ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
82 SHARES
984 VIEWS

വ്യാഴഗ്രഹം: ഭൂമിയുടെ കാവൽക്കാരനായ വാതക ഭീമൻ്റെ നിഗൂഢതകൾ.!

Rafi Msm Muhammed

അതിന്റെ അജ്ഞാതമായ അകക്കാമ്പ് മുതൽ സദാകൊടുങ്കാറ്റു വീശുന്ന പ്രതലം വരെ, വ്യാഴഗ്രഹത്തിനെ കുറിച്ചു പഠിക്കാൻ ധാരാളം ഉണ്ട്. സൂര്യനിൽ നിന്നു അഞ്ചാമത്തെ ഗ്രഹമായ വ്യാഴം. ടെലസ്കോപ്പുകളുടെ കാഴ്ചയിൽ വിദഗ്ദനായ ഒരു വാട്ടർ കളർചിത്രകാരൻ തൻ്റെ ക്യാൻവാസിൽ വരച്ച വാട്ടർക്കളർ സ്ട്രോക്കുകൾ പോലെ അതിമനോഹരമാണ് .! ഭൂമിയെക്കാൾ 13 ഇരട്ടി വലുപ്പമുള്ള, അതായത്, 1,300-ലധികം ഭൂമികൾ ഒരുമിച്ചു ഉൾക്കൊള്ളാൻ കഴിയുന്നത്ര വളരെ വിശാലമായ ഒരത്ഭുത ലോകമാണത്. അതിന്റെ കട്ടിയില്ലാത്ത അന്തരീക്ഷത്തിന് ചുറ്റും പല തരത്തിലുള്ള വാതക മേഘങ്ങളുടെ തിരമാലകൾ അലയടിക്കുന്നു.
മദ്ധ്യത്തിൽ ഭീമാകാരമായ ഒരു ചുമപ്പുപൊട്ട് കാണാം, വീശിയടിക്കുന്ന വാതകങ്ങളുടെ കൊടുങ്കാറ്റുകളാൽ പ്രക്ഷുബ്ധമായ ആ പ്രദേശം,ഒരു ഒറ്റക്കണ്ണൻ രാക്ഷൻ തുറിച്ചു നോക്കുന്ന പ്രതീതി ജനിപ്പിക്കുന്നു. നമ്മുടെ മാതൃലോകത്തിന്റെ ആപേക്ഷിക സുരക്ഷിതത്വത്തിൽ നിന്ന്കൊണ്ട് നോക്കുമ്പോൾ ശാന്തമായി തോന്നുമെങ്കിലും, വ്യാഴം ഒരു പ്രക്ഷുബ്ധവും സദാകൊടുങ്കാറ്റുകൾ വീശിയടിക്കുന്നതുമായ ഒരു ഭയാനകമായ സ്ഥലമാണ്. ഭൂമിയിലെ നമുക്കറിയാവുന്ന എല്ലാ കൊടുങ്കാറ്റുകളെക്കാളും വേഗത്തിൽ, മണിക്കൂറിൽ 540 കിലോമീറ്റർ വേഗതയിൽ വീശുന്ന അതിതീവ്രമായ കൊടുങ്കാറ്റുകളിൽ നിന്നാണ് വാതക ഭീമൻ ഗ്രഹത്തിന്റെ പാടുകളും ചുഴലിക്കാറ്റുകളും പിറവിയെടുക്കുന്നത്.

ആൻറിസൈക്ലോൺ എന്ന് വിളിക്കപ്പെടുന്ന അതിഭയാനക കൊടുങ്കാറ്റുകൾ വീശിയടിക്കുന്ന ഗ്രേറ്റ് റെഡ് സ്പോട്ട് ഇതിൽ ഉൾപ്പെടുന്നു. ഭൗമോപരിതലത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ കൊടുങ്കാറ്റുകളേക്കാളും വളരെ വലുതും ദീർഘകാലം നിലനിൽക്കുന്നതുമാണ് ഈ കൊടുങ്കാറ്റുകൾ.
ഈ ഭീമൻ ചുവന്നപൊട്ടിന്റെ അളവ് നമ്മുടെ ഭൂമിയെ മുഴുവൻ വിഴുങ്ങിയാലും മതിയാകാത്തത്ര വലുതാണ്. മാത്രമല്ല വളരെ കാലങ്ങളായി ദീർഘവൃത്താകൃതിയിൽ കറങ്ങുന്നതുമാണ് എന്നിരുന്നാലും ഇത് മനുഷ്യർ നിരീക്ഷിക്കാൻ തുടങ്ങിയ കാലം മുതൽ ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. വാതകമോ ദ്രാവകമോ ഖരമോ? വ്യാഴം ഒരു ഭീമൻ വാതക പന്താണ്. ഇതിന്റെ മേഘങ്ങളിൽ വൻതോതിൽ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും സാന്നിധ്യമുണ്ട്. അന്തരീക്ഷത്തിൽ അമോണിയയും ജലബാഷ്പവും ഒഴുകുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യേക ക്ലൗഡ് കെമിസ്ട്രികൾ ഗ്രഹത്തിന്റെ ഊർജ്ജസ്വലമായ നിറങ്ങൾക്ക് പിന്നിലെ മാന്ത്രികതയായിരിക്കാം, എന്നാൽ, വ്യാഴം വരച്ച ബ്രഷ് സ്ട്രോക്ക് വരകളുടെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

വാതകങ്ങളുള്ള മുകളിലെ പാളികൾക്ക് താഴെ, മർദ്ദവും താപനിലയും വളരെയധികം വർദ്ധിക്കുകയും ഹൈഡ്രജന്റെ ആറ്റങ്ങൾ ഒടുവിൽ ഒരു ദ്രാവകമായി കംപ്രസ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഹൈഡ്രജന്റെ ഇലക്‌ട്രോണുകൾ നഷ്ടപ്പെടും വിധം മർദ്ദം വളരെ ഉയരത്തിൽ എത്തുന്നു.ഗ്രഹത്തിൻ്റെ അച്ചുതണ്ടിന്മേലുള്ള വേഗതയേറിയ ഭ്രമണം എത്രത്തോളമെന്നാൽ, വ്യാഴത്തിലെ ഒരു ദിവസം എന്നത് ഭൂമിയിലെ 10 മണിക്കൂറിനേക്കാൾ കുറവാണ്, ഇക്കാരണം കൊണ്ട് തന്നെ ഭൂമിയെക്കാൾ 16 മുതൽ 54 മടങ്ങ് വരെ കൂടുതലും തീവ്രവും ഭീമവുമായ മാഗ്നറ്റിക് ഫീൽഡിനെ ഉണ്ടാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വൈദ്യുത പ്രവാഹങ്ങളുടെ സാന്നിധ്യത്തെ കുറിക്കുന്നു.

ഉപഗ്രഹങ്ങളുടെ ബാഹുല്യം.!

നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് ഈ ഭീമാകാരമായ ഗ്രഹത്തെ കണ്ടെത്താനും പഠിക്കാനും ആദ്യകാല ജ്യോതിശാസ്ത്രജ്ഞരെ പ്രചോദിപ്പിച്ച ശുക്രന് ശേഷം രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ ഗ്രഹമാണ് വ്യാഴം. 1610 ജനുവരിയിൽ, ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി വ്യാഴത്തിനെ കണ്ടെത്തി, കൂടാതെ മറ്റു നാല് ചെറിയ നക്ഷത്രങ്ങൾ വ്യാഴത്തെ വലയം ചെയ്യുന്നതായിരിക്കും കണ്ടതെന്ന് അദ്ദേഹം കരുതി. യഥാർത്ഥത്തിൽ പ്രകാശത്തിന്റെ ഈ കുത്തുകൾ വ്യാഴത്തിന്റെ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളാണ്, അവ ഇപ്പോൾ ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നു. അവ യഥാക്രമം അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോഎന്നിവയാണ്.

ഈ ആകാശഗോളങ്ങളിൽ പലതും വ്യാഴത്തെപ്പോലെ തന്നെ ശ്രദ്ധേയമാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് സ്വന്തം കാന്തികക്ഷേത്രമുള്ള ഒരേയൊരു ഉപഗ്രഹം കൂടിയാണ്. അയോയുടെ ഉപരിതലത്തിൽ അഗ്നിപർവ്വതങ്ങളുടെ മഹാസാഗരങ്ങൾ തിളച്ചുമറിയുന്നു, സൗരയൂഥത്തിലെ ഏറ്റവും അഗ്നിപർവ്വത പ്രവർത്തനമുള്ള ആക്ടീവ് ബോഡി എന്ന വിശേഷണം ഇതിന് സ്വന്തം.!
യൂറോപ്പയിലെ മഞ്ഞുമൂടിയ പുറംതോടിന്റെ അടിയിൽ ആഴമേറിയതും വിശാലമായതുമായ സമുദ്രം സ്ഥിതി ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു,ഇതിനാൽ യൂറോപ്പയെ സൗരയൂഥത്തിൽ അന്യഗ്രഹ ജീവിവർഗ്ഗങ്ങൾ ഉണ്ടാവാൻ കൂടുതൽ സാധ്യതയുള്ള ഉപഗ്രഹങ്ങളുടെ മുൻനിരയിൽ പരിഗണിക്കപ്പെടുന്നു.എന്നാൽ വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങൾ ഇവകൾമാത്രമല്ല വ്യാഴത്തിന് ഡസൻ കണക്കിന് ഉപഗ്രഹങ്ങൾ വേറെയുമുണ്ട്,കൂടാതെ ഇനിയും കണ്ടെത്താനുമുണ്ട്. 2003ൽ മാത്രം ജ്യോതിശാസ്ത്രജ്ഞർ 23 ഓളം പുതിയ ഉപഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. കൂടാതെ, 2018 ജൂണിൽ, ഭീമാകാരമായ വ്യഴത്തിൻ്റെ ലോകമെമ്പാടും വിചിത്രവും നിർണ്ണിതമല്ലാത്തതുമായ പാതകളിൽ അലഞ്ഞുതിരിയുന്ന 12 ജോവിയൻ ഉപഗ്രഹങ്ങളെ കൂടി ഗവേഷകർ കണ്ടെത്തി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വ്യാഴത്തിന് 80 ഓളം ഉപഗ്രഹങ്ങളുണ്ട്. 57 ഉപഗ്രഹങ്ങൾക്ക് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) ഔദ്യോഗിക പേരുകൾ നൽകിയിട്ടുണ്ട്. അവസാനമായി കണ്ടുപിടിച്ച 23 ഉപഗ്രഹങ്ങൾ കൂടി ഔദ്യോഗിക പേരുകൾക്കായി കാത്തിരിക്കുന്നു.

വ്യാഴത്തിലേക്കുള്ള ദൗത്യങ്ങൾ

മഹാനായ ഗലീലിയോ ആദ്യമായി വ്യാഴത്തിൽ ദൂരദർശിനി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ കാഴ്ച്ചകൾ സ്ഥാപിച്ചതുമുതൽ, ശാസ്ത്രജ്ഞർ ഭൂമിയിൽ നിന്നും ആകാശത്തുനിന്നും കൗതുകകരമായ ഈ ലോകത്തെ പഠിക്കുന്നത് തുടരുന്നു. 1979-ൽ നാസയുടെ വോയേജർ 1, 2 ബഹിരാകാശ പേടകങ്ങൾ വാതക ഭീമൻ്റെ അരികിലൂടെ സിപ്പ് ചെയ്തു, അവർ കടന്നുപോകുമ്പോൾ വ്യാഴത്തിൻ്റെ പതിനായിരക്കണക്കിന് ചിത്രങ്ങൾ പകർത്തി. ഈ ദൗത്യങ്ങളിൽ നിന്നുള്ള ആശ്ചര്യങ്ങൾക്കിടയിൽ, ഭീമൻ ഗ്രഹത്തിൻ്റെ അന്തരീക്ഷം വളരെ നേർത്തതും പൊടിപടലങ്ങൾ നിറഞ്ഞതുമായ വളയങ്ങളാണെന്ന് അതിൽ നിന്നുള്ള ഡാറ്റകൾ വെളിപ്പെടുത്തി. 2016-ൽ നാസയുടെ ജൂനോ ബഹിരാകാശ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യാൻ തുടങ്ങിയപ്പോൾ, അത് പെട്ടെന്ന് തന്നെ ആശ്ചര്യജനകമായ ചിത്രങ്ങൾ തിരികെ അയയ്ക്കാൻ തുടങ്ങി. ഈ ഗ്രഹം നമ്മൾ ആദ്യം വിചാരിച്ചതിലും കൂടുതൽ വന്യവും പ്രക്ഷുബ്ധവുമാണെന്ന് അതിശയിപ്പിക്കുന്ന ഈ ചിത്രങ്ങൾ വെളിപ്പെടുത്തി. വ്യാഴഗ്രഹത്തിന്റെ ധ്രുവങ്ങളിലേക്കുള്ള ആദ്യ വിശദമായ കാഴ്ചകളിൽ ചിലത് ജൂനോ അയച്ചു നൽകി, അത് മേഘങ്ങളുടെ മുകളിലെ ബാൻഡുകൾക്ക് താഴെ ആഴത്തിൽ പ്രതലങ്ങളിലേക്ക് വ്യാപിക്കുന്ന വേരുകളുള്ള ചുഴലിക്കാറ്റുകൾ അതിന്റെ ഉപരിതലത്തിൽ കറങ്ങിത്തിരിയുന്നതായി വെളിപ്പെടുത്തി.

വ്യാഴത്തെ ഇത്ര വിശദമായി പരിശോധിച്ചെങ്കിലും ഇനിയും പല നിഗൂഢതകളും അവശേഷിക്കുന്നു. വ്യാഴത്തിന്റെ വലിയ ചുവന്ന പൊട്ടിനെ നയിക്കുന്നത് എന്താണ്, ഭാവിയിൽ അതിന് എന്ത് സംഭവിക്കും?. കൂടാതെ വ്യാഴത്തിന്റെ കാമ്പിൽ യഥാർത്ഥത്തിൽ എന്താണ് സ്ഥിതിചെയ്യുന്നത്.?
എന്ന മുഖ്യമായ ചോദ്യവുമുയരുന്നുണ്ട്. ജൂനോ ബഹിരാകാശ പേടകത്തിൽ നിന്നുള്ള കാന്തിക മണ്ഡല ഡാറ്റ സൂചിപ്പിക്കുന്നത് ഗ്രഹത്തിന്റെ കാമ്പ് അതിശയകരമാംവിധം വലുതാണെന്നും ഭാഗികമായി അലിഞ്ഞു ചേരുന്ന ഒരു ഖര വസ്തു കൊണ്ട് നിർമ്മിച്ചതാണെന്നും കരുതുന്നു. അതെന്തായാലും, അവിടെ അതികഠിനമായ ചൂടാണ്. ഈ പ്രദേശത്തെ താപനില 90,032 ഡിഗ്രി ഫാരൻഹീറ്റ് വരെയാകാമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു, നിലവിൽ ഏറ്റവും ഉറപ്പേറിയ ടൈറ്റാനിയത്തെ പോലും ഉരുക്കാൻ തക്കചൂട്.!കാര്യങ്ങളുടെ കിടപ്പുകൾ ഇങ്ങിനെയൊക്കെയാണെങ്കിലും അപൂർവ്വമായ ഒരു കാഴ്ചയക്ക് സാക്ഷിയാവാൻ നമുക്ക് കഴിയുന്ന തരത്തിൽ നമ്മുടെ ഭീമൻ ഗ്രഹമായ വ്യാഴം കുറച്ചു ദിവസം കൂടി കഴിഞ്ഞ 70 വർഷത്തേക്കാൾ അടുത്തും തിളക്കമേറിയതായും കാണാം.

വ്യാഴം ഭൂമിയിൽ നിന്ന് എത്ര അകലെയാണ്?

എന്ന് ചോദിച്ചാൽ, എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നതിനാൽ,ദൂരം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത, ശരാശരി വ്യാഴം ഭൂമിയിൽ നിന്ന് 71.5 കോടി കിലോമീറ്റർ അകലെയാണ് പരിക്രമണം ചെയ്യുന്നത്. സൂര്യന് നേരെ വിപരീത ദിശയിൽ, അതായത്, സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ വ്യാഴം കിഴക്ക് ഉദിക്കുന്നു, അർദ്ധരാത്രിയിൽ തലയ്ക്ക് മുകളിലൂടെ നീങ്ങുന്നു, സൂര്യൻ കിഴക്ക് ഉദിക്കുമ്പോൾ പടിഞ്ഞാറ് അസ്തമിക്കുന്നു. ചുരുക്കത്തിൽ,വളരെ തിളക്കത്തോടെ. രാത്രി മുഴുവൻ ദൃശ്യമാകുന്നു. ഭൂമിയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾ പൂർണ്ണമായി വൃത്താകൃതിയിലല്ലാത്തതിനാൽ, വ്യാഴത്തെ എല്ലാ വർഷവും ഇത്രയും അടുത്ത് കാണാൻ കഴിയില്ല.ഇന്ന് (2022 സെപ്റ്റംബർ 26) വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. അപ്പോൾ ഭൂമിയിൽ നിന്ന് വ്യാഴത്തിലേക്കുള്ള ദൂരം59.5 കോടി കിലോമീറ്റർ മാത്രം. തിളങ്ങുന്ന വെളുത്ത ഗ്രഹമായ ശുക്രൻ കിഴക്ക് പ്രത്യക്ഷപ്പെടുമ്പോൾ, ചൊവ്വഗ്രഹം അല്പംചുവപ്പായി കാണപ്പെടുന്നു.അവ മറ്റു നക്ഷത്രങ്ങളെപ്പോലെ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാണ്.അല്ലെങ്കിൽ ഒരു ചെറിയ ദൂരദർശിനിയിലൂടെ നോക്കിയാൽ കൂടുതൽ വ്യക്തമായി കാണാം. ടെലസ്കോപ്പിൻ്റെ സഹായത്തോടെ നമുക്ക് വ്യാഴത്തിന്റെ പ്രധാന 4 ഉപഗ്രഹങ്ങളെയും കാണാൻ കഴിയും.സുഹൃത്തുക്കളെ
ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത്!

Leave a Reply

Your email address will not be published. Required fields are marked *

LATEST

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്