നഷ്ടമായ കാഴ്ച !
============
താഴെ ചിത്രത്തിൽ കാണുന്നതുപോലൊരു സ്ഥലം ഭൂമിയിൽ ഉണ്ടായിരുന്നു . സഞ്ചാരികൾ എട്ടാമത്തെ അത്ഭുതം അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള പടവുകൾ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഈ സ്ഥലം നൂറ്

Julius Manuel
Julius Manuel

വർഷങ്ങൾക്ക് മുൻപ് ന്യൂസിലൻഡിലെ വടക്കൻ ഐലൻഡിലെ Tarawera അഗ്നിപർവ്വതത്തിനടുത്തായിരുന്നു സ്ഥിതിചെയ്തിരുന്നത് . ഒന്നല്ല , ഇത്തരം രണ്ടു പ്രകൃതി ദൃശ്യങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് . തൊട്ടടുത്ത് Rotomahana എന്നൊരു ചെറുതടാകവും ഉണ്ടായിരുന്നു . ഒന്നരകിലോമീറ്റർ ദൂരവ്യത്യാസത്തിൽ സ്ഥിതിചെയ്തിരുന്ന ഈ രണ്ടു പ്രകൃതി നിർമ്മിതികളിൽ ഒന്നിന്റെ നിറം പിങ്കും , രണ്ടാമത്തേതിന്റെ കളർ വെള്ളയും ആയിരുന്നു . Image may contain: mountain, sky, cloud, outdoor, nature and waterന്യൂസിലൻഡിലെ ആദ്യമനുഷ്യരായ മാവോറികളുടെ ഭാഷയിൽ Te Otukapuarangi (“The fountain of the clouded sky”) എന്നായിരുന്നു ഇവയുടെ നാമം . ജിയോതെർമൽ ആക്ടിവിറ്റിയുള്ള പ്രദേശമാകയാൽ ഇവ രണ്ടും ചൂട് നീരുറവകൾ ആയിരുന്നു . 1859 ൽ ഇവിടം സന്ദർശിച്ച ജർമൻ ജിയോളജിസ്റ്റ് Ferdinand von Hochstetter ഇവയെക്കുറിച്ച് വിശദമായി തന്നെ ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു . ഇരുപത് ഏക്കറോളോളം വിസ്താരമുണ്ടായിരുന്ന വെള്ള പടവുകൾക്കായിരുന്നു വലിപ്പം കൂടുതൽ ഉണ്ടായിരുന്നത് . എന്നാൽ പിങ്ക് പടവുകളിൽ കുളിക്കുവാനായിരുന്നു സഞ്ചാരികൾക്ക് ഏറെ താൽപ്പര്യം . 1841 ൽ ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്യനായ Ernst Dieffenbach എഴുതിയ “Travels in New Zealand” എന്ന പുസ്തകത്തിലെ പരാമർശമാണ് ഈ സ്ഥലത്തെ യൂറോപ്പിലെമ്പാടും പ്രശസ്തമാക്കിയത് . പിന്നീടങ്ങോട്ട് അറിയപ്പെടുന്ന പല സഞ്ചാരികളും , എഴുത്തുകാരും ഇവിടം സന്ദർശിക്കുകയുണ്ടായി . മൈലുകളോളം നടന്നും , വഞ്ചി തുഴഞ്ഞും പിന്നീട് കുതിരപ്പുറത്തും സഞ്ചരിച്ചായിരുന്നു ആളുകൾ ഇവിടെ എത്തിയിരുന്നത് .

എന്നാൽ 1886 ജൂൺ പത്തിന് Tarawera അഗ്‌നിപർവ്വതം ഉയർത്തെഴുന്നേറ്റു . 1884 ൽ തന്നെ സർവേയർ ആയിരുന്ന Charles Clayton , മലമുകളിൽ വോൾക്കാനിക് ഡിപ്രഷൻ കണ്ടെത്തിയിരുന്നു . പതിനേഴ് കിലോമീറ്ററോളം ദൂരത്തേക്ക് ചൂട് മണ്ണും പൂഴിയും പാറകളും കശക്കിയെറിഞ്ഞ Tarawera, ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയാകെ തകർത്തെറിഞ്ഞു . ആ ഒറ്റ രാത്രിയിൽ പത്തുതവണയാണ് Terawera പൊട്ടിത്തെറിച്ചത് . പടവുകൾ നിന്നിരുന്ന സ്ഥലം നൂറുമീറ്ററോളം ആഴമുള്ള ഒരു വൻഗർത്തമായി മാറിപ്പോയി . അങ്ങിനെ കമനീയമായ രണ്ടു പ്രകൃതി ദൃശ്യങ്ങളെ അടിത്തട്ടിലാക്കി പഴയതിനേക്കാൾ പത്തിരട്ടി വലിപ്പത്തിൽ Rotomahana തടാകം വീണ്ടും ഉടലെടുത്തു . പ്രകൃതി വീണ്ടും ശാന്തമായി. പക്ഷെ പഴയ പടവുകൾ ഇന്നും നവ സഞ്ചാരികളുടെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നു . അതൊന്നുകൂടി കാണാൻ പലരും കൊതിക്കുന്നു .

Image may contain: mountain, sky, cloud, tree, outdoor, nature and waterപഴയ സഞ്ചാരികൾ പലരും ചിത്രങ്ങൾ എടുക്കുകയും , വരയ്ക്കുകയും ചെയ്തത് സത്യത്തിൽ ചരിത്രത്തിന് ഒരു മുതൽക്കൂട്ടായി മാറുകയായിരുന്നു . എന്നാൽ കളർ ഫോട്ടോഗ്രാഫി വ്യാപകമാകുന്നതിനു മുൻപുള്ള കാലമായിരുന്നതിനാൽ ഇന്ന് കണ്ടെടുത്തിട്ടുള്ള എല്ലാ ഫോട്ടോകളും ബ്ലാക്ക്&വൈറ്റ് ചിത്രങ്ങളാണ് . അതിനാൽ സ്ഥലത്തിന്റെ ഭംഗി വിവരണങ്ങളിൽ നിന്നും ഊഹിക്കാനേ നമ്മുക്ക് കഴിയൂ . പണ്ട് ഇവിടം സന്ദർശിച്ചിരുന്ന , കലാകാരൻ കൂടിയായിരുന്ന Charles Blomfield വരച്ച ചിത്രങ്ങളാണ് ഇന്ന് നമ്മുടെ ഏക ആശ്രയം . താഴെക്കാണുന്ന ചിത്രവും അദ്ദേഹത്തിന്റേത് തന്നെ .

എന്നാൽ പോയത് പോട്ടെ എന്ന് പറഞ്ഞു കാര്യങ്ങൾ തള്ളിക്കളയാൻ ചിലർ തയ്യാറായില്ല . രണ്ടു പ്രകൃതി നിർമ്മിതികളും തടാകത്തിനടിയിലോ ഭൂമിക്കടിയിലോ ഉണ്ടാവാം എന്നാണു പലരും കരുതുന്നത് . അത് ചികഞ്ഞു കണ്ടെത്താൻ പലരും തുനിഞ്ഞിറങ്ങുകയും ചെയ്തു . എന്നാൽ മാറിയ ഭൂപ്രകൃതിയിൽ ഇവ നിന്നിരുന്ന ശരിയായ സ്ഥലം കണ്ടെത്താനാവാതെ അവർ കുഴഞ്ഞു . തടാകത്തിനടിയിൽ മറ്റൊരു മാഗ്മാ ചെയ്മ്പർ ഉണ്ടെന്നുള്ള കണ്ടെത്തൽ കൂടുതൽ ഗവേഷങ്ങൾക്ക് തടയിട്ടു . മേഖലയിലെ കുഴിക്കൽ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം ! അപ്പോഴാണ് ചരിത്രപരമായ ഒരു വമ്പൻ കണ്ടുപിടുത്തം വേറൊരു കൂട്ടർ നടത്തിയത് . Ferdinand von Hochstetter ന്റെ പഴയ ഡയറി 2010 ൽ സ്വിറ്റ്‌സർലൻഡിൽ നിന്നും കണ്ടെത്തി ! അതിൽ നിന്നും ലഭ്യമായ റോ ഡേറ്റകൾ ഉപയോഗിച്ച് , റിവേഴ്‌സ് എൻജിനീയറിങ് നടത്തി പടവുകളുടെ യഥാർത്ഥ ലൊക്കേഷൻ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . നേരത്തെ വിചാരിച്ചതുപോലെ തടാകത്തിനടിയിൽ അല്ല , മറിച്ച് തടാകതീരത്ത് അൻപത്തടി കീഴെ മണ്ണിനടിയിലാണ് പ്രകൃതി ഈ അത്ഭുതങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് !

ഇത് ചികഞ്ഞെടുക്കാൻ ഒരു വമ്പൻ ഗവേഷക സന്നാഹം ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞു . പഴയ വെള്ളചാട്ടമോ , ചൂട് നീരുറവയിലുള്ള കുളിയോ ഇനി പ്രതീക്ഷിക്കേണ്ട . റോമിലെ കൊളോസിയമോ , ബേക്കൽ കോട്ടയോ കാണും പോലെ ഗതകാല സ്മരണകൾ ഉണർത്തുന്ന ഒരു ചരിത്രസ്മാരകം അത്ര തന്നെ . പക്ഷെ ഇത് സാധിച്ചെടുത്താൽ മനുഷ്യന്റെ ഇച്ഛാശക്തിയുടെ മറ്റൊരു തെളിവുകൂടി ആകും ഇത് . ഈ സ്ഥലത്തിന്റെ പഴയ ഒരു ഫോട്ടോ കമന്റിൽ ചേർത്തിട്ടുണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.