fbpx
Connect with us

Space

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

Published

on

ജൂണോ വ്യാഴത്തോട് ചെയ്യുന്നത്

Sabu Jose

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി. ഗ്രീക്ക് പുരാണത്തില്‍ വിവാഹത്തിന്റെ ദേവതയാണ് ജൂണോ. ജൂണോ ദേവിയുടെ ഭര്‍ത്താവാണ് ജൂപിറ്റര്‍. നാസയുടെ വ്യാഴ പര്യവേഷണ ഉപഗ്രഹത്തിന്റെ പേരും ജൂണോ എന്നു തന്നെയാണ്. നാസയുടെ ജൂണോ സ്‌പേസ്‌ക്രാഫ്റ്റ് അഞ്ചുവര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ 2016 ജൂലൈ 4 ന് വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. 180 കോടി കിലോമീറ്ററാണ് ഈ പേടകം താണ്ടിയത്. വ്യാഴത്തിന്റെ മേഘപാളികള്‍ക്കടിയിലും ഗ്രേറ്റ് റെഡ്‌ സ്‌പോട്ടിലും ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളുടെ മറനീക്കുകയാണ് ജൂണോ ദൗത്യത്തിന്റെ ലക്ഷ്യം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കുറിച്ച് വിലപ്പെട്ട അറിവുകള്‍ ജൂണോ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 സെപ്റ്റംബർ മാസം ജൂണോ ഓർബിറ്റർ ദൗത്യം അവസാനിക്കും.

 

 

Advertisement

നാസയുടെ ഗലീലിയോ സ്‌പേസ്‌ക്രാഫ്റ്റിനു ശേഷം ആദ്യമായാണ് ഒരു ബഹിരാകാശ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. വ്യാഴത്തിന്റെയും വ്യാഴത്തിന്റെ നിരവധി ചന്ദ്രന്‍മാരുടെയും മനോഹര ദൃശ്യങ്ങള്‍ ശാസ്ത്രലോകത്തിന് സമ്മാനിച്ചത് ഗലീലിയോ ദൗത്യമാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയുടെ ഉപരിതലത്തിലെ മഞ്ഞുപാളികള്‍ക്കടിയിലുള്ള സമുദ്രത്തിന്റെ സൂചന നല്‍കിയതും ഈ ദൗത്യമാണ്. സൗരയൂഥത്തില്‍ ഭൂമിക്കുവെളിയില്‍ ജീവന്‍ ഉദ്ഭവിക്കാനും നിലനില്‍ക്കുന്നതിനും ഏറ്റവുമധികം സാധ്യതയുള്ള ഇടങ്ങളിൽ ഒന്നാണ് യൂറോപ. ജൂണോ ദൗത്യത്തില്‍ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ നിരീക്ഷണ വിധേയമാക്കുന്നില്ല. വ്യാഴത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സൂര്യനുമായും സൗരയൂഥത്തിലെ മറ്റ് അംഗങ്ങളുമായും താരതമ്യം ചെയ്താല്‍ ഖന മൂലകങ്ങളുടെ അളവ് വ്യാഴത്തില്‍ കൂടുതലാണ്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഇനിയും വിശദീകരണം ആവശ്യമുള്ള പ്രതിഭാസമാണ്. ജൂണോ ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സൗരയൂഥത്തിന്റെ ഉല്‍പത്തിയേക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഈ ദൗത്യത്തിന് കഴിയും. വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ കനത്ത മേഘപാളികള്‍ക്ക് അടിയിലെന്താണ്? വ്യാഴത്തില്‍ ജലസാന്നിധ്യമുണ്ടോ? സൂര്യനില്‍ നിന്നു ലഭിക്കുന്നതില്‍ കൂടുതല്‍ ചൂട് എങ്ങനെയണ് വ്യാഴം പുറത്തുവിടുന്നത്? വ്യാഴത്തിന്റെ ധ്രുവ ദീപ്തിക്ക് കാരണമായ കണങ്ങള്‍ എവിടെ നിന്നാണ് വരുന്നത്, എന്നിങ്ങനെ വ്യാഴത്തേക്കുറിച്ച് നിലവിലുള്ള ദുരൂഹതകള്‍ക്കും ജൂണോ ദൗത്യം ഉത്തരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വ്യാഴത്തിന്റെ തെക്ക്-വടക്ക് ദിശയില്‍ 20 മാസം കൊണ്ട് ജൂണോ 37 തവണ പ്രദക്ഷിണം വച്ചു. വളരെ വലിയൊരു ദീര്‍ഘവൃത്ത പഥത്തിലാണ് പേടകം വ്യാഴത്തെ പ്രദക്ഷിണം ചെയ്യുന്നത്. പേടകം വ്യാഴത്തില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ 32 ലക്ഷം കിലോമീറ്ററും അടുത്തെത്തുമ്പോള്‍ 4900 കിലോമീറ്ററും വരുന്ന തരത്തിലാണ് ജൂണോയുടെ ഭ്രമണപഥം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ഭ്രമണം കഴിയുമ്പോഴും ഭ്രമണപഥത്തിന്റെ വ്യാസാർധം കുറച്ചുകൊണ്ടുവരും. മണിക്കൂറില്‍ 2,04,000 കിലോമീറ്റര്‍ വേഗതയിലാണ് ജൂണോ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണ ബലമാണ് പേടകത്തിന് ഇത്ര ഉയര്‍ന്ന വേഗതയുണ്ടാകാന്‍ കാരണം. വാതക ഭീമനായ വ്യാഴത്തിന്റെ ഉറച്ച് ഖരാവസ്ഥയിലായിരിക്കുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രത്തേക്കുറിച്ചും ഗ്രഹത്തിന്റെ ശക്തമായ കാന്തിക ക്ഷേത്രത്തേക്കുറിച്ചും ധ്രുവപ്രദേശങ്ങളിലെ അറോറകളേക്കുറിച്ചും വാതക മേഘങ്ങള്‍ക്കടിയില്‍ ദ്രാവകാവസ്ഥയിലുള്ള ഹൈഡ്രജന്‍ വാതകത്തിന്റെ സവിശേഷതകളേക്കുറിച്ചും പഠിക്കുന്നതിനുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ ജൂണോയിലുണ്ട്. വ്യാഴത്തിലുള്ള ഉയര്‍ന്ന മര്‍ദത്തില്‍ ദ്രാവക ഹൈഡ്രജന്‍ ലോഹ സ്വാഭാവം പ്രകടിപ്പിക്കും. ഈ ലോഹ ഹൈഡ്രജനാണ് വ്യാഴത്തിന്റെ ശക്തമായ കാന്തിക ക്ഷേത്രത്തിന് കാരണം. സൂര്യന്‍ കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ ഏറ്റവും ശക്തമായ കാന്തിക ക്ഷേത്രമുള്ളത് വ്യാഴത്തിനാണ്.

Advertisement

110 കോടി യു. എസ്. ഡോളറാണ് ജൂണോ ദൗത്യത്തിന്റെ വിക്ഷേപണസമയത്തെ ചെലവ്. 3625 കിലോഗ്രാം ഭാരമുള്ള ഈ പേടകം 2011 ഓഗസ്റ്റ് 5 നാണ് വിക്ഷേപിച്ചത്. 7 വര്‍ഷമാണ് പേടകത്തിന്റെ ആയുസ് നിശ്ചയിച്ചിരുന്നത്. പിന്നീടത് 2025 വരെ ദീർഘിപ്പിക്കുകയായിരുന്നു. ഇതില്‍ അഞ്ച് വര്‍ഷവും പേടകം വ്യാഴത്തിലേക്കുള്ള യാത്രയിലായിരുന്നു. 2003 ല്‍ നാസയുടെ ഗലീലിയോ ദൗത്യം അവസാനിച്ച ശേഷം ആദ്യമായാണ് ഒരു പേടകം വ്യാഴത്തിലെത്തുന്നത്.

വ്യാഴത്തിന്റെ കട്ടികൂടിയ അന്തരീക്ഷം തുളച്ചുകടന്ന് ജലത്തിന്റെയും അമോണിയയുടെയും സാന്നിധ്യം പരിശോധിക്കുന്നതിനുള്ള മൈക്രോവേവ് റേഡിയോ മീറ്റര്‍, ധ്രുവ ദീപ്തിക്കു കാരണമായ പ്രതിഭാസങ്ങളേക്കുറിച്ചു പഠിക്കുന്ന ജോവിയന്‍ ഇന്‍ഫ്രാറെഡ് അറോറല്‍ മാപ്പര്‍, വ്യാഴത്തിന്റെ കാന്തിക ക്ഷേത്രത്തേക്കുറിച്ച് പഠിക്കാനുള്ള മാഗ്‌നറ്റോ മീറ്റര്‍, ഗ്രഹത്തിന്റെ ആന്തര ഘടനയും ദ്രവ്യ വിതരണവും പഠിക്കുന്നതിനുള്ള ഗ്രാവിറ്റി സയന്‍സ് ഇന്‍സ്ട്രമെന്റ്, ചാര്‍ജിത കണങ്ങളേക്കുറിച്ച് പഠനം നടത്തുന്ന അറോറല്‍ ഡിസ്ട്രിബ്യൂഷന്‍ ഇന്‍സ്ട്രമെന്റ്, ഖനമൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പാര്‍ട്ടിക്കിള്‍ ഡിറ്റക്ടര്‍, വികിരണങ്ങളേക്കുറിച്ച് പഠിക്കുന്ന റേഡിയോ ആന്റ് പ്ലാസ്മ വേവ് സെന്‍സര്‍, അള്‍ട്രാവയലറ്റ് ഉത്സര്‍ജനത്തിന്റെ തോതറിയുന്നതിനുള്ള അള്‍ട്രാവയലറ്റ് ഇമേജിംഗ് സ്‌പെക്‌ട്രോഗ്രാഫ്, ജൂണോകാം എന്ന ടെലസ്‌ക്കോപ്പ് എന്നിവയാണ് പേടകത്തിലുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍.

 

ഊര്‍ജാവശ്യത്തിനായി സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്ന ആദ്യ വ്യാഴ ദൗത്യമാണ് ജൂണോ. പേടകത്തിന് ലഭ്യമാകുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറഞ്ഞു വരുന്നതുകൊണ്ട് വലിയ ദൂരങ്ങള്‍ താണ്ടുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സാധാരണയായി സോളാര്‍ പാനലുകള്‍ ഉപയോഗിക്കാറില്ല. ഭൂമിയില്‍ ലഭിക്കുന്ന സൂര്യ പ്രകാശത്തിന്റെ നാല് ശതമാനം മാത്രമേ വ്യാഴത്തിന് ലഭിക്കുന്നുള്ളൂ. ദീര്‍ഘ ദൂര ദൗത്യങ്ങളായ പയനിര്‍ 10, പയനിര്‍ 11, വോയേജര്‍, യുലൈസസ്, കസീനി – ഹൈഗന്‍സ്, ന്യൂ ഹൊറൈസണ്‍സ്, ഗലീലിയോ എന്നീ പേടകങ്ങളില്‍ ഊര്‍ജാവശ്യത്തിനായി റേഡിയോ ഐസോടോപ് തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകളാണ് ഉപയോഗിച്ചത്. പ്ലൂട്ടോണിയം-238 ആണ് ഐസോടോപ്. പ്ലൂട്ടോണിയത്തിന്റെ ലഭ്യതക്കുറവും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ സോളാര്‍ പാനലുകളിലുണ്ടായ പുരോഗതിയുമാണ് മാറിചിന്തിക്കാന്‍ നാസയെ പ്രേരിപ്പിച്ചത്. മൂന്ന് വലിയ സോളാര്‍ പാനലുകളാണ് ജൂണോയിലുള്ളത്. ഓരോ പാനലിനും 2.7 മീറ്റര്‍ വീതിയും 8.9 മീറ്റര്‍ നീളവുമുണ്ട്. പാനലുകളുടെ ആകെ ഭാരം 340 കിലോ ഗ്രാമാണ്.

Advertisement

ഭൂമിയില്‍ വച്ച് നടത്തിയ പരീക്ഷണത്തില്‍ 14 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞ ഈ പാനലുകള്‍ക്ക് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുമ്പോള്‍ 486 വാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. കൂടാതെ 55 ആംപിയര്‍ ഉള്ള രണ്ട് ലിഥിയം അയോണ്‍ ബാറ്ററിയുമുണ്ട് ജൂണോയില്‍. സോളാര്‍ പാനലുകളില്‍ സൂര്യപ്രകാശം പതിക്കാത്ത അവസരങ്ങളില്‍ ബാറ്ററികള്‍ ജൂണോയ്ക്ക് ആവശ്യമായ ഊര്‍ജം പകരും. ഭൂമിയിലെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് ഗ്രൗണ്ട് സ്റ്റേഷനിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നത് എക്‌സ്-ബാന്‍ഡ് ഡയറക്ട് ലിങ്ക് ഉപയോഗിച്ചാണ്. ഇതിനാവശ്യമായ 70 മീറ്റര്‍ ആന്റിനയും ജൂണോയിലുണ്ട്.

 

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. ഏറ്റവും കൂടുതല്‍ പിണ്ഡവും വ്യാഴത്തിനാണ്. 69,911 കിലോമീറ്റര്‍ വ്യാസാര്‍ധമുള്ള വ്യാഴത്തിന്റെ മാസ് 1,89,813 ലക്ഷം കോടി കോടി കിലോഗ്രാമാണ്. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ 317 മടങ്ങാണ്. 9.92 മണിക്കൂര്‍ കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്ന വ്യാഴത്തിന് ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിന് 11.82 ഭൗമ വര്‍ഷങ്ങള്‍ വേണം. വ്യാഴവട്ടം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. വാതകാവസ്ഥയിലും ദ്രാവകാവസ്ഥയിലുമുള്ള ഹൈഡ്രജനാണ് വ്യാഴത്തില്‍ കൂടുതലായുള്ളത്. കുറഞ്ഞയളവില്‍ ഹീലിയവും അമോണിയം സംയുക്തങ്ങളുമുണ്ട്. വ്യാഴത്തിന്റെ വര്‍ണ ബെല്‍റ്റുകള്‍ക്ക് കാരണം അമോണിയം സംയുക്തങ്ങളുടെ സാന്നിധ്യമാണ്. വ്യാഴത്തിന്റെ മധ്യരേഖാ പ്രദേശത്തിനു താഴെ കാണപ്പെടുന്ന വലിയ ചുവന്ന പാട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് 40,000 കിലോമീറ്റര്‍ നീളവും 10,000 കിലോമീറ്റര്‍ വീതിയുമുള്ള ഈ പാട് ഒരു വലിയ ചുഴലിക്കാറ്റാണ്. ഭൂമിയേക്കാള്‍ വലുപ്പമുണ്ട് ഈ പാടിന്.

വ്യാഴത്തിന്റെ 79 ചന്ദ്രന്‍മാരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഗാനിമീഡ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്. വ്യാഴത്തിന്റെ വലിയ നാല് ചന്ദ്രന്‍മാരെ 1610 ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഗലീലിയോ ഗലീലിയാണ് അവ കണ്ടുപിടിച്ചത്. ശനിയേപ്പോലെതന്നെ വ്യാഴത്തിനു ചുറ്റും വലയങ്ങളുമുണ്ട്. എന്നാല്‍ ശനിയുടെ വലയങ്ങളേപ്പോലെ വിസ്താരമുള്ളതല്ല വ്യാഴത്തിന്റെ വലയങ്ങള്‍. സൂര്യനില്‍ നിന്ന് 77.8 കോടി കിലോമീറ്ററാണ് വ്യാഴത്തിലേക്കുള്ള ശരാശരി ദൂരം. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ 5.2 മടങ്ങാണിത്. സൗരയൂഥത്തില്‍ ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹം വ്യാഴമാണ്. രഹസ്യങ്ങളുടെ കലവറയായ ഈ ഭീമന്‍ വാതക ഗോളം ഇപ്പോഴുള്ളതിനേക്കാള്‍ ദൂരെയാണ് രൂപം കൊണ്ടതെന്നും പിന്നീട് സൂര്യനരികിലേക്ക് നീങ്ങിയതാണെന്നും കരുതപ്പെടുന്നു.

Advertisement

 1,562 total views,  8 views today

Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment6 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment7 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment7 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment8 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment8 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment10 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment11 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment11 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment11 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »