ഒരേയൊരു കഥാപാത്രം മാത്രമുള്ളൊരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയുന്ന ‘ജൂലിയാന’. സംഭാഷണമില്ലാത്ത, ലോകത്തിലെ ആദ്യ സര്‍വൈവല്‍ ചിത്രവുമാണ് ‘ജൂലിയാന. പ്രശാന്ത് മാമ്പുള്ളിയുടേതാണ് ചിത്രത്തിന്റെ രചനയും. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു അപായ സാഹചര്യത്തില്‍പെടുന്ന കേന്ദ്ര കഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ‘ജൂലിയാന’യുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത് എന്നതുമാത്രമല്ല പ്രത്യേകത, കേന്ദ്ര കഥാപാത്രത്തിന്റെ മുഖം ചിത്രത്തില്‍ കാണിക്കുന്നില്ല എന്നതും ‘ജൂലിയാന’യെ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സിനിമയായി മാറ്റുന്നു. സംവിധായകനും സംഘവും ചിത്രത്തിലൂടെ ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്.

പെന്‍ & പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസിന്റെയും ബാനറില്‍ ഷിനോയ് മാത്യുവും ബാദുഷയുമാണ് ചിത്രം നിര്‍മിക്കുന്നത്.സുധീർ സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സഹനിർമ്മാതാവ് ഗിരീഷ് കോമ്പാറ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നീതു ഷിനോയ്, മഞ്ജു ബാദുഷ. ചീഫ് സപ്പോര്‍ട്ടീവ് പ്രൊഡ്യൂസേഴ്സ് ജിബിൻ ജോസഫ് കളരിക്കപറമ്പിൽ, ഷിബു മാത്യു. സംഗീതം എബിൻ പള്ളിച്ചൻ ആണ്. പ്രൊജക്ട് ഡിസൈനർ പ്രിയദർശിനി പിഎം. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ജുബിൻ. കല ബിനോയ് തലക്കുളത്തൂർ, മിക്സിംഗ് വിനോദ് പി എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, വസ്ത്രങ്ങൾ ശരണ്യ ജീബു, പ്രൊഡക്ഷൻ കൺട്രോളർ ജിബു ഗോപാൽ, മേക്കപ്പ്: അനീഷ്, അക്ഷയ അജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് എസ് നായർ, ലൈൻ പ്രൊഡ്യൂസേഴ്‍സ് മഞ്ജു കൊരുത്ത് (കാനഡ), റോഷിത് ലാല്‍, സ്റ്റിൽസ് അനിജ ജലൻ, പോസ്റ്റർ ഡിസൈൻ വില്യംസ് ലോയൽ, പിആര്‍ഒ ആതിര ദില്‍ജിത്ത്.

Leave a Reply
You May Also Like

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു

മുപ്പതു വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ പ്രേക്ഷകരുടെ ശ്രെദ്ധ നേടുന്നു.

ശവപ്പെട്ടി ചുമന്ന് ചാക്കാല വിളിയുമായി ചാക്കാല പ്രവർത്തകർ

ശവപ്പെട്ടി ചുമന്ന് ചാക്കാല വിളിയുമായി ചാക്കാല പ്രവർത്തകർ. ശവം ചുമക്കാൻ മാത്രമല്ല ശവപ്പെട്ടി. സിനിമയുടെ പ്രൊമോഷനും…

‘പോർ തൊഴിൽ’ ജൂൺ 9-ന്

“പോർ തൊഴിൽ” ജൂൺ 9-ന് അശോക് സെൽവൻ ശരത് കുമാർ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

പൊതുയിടത്തിൽ അനുവദനീയമല്ലാത്ത വസ്ത്രം അണിഞ്ഞു ഷൂട്ടിങ്, ഉർഫി ജാവേദിന് ദുബായിൽ പണികിട്ടി ?

ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി…