അവരെപ്പോലെ ജനാധിപത്യത്തിലേക്ക് നമുക്കിനി എത്ര സഞ്ചരിക്കണം ?

689

കാനഡയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനങ്ങളുമായി തുറന്ന ചർച്ചയിലാണ്.

ഒരാൾ എഴുന്നേറ്റ് കുടിയേറ്റ വിരുദ്ധ വംശീയ മനോഭാവത്തെ തഴുകി സംസാരിച്ചു തുടങ്ങുന്നു.

ഫ്രാൻസിൽ ഇതാണ് നടക്കുന്നത് 
ലോകം മുഴുവനും ഇതാണ് നടന്നു കൊണ്ടിരിക്കുന്നത് സാർ.

Justin Trudeau : സോറി സാർ, എന്താണ് നടക്കുന്നത് ?

ആ രണ്ട് സംസ്കാരങ്ങൾ തമ്മിൽ കൂട്ടിച്ചേരുന്നതിനെ ജനങ്ങൾ എതിരാണ്.

Justin : ഏത് രണ്ട് സംസ്കാരങ്ങൾ ?

ഇസ്ലാമും ക്രിസ്ത്യനും.

ആ മറുപടി കേട്ട് ബഹളം വയ്ക്കുന്ന ആളുകളോട് ജസ്റ്റിൻ ട്രൂഡോ പറയുന്നത് കാനഡ ഒരു ജനാധിപത്യ രാജ്യമാണ്, പൗരൻമാർക്ക് അവരുടെ ചിന്തകൾ, അഭിപ്രായങ്ങൾ തുറന്നു പറയാൻ ചർച്ച ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടെന്ന ജനാധിപത്യ ബോധ്യം ഓർമ്മപ്പെടുത്തി കൊണ്ടാണ് ജസ്റ്റിൻ ട്രൂടോ ചോദ്യം ചോദിച്ച ആൾക്ക് തുടർന്നു മറുപടി നൽകുന്നത്.

അദ്ദേഹം പറയുന്നത് കുടിയേറ്റ ജനതയെ കുറിച്ചാണ് ആ ജനതയോടുള്ള കാനഡയുടെ സമീപനം എങ്ങനെയാകണം എന്നാണ്, കാനഡ അവരുടേത് കൂടിയാണ് എന്നു തന്നെയാണ്.

അയാൾ സംസാരിച്ചത് മുഴുവൻ ജനാധിപത്യത്തിൻ്റെ ഭാഷയിലാണ് അത് മനസിലാക്കാൻ ആ ചോദ്യം ചോദിച്ച ആൾക്ക് ഉൾപ്പെടെ വംശീയവിദ്വേഷം
ചുമന്ന് നടക്കുന്ന ലോകത്തെ സകല മനുഷ്യർക്കും ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടി വരും എന്നതാണ്.

അതെ കാനഡ മാത്രമല്ല ലോകത്തെ ഏതൊരു രാജ്യവും അതിന്റെ വളർച്ചയുടെ ഒരോ ഘട്ടവും കടന്നു പോകുന്നത് ലോകത്തെ മുഴുവൻ മനുഷ്യർ തമ്മിലുള്ള പരസ്പര ആശ്രിതത്വം കൊണ്ട് മാത്രമാണ്.

ഇനി ലോകത്തെ ഏറ്റവും വലിയ റിപ്പബ്ലിക്കിലെക്ക് വരാം ഇന്നലെ ഹരിയാനയിലെ ഗുർഗാവിൽ സ്വന്തം വീടിനു സമീപം ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് ‘ പോയി പാക്കിസ്ഥാനില്‍ പോയി കളിക്കൂ ’ എന്ന് ഒരു കൂട്ടം ആളുകൾ ഭീക്ഷണി മുഴക്കുകയും, തുടർന്ന് ഇരുപത്തിയഞ്ച് പേരോളം വരുന്ന അക്രമിസംഘം ആ കുട്ടികളെ ഉൾപ്പെടെ വീടുകയറി ആക്രമിക്കുകയും ചെയ്ത വാർത്ത പുറത്തു വന്നിട്ടുണ്ട്.

കാരണം ഇതാണ് ആ കുടുംബം ഇസ്ലാം ആണ്. ശ്രദ്ധിക്കുക യൂറോപ്യൻ മണ്ണിലേത് സമാനമായി കുടിയേറ്റ ജനത പോലുമല്ല സ്വന്തം രാജ്യത്ത് തലമുകറകൾ ജീവിച്ചു വരുന്ന മനുഷ്യരാണ്, പാക്കിസ്ഥാനിലേക്ക് പോകൂ എന്നാണ് അവരോട് പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ അതിന്റെ അർത്ഥം പഠിപ്പിക്കാൻ ഒരു രാഷ്ട്ര തലവൻ എവിടെ !

തിരഞ്ഞെടുപ്പ് വിജയത്തിൽ തുടങ്ങി അധികാരം നിലനിർത്താൻ വരെ രാജ്യത്തെ ജനങ്ങളിൽ തീവ്രദേശീയത എങ്ങനെ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്ന ഭരണകൂടവും, ടെലി പ്രോംപ്‌റ്റെറിൻ്റെ സഹായത്തോടെ മാത്രം ജനത്തെ അഭിമുഖീകരിക്കുന്ന, ഭരണകാലത്ത് ഒരിക്കൽ പോലും ഒരു പ്രസ്സ് മീറ്റിനെ അഭിമുഖീകരിക്കാത്ത, മുൻകൂർ തയ്യാറാക്കിയ സ്ക്രിപ്റ്റിൽ ചാനൽ അഭിമുഖങ്ങൾ നടത്തുന്ന, രാജ്യത്തെ ഉന്നത സർവ്വകലാശാലയിലെ കുട്ടികളുമായി അഭിമുഖത്തിൽ ഏർപ്പെടുമ്പോൾ വരുന്ന ചോദ്യത്തിന് ഡിസ്ലേക്‌സിയയുള്ള കുട്ടികളെ കളിയാക്കുന്ന രീതിയിൽ പോലും മറുപടി നൽകുന്ന ഭരണാധികാരിയുള്ള രാജ്യത്ത് നിന്ന് ജസ്റ്റിൻ ട്രൂഡോയേയും, ജസീൻഡ ആൻഡനേയും ഒക്കെ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട ജനതയാണ്….

Advertisements