തമിഴ്മക്കളേ നിങ്ങൾ ഇടപെടണം, ഫാത്തിമയ്ക്കു നീതി ലഭിക്കണം

0
455

Sreejith Divakaran

പ്രിയപ്പെട്ട തമിഴ് മാധ്യമങ്ങളേ, പൊതുപ്രവര്‍ത്തകരേ, സിനിമ താരങ്ങളെ,

നിങ്ങളില്‍ പലരും കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഭിന്നശേഷിയുള്ള ഒരു യുവാവിന്റെ ഒപ്പം ചെലവഴിച്ച സമയത്തെ പ്രകീര്‍ത്തിച്ചവരാണ്. നന്ദി. കേരളം എല്ലാക്കാലവും തമിഴ്‌നാടിനോട് കടപ്പെട്ടവരാണ്. ഞങ്ങളുടെ ഭാഷ മുതല്‍ തുടങ്ങുന്നു അത്. തമിഴ് സിനിമയും തമിഴ് കവിതയും തമിഴ് കരുത്തും ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്.

കഴിഞ്ഞ ദിവസത്തെ ഒരു വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ? ചെന്നൈ ഐ.ഐ.റ്റിയില്‍ പഠിച്ചിരുന്ന ഒരു മലയാളിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആത്മഹത്യ എന്ന് പറഞ്ഞുകൂടാ. അത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്. മലയാളിയാണ് എന്നതല്ല, മുസ്ലീമാണ് എന്നതാണ് ആ പെണ്‍കുട്ടിക്ക് ചെന്നൈ ഐ.ഐ.റ്റിയില്‍ നിന്ന് നേരിടേണ്ടി വന്ന പ്രതിസന്ധി. ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട മൂന്ന് അധ്യാപകരുടെ -കൊലപാതകത്തിന് കാരണക്കാരായവരുടെ- പേര് ആ കുട്ടി എഴുതി വച്ചിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം കൊണ്ട് മെച്ചപ്പെട്ട ലോകം ഉണ്ടാകുമെന്ന് കരുതിയ ഒരാള്‍. ഹൈദരബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയെ മറന്നിട്ടില്ലല്ലോ. ദളിത് സമൂഹത്തില്‍ ജനിച്ചത് കൊണ്ട് മാത്രം വേട്ടയാടപ്പെട്ടയാള്‍. അതു തന്നെയാണ് ഫാത്തിമ ലത്തീഫ് എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്. ആ പെണ്‍കുട്ടി തന്റെ പേര് ചെന്നൈ ഐ.ഐ.റ്റിയില്‍ വലിയ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മതത്തിന്റെ പേരില്‍ അവഗണിക്കപ്പെടാതിരിക്കാന്‍, വിവേചനം അനുവഭിക്കാതിരിക്കാന്‍ തലയിലൊരു ഷോള്‍ ഇടാന്‍ പോലും ഭയന്നിരുന്നു.

മനുഷ്യരൊരു ജാതിയാണ്, ഒരു വേഷമേ അവര്‍ക്കാവശ്യമുള്ളൂ എന്ന് ചൂണ്ടിക്കാണിച്ച് ദളിത,പിന്നാക്ക സമൂഹത്തിനോട് കൂലിയില്ലാത്ത വേല ചെയ്യരുത് എന്നാവശ്യപ്പെട്ട്, ഒരുമിച്ച് ഭക്ഷണം കഴിക്കണം, മേല്‍ജാതിക്കാന് തലപ്പാവ് ധരിക്കാമെങ്കില്‍ മനുഷ്യര്‍ക്കാര്‍ക്കും ആകാം എന്ന് പറഞ്ഞ അയ്യാ വൈകുണ്ഠ സ്വാമിയും മരുതമലയില്‍ ധ്യാനമവസാനിപ്പിച്ച് നെയ്യാറില്‍ മുങ്ങി അരുവിപ്പുറത്ത് കല്ല് പ്രതിഷ്ഠിച്ച് ശിവനാണെന്ന് വിധിച്ച ഗുരുസ്വാമിയും മുതല്‍ കേരളത്തിലും തമിഴ്‌നാടിനും ഒരു പോലെ ആദരവുള്ള ഒരായിരം ആശയങ്ങളാലാണ് നമ്മുടെ ലോകങ്ങള്‍ ഉണ്ടായി വന്നത്. തന്തൈ പെരിയാര്‍ തമിഴകത്ത് മാത്രമല്ല വിപ്ലവം നടത്തിയത്. ഞങ്ങളുടെ വൈക്കത്ത് അയിത്തജാതിക്കാരെന്ന്, മേല്‍ജാതിക്കാരെന്ന് സ്വയം ധരിച്ചവര്‍, വിധിച്ച മനുഷ്യര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിന്റെ മുന്നണിപോരാളിയായിരുന്നു അദ്ദേഹം. തമിഴ് നാട്ടില്‍ ദ്രാവിഡ മുന്നേറ്റത്തിന് വഴി തെളിച്ച ജസ്റ്റിസ് പാര്‍ട്ടി നടേശ മുതലിയാര്‍ക്കും തീകോയ ചെട്ടിക്കുമൊപ്പം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ പടുത്തുയര്‍ത്തിയത് ടി.എം നായര്‍ എന്ന മലയാളി കൂടിയായിരുന്നു.

പ്രിയപ്പെട്ടവരെ, നമുക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളേക്കാറെയുള്ളത് രാഷ്ട്രീയ ഐക്യമാണ്. ഹൈന്ദവ വര്‍ഗ്ഗീയത നാടിനെ അര്‍ബുദം പോലെ ഗ്രസിക്കാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്ന് നമ്മള്‍ ഒരുപോലെ ചിന്തിക്കുന്നു. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ ജനകീയത വാര്‍ത്തയാക്കിയ, അഭിനന്ദിച്ച അതേ ഉള്‍ക്കരുത്തോടെ തമിഴ്‌നാടിന്റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഐ.ഐ.റ്റിയില്‍ ഒരു പെണ്‍കുട്ടി വിവേചനത്തിന്റെ, അവഹേളനത്തിന്റെ, അനീതിയുടെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവം-അതൊരു സ്ഥാപനം നടത്തിയ കൊലപാതകമാണെന്ന് ആവര്‍ത്തിക്കട്ടെ- നിങ്ങള്‍ ചോദ്യം ചെയ്യണം. ആ കുട്ടിക്ക് നീതി ലഭിക്കും വരെ നിങ്ങള്‍ ആ സ്ഥാപനത്തെ പ്രതിരോധത്തില്‍ നിര്‍ത്തണം. നിങ്ങള്‍ക്കതാവും. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമാണെങ്കിലും, നിങ്ങളുടെ തലസ്ഥാനത്ത് നടന്ന അനീതിയാണ്.

ദയവായി, ദയവായി നിങ്ങള്‍ ഇടപെടണം. മുസ്ലിമായതിന്റെ പേരില്‍, ദളിതരായതിന്റെ പേരില്‍, പിന്നാക്ക ജാതിയില്‍ പിറന്നതിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഇന്നാട്ടിലെ ജനത അനുഭവിക്കുന്ന നീതികേടാണിത്. സ്വത്വമെന്നത് ഏത് ഭൂകമ്പത്തിലും ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയമാണ് എന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ ഏക ജനത തമിഴ്മക്കളാണ്. ആദരവ് മാത്രമേയുള്ളൂ നിങ്ങളോട്. ഫാത്തിമ ലത്തീഫിന് നീതി വേണം. നിങ്ങളുടെ കൂടി ഇടപെടല്‍ വേണം.

സ്‌നേഹാദരവുകള്‍, പുരട്ചി വണക്കം.

அன்புள்ள தமிழ் ஊடகங்கள், பொது ஆர்வலர்கள், திரைப்பட நட்சத்திரங்கள்,
கேரள முதலமைச்சர் பினராயி விஜயன் ஒரு மாறுபட்ட இளைஞருடன் நேரத்தை செலவழித்ததை உங்களில் பலர் பாராட்டியுள்ளனர். நன்றி. கேரளா எப்போதும் தமிழகத்திற்கு கடன்பட்டது. இது நம் மொழியிலிருந்து தொடங்குகிறது. தமிழ் சினிமா, தமிழ் கவிதை, தமிழ் பலம் ஆகியவை நமக்கு உத்வேகம்.
கடந்த நாளின் செய்திகளை நீங்கள் கவனித்தீர்களா? ஐ.ஐ.டி சென்னையைச் சேர்ந்த இந்தியப் பெண் ஒருவர் தற்கொலை செய்து கொண்டார். அது தற்கொலை அல்ல. அது நிறுவன கொலை. ஐ.ஐ.டி சென்னையிலிருந்து அவர் எதிர்கொண்ட நெருக்கடி அவர் ஒரு மலையாளி அல்ல, ஆனால் ஒரு முஸ்லீம். சிறுவன் தற்கொலை செய்து கொண்ட மூன்று ஆசிரியர்களின் பெயர்களை எழுதியிருந்தான் – கொலைகாரர்கள். அவள் படிக்க புத்திசாலி.
ஒரு சிறந்த உலகம் சிறந்த கல்வியுடன் வரும் என்று நினைத்த ஒருவர். ஹைதராபாத் பல்கலைக்கழகத்தைச் சேர்ந்த ரோஹித் வெமுலா மறக்கப்படவில்லை. அவர் தலித் சமூகத்தில் பிறந்ததால் மட்டுமே அவர் பேய் பிடித்தார். பாத்திமா லத்தீப் என்ற பெண்ணுக்கு அதுதான் நடந்தது.
ஐ.ஐ.டி சென்னையில் சிறுமி தனது பெயரை ஒரு பெரிய பிரச்சினையாக அடையாளம் காட்டியிருந்தார். மதத்தின் பொருட்டு, பாகுபாடு காட்டப்படுவதைத் தவிர்ப்பதற்காக, தலையில் சால்வை வைக்க அவர் மிகவும் பயந்தார்.
தலித், பின்தங்கிய சமூகம், ஊதியம் பெறாத வேலையைச் செய்யாததற்காக, மக்கள் ஒரு தேசம் என்று சுட்டிக்காட்டி, அவர்களுக்கு ஒரு பங்கு மட்டுமே தேவை.
மக்கள் உணவை உண்ண வேண்டும், மக்கள் தலைப்பாகை அணியலாம் என்று கூறிய அய்யா வைகுந்த சுவாமி, மருதமலை தியானித்து ஓடையில் மூழ்கி ஓடையில் கல்லை வைத்து கேரளா மற்றும் தமிழகத்திற்கு அஞ்சலி செலுத்தியுள்ளார்.
தந்தை பெரியார் தமிழ்நாட்டில் ஒரே புரட்சி அல்ல. எங்கள் வைகாட் தீண்டத்தகாதவர்கள் என்று,
தங்களை நீதிபதிகளாக அலங்கரித்த மக்களுக்கான சுதந்திர போராட்டத்தின் முன்னணியில் இருந்தவர். தமிழ்நாட்டில் திராவிட எழுச்சிக்கு வழிவகுத்த நீதிக் கட்சி இருபதாம் நூற்றாண்டின் ஆரம்ப தசாப்தங்களில் நடேசா முதலியார் மற்றும் தெக்கோயா செட்டி ஆகியோருடன் மலையாளியான டி.எம். நாயர் என்பவரால் நிறுவப்பட்டது.
அன்பர்களே, எங்களுக்கிடையிலான வித்தியாசம் அரசியல் ஒற்றுமை. இந்து இனவாதம் நிலத்தை புற்றுநோயாகக் கருதாமல் கவனமாக இருக்க வேண்டும் என்று நாம் ஒன்றாக நினைக்கிறோம். நமது முதலமைச்சரின் புகழ் செய்தியை உருவாக்கிய அதே நுண்ணறிவால், தமிழ்நாட்டின் தலைநகரில் அமைந்துள்ளது.
ஐ.ஐ.டி.யில், ஒரு பெண் பாகுபாடு, அவமானம் மற்றும் அநீதி என்ற பெயரில் தற்கொலை செய்து கொண்டார் – இது ஒரு நிறுவனம் செய்த கொலை என்று மீண்டும் சொல்கிறேன் – நீங்கள் அதை கேள்வி கேட்க வேண்டும். அந்தக் குழந்தைக்கு நீதி கிடைக்கும் வரை நீங்கள் நிறுவனத்தை பாதுகாப்பில் வைக்க வேண்டும். நீங்கள் முடியும். இது ஒரு மத்திய அரசு நிறுவனமாக இருந்தாலும் உங்கள் தலைநகரில் செய்யப்படும் அநீதி.
தயவுசெய்து, தயவுசெய்து, நீங்கள் தலையிட வேண்டும். இந்தியாவில் உள்ள மிகப் பெரிய உயர்கல்வி நிறுவனங்களிலிருந்து, முஸ்லிம்களின் பெயரால், தலித்துகள் மற்றும் பிறந்த சாதியினரின் ஒழுக்கக்கேடு இதுதான். எந்தவொரு பூகம்பத்திலும் நிலைநிறுத்தப்பட வேண்டிய அரசியல் தான் அடையாளம் என்று இந்தியர்களை நம்பவைத்த ஒரே மக்கள் தமிழர்கள். உங்களுக்கு மரியாதை மட்டுமே. பாத்திமா லத்தீப் நீதி விரும்புகிறார். உங்கள் தலையீடு உங்களுக்குத் தேவை.

அன்பான, பழமையான

translation by സാഹിർ എം ഹസ്സൻ