെ ഗതകാലവീര്യമാവഹിച്ചു രണ്ടു ഭൂഖണ്ഡങ്ങളിലേക്കു (യൂറോപ്, ഏഷ്യ )അവൾ വ്യാപിക്കുന്നു. അതെ അവൾ അധിനിവേശം തുടങ്ങുകയായിരുന്നു.

===========

ജൂലിയാ
നിന്റെ പേശീവടിവുകളിൽ
രണ്ടു ഭൂഖണ്ഡങ്ങൾ നൃത്തംവെക്കുന്നു,
വിയർത്തൊഴുകലിൽ വോൾഗയുടെ കുതിപ്പ്
അതിൽ ഞാനൊരു തൃഷ്ണമത്സ്യമായി
അഗ്നിപർവതങ്ങളേയും സ്തൂപികാഗ്രിത വനങ്ങളെയും
എൽബ്രൂസ് കൊടുമുടിയെയും
സൈബീരിയൻ മഞ്ഞുതാഴ്‌വരകളെയും വലംവയ്ക്കുന്നു

അവളുടെ പേശീവികാസങ്ങൾ അത്ര മനോഹരമാണ്. അപ്പോളവൾ രണ്ടു ഭൂഖണ്ഡങ്ങളിൽ നിന്നും ഏഴു ഭൂഖണ്ഡങ്ങളിലേക്ക് അധിനിവേശിക്കുന്നു.

ജൂലിയാ
നിന്റെ പേശീ വികാസങ്ങളിൽ
ഏഴു ഭൂഖണ്ഡങ്ങളും തെളിയുന്നു,
വോൾഗ കാസ്പിയൻ കടലിൽ നിമജ്ജനം ചെയുന്നു
അപ്പോൾ ഞാനൊരു തിമിംഗലമാകുന്നു,
വെളുത്തതും ഇരുണ്ടതുമായ തീരങ്ങളെയും
തുറമുഖങ്ങളെയും വലംവയ്ക്കുമ്പോൾ
വൈവിധ്യം നിന്റെ ഭൂപ്രകൃതിയിലും
വൈരുധ്യം മനസിലും ശരീരത്തിലും .

Related imageനോക്കൂ… കഠിനമായ വ്യായാമമുറകളിൽ, അവളുടെ മനോഹരമായ മാറിടത്തിനുള്ളിലെ ആ കരുത്തുള്ള ഹൃദയത്തിന്റെ സ്പന്ദനം. സോവിയറ്റിന്റെ ആണവബോംബുകളെക്കാൾ ശക്തിയില്ലേ അതിന്. അവൾ വിരിഞ്ഞൂനിൽക്കുമ്പോൾ ദർപ്പണങ്ങൾ സ്റ്റാലിന്റെ പൗരുഷം തന്നെയല്ലേ വായിച്ചെടുക്കുന്നത്. പക്ഷെ അവളൊരു സ്ത്രീതന്നെയാണ്.

ജൂലിയാ
വർക്ക്ഔട്ടുകളിലെ നിന്റെ കിതപ്പുകളിൽ
ദൃഢമായ നെഞ്ചിലെ ശാക്തികസ്പന്ദനങ്ങളിൽ
അനുഭവപ്പെടുന്ന ഭൂകമ്പങ്ങൾക്കു
പഴയ വൻശക്തി രാഷ്ട്രത്തിന്റെ
ആണവബോംബുകളെക്കാൾ ശക്തി !
നിശ്ചയദാർഢ്യത്തോടെ നീ വിരിഞ്ഞു നിൽക്കുമ്പോൾ
ദർപ്പണങ്ങൾ സ്റ്റാലിന്റെ പൗരുഷം വായിക്കുന്നു,
വികാരങ്ങളുടെ ഒരു സ്പുട്നിക് എന്നിൽനിന്നുയരുന്നു

ഉരുക്കുപോലുള്ള ആ വെണ്ണകടഞ്ഞ ശരീരത്തിൽ നിന്നും കഴുത്താകുന്ന ഞെട്ടിൽ വിരിഞ്ഞുനിൽക്കുന്ന മുഖം. ലോകത്തെ ഏതൊരു പുഷ്പത്തെയും നിഷ്പ്രഭമാക്കുന്നു. അതെ അവളൊരു ഏകപുഷ്പ വസന്തം !

ജൂലിയാ
കരുത്തുറ്റ ശരീരശിലയിൽ നിന്നും
സിരകൾ പിടയ്ക്കുന്ന കഴുത്തിന്റെ
ഞെട്ടിൽ വിടർന്നു നിൽക്കുന്ന മുഖം
മറ്റു ഋതുക്കളെ നിഷ്പ്രഭമാക്കി
ഏകപുഷ്പ വസന്തത്തെ പ്രതിനിധീകരിക്കുന്നു.

വശ്യമായ ബൈക്കൽ തടാകക്കണ്ണുകൾക്കുള്ളിൽ
പുരുഷവികാരങ്ങളുടെ ഫോസിലുകൾ !
നിന്റെ മറു നോട്ടങ്ങളിൽ ട്രയംഫിന്റെ മിസൈൽ പ്രതിരോധം.

അവളുടെ വർക്ഔട്ടുകളിലുയർന്നുതാഴുന്ന പേശീകളുടെ ഭ്രംശങ്ങളിൽ വിയർപ്പിന്റെ ഉപ്പുകാലം ഒരു മഹാസമുദ്രമായി ഇരമ്പുകയാണ് അവൾ അധിനിവേശിച്ച ഭൂഖണ്ഡങ്ങളെ ഒന്നായി വിഴുങ്ങുവാൻ. പുരുഷന്മാരുടെ ഹുങ്കിന്റെ കരകളിൽ സുനാമിയുടെ പ്രവചനം. അവർ തിരകളിൽ മരിക്കാൻ കൊതിക്കുകയാണ്….

Image result for julia vins russian bodybuilderജൂലിയാ

വർക്ക്ഔട്ടുകളിലുയർന്നുതാഴുന്ന പേശീഭ്രംശങ്ങളിൽ
വന്കരകളപ്രത്യക്ഷമാകുന്ന
ഒരൊറ്റ മഹാസമുദ്രം ഇരമ്പുന്നു,
ലോകപുരുഷന്മാരുടെ ഹുങ്കിന്റെ കരകളിൽ
സുനാമിയുടെ പ്രവചനങ്ങൾ തീർക്കുന്നു,
അവർ തിരകളിൽ മരിക്കാൻ കൊതിക്കുന്നു,
കപ്പലുകളിറക്കി ആഴങ്ങളിലേക്ക്
കൂട്ടആത്മഹത്യയ്ക്കൊരുങ്ങുന്നു.

ഇപ്പോളവളുടെ കടൽക്കരുത്തിൽ ഞാൻ ആഴങ്ങളിലേക്ക് താണുപോകുന്നു.

ജൂലിയാ
എന്റെ തിമിംഗലശക്തിയെ നിഷ്പ്രഭമാക്കുന്ന
നിന്റെ കടൽക്കരുത്തിൽ
മറിയാനാട്രഞ്ചിലെ നിഗൂഢകാന്തിക മണ്ഡലത്തിലാഴ്ന്നു
ഒരടിമയെപ്പോലെ കീഴ്പ്പെട്ടു ചുംബിക്കുമ്പോൾ
നിന്നിലെ ദ്വീപുകളിൽ വസന്തം വിരുന്നുവരുന്നു,
നിന്നിലെ രാഷ്ട്രങ്ങളിൽ മോഹങ്ങളുടെ
വ്യവസായവത്കരണം,
നിന്റെ നിഗൂഢതകളിൽ
ചെർണോബിൻ ആണവസ്ഫോടനം,
നിന്റെ ഓരോ കോശങ്ങളിലും പുരുഷത്വത്തിന്റെ
സൈബീരിയൻ കടുവകൾ ഗർജ്ജിക്കുന്നു,
നിന്റെ ഒരു പൂമ്പൊടിയിൽപ്പോലും പരാഗണം
നടത്താനാകാതെ അപകര്ഷതയോടെ ലജ്ജിക്കുന്നു
നിന്റെ കിതപ്പുകൾ എന്നിലേക്ക്‌ കൈമാറുന്നു
നിന്റെ പർവ്വതങ്ങളിൽ
സ്ഖലിച്ചു തളർന്നു മയങ്ങുമ്പോൾ

Image result for julia vins russian bodybuilderജൂലിയാ
ലോകത്തെ ഏറ്റവും ശക്തമായ
രാഷ്ട്രത്തിന്റെ തിരുശേഷിപ്പുകളിൽ
നിന്ന് നീ ഉയർത്തെണീക്കുന്ന സ്വപ്നം കാണുന്നു,
ശീതയുദ്ധം ‘ഉഷ്ണയുദ്ധമായി’ പരിണമിക്കുന്നു,
മെയിൻ കാംഫിന്റെ താളുകളിലെ
നയനസഞ്ചാരപാതകളിലും
ആണവബട്ടണുകളിൽ വിരൽ പതിച്ചിരിക്കുന്ന
നാറ്റോ പൗരുഷത്വത്തിന്റെ ഏകാഗ്രതയിലും
നീ ബോംബുകൾ വർഷിക്കുന്നു,
ജനുവരി,ഫെബ്രുവരി മാസങ്ങളെ ശൈത്യത്തിന്റെ
ജനറൽമാരാക്കി മൂന്നാം ലോകമഹായുദ്ധം
സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിലെ ബീച്ചിൽ
മലർന്നുകിടന്നു നീ വിജയിക്കുന്നു.

നിന്നിലെ ട്രാൻസ് സൈബീരിയൻ പാതയിലൂടെ
പായുന്ന തീവണ്ടികൾ
യുദ്ധത്തടവുകാരെയും വഹിച്ചുകൊണ്ടെത്തുന്നു.
കീഴടങ്ങിയവർ പുരുഷത്വത്തിന്റെ
തോക്കുകൾ അടിയറവച്ചു
നിന്നിലെ മോസ്കോയുടെ തെരുവിൽ
വരിവരിയായി നടക്കുന്നു.

ഒരൊറ്റ സ്ഖലനത്തിലൂടെ
നിരായുധമായ മുതലാളിത്തം
നിന്റെ തടവറയിൽ വിശ്രമിക്കുന്നു.
പേശികളിൽ പിടക്കുന്ന അരുണനാഡികളിലൂടെ
മറ്റൊരു ബോൾഷെവിക് വിപ്ലവം
നിന്നിൽ അലയടിക്കുന്നു,
വിശ്വമാകെ നീട്ടിവിരിച്ച
ചെമ്പൻമുടിയിഴകളിലൂടൊഴുകുന്ന
അശ്വങ്ങളുടെ അധീശത്വക്കുളമ്പടികൾ
വിശ്വവിജയമുദ്‌ഘോഷിക്കുമ്പോൾ
ജൂലിയാ …നിന്നിലൂടെ…
നിന്നിലൂടെ മാത്രം
സോവിയറ്റ്
തിരിച്ചുവരുന്നു !

Image result for julia vins russian bodybuilder