Jyothi Santhosh Nair
കൊച്ചനിയനും ലക്ഷ്മി അമ്മാളും
ഭൂമിയിലേക്ക് ജനിക്കുമ്പോൾ ഒറ്റയ്ക്ക്. ഒരു ചെറിയ കാലം ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിക്കുമ്പോൾ എല്ലാ ജീവജാലങ്ങളും ഒരുകൂട്ട് തേടുന്നു. സുഖദുഃഖങ്ങൾ പങ്കുവെയ്ക്കാൻ കൂടെയൊരാൾ.
ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ജീവിതം ആസ്വദിക്കാൻ കൂട്ടിനൊരാൾ വേണമെന്ന സങ്കല്പമൊക്കെ മാറിയതുപോലെ. വിവാഹം എന്ന പവിത്രമായ ചടങ്ങിലൂടെ
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു സങ്കല്പത്തിലേക്ക് പ്രവേശിപ്പിക്കുകയാണ്; കുടുംബം. ജീവിതം തുടങ്ങി പാതിയിൽ നഷ്ടപ്പെട്ടവരെ ശ്രദ്ധിച്ചിട്ടുണ്ടോ. ചിരിക്കുമ്പോഴും കണ്ണുകളിൽ തെളിയുന്നത് നിരാശയാണ്.
ഒന്നോ രണ്ടോ കുട്ടികളായവരാണെങ്കിൽ പിന്നീടുള്ള അവരുടെ ജീവിതം അവർക്ക് വേണ്ടി മാത്രമാകും. പ്രത്യേകിച്ച് സ്ത്രീകൾ. പുരുഷൻമാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ മുന്നോട്ടിറങ്ങും.
അതേസമയം സ്ത്രീകളുടെ കാര്യത്തിൽ അവർ പറയുന്ന ന്യായങ്ങൾ വിചിത്രമാണ്. ഇനി വരുന്നവൻ എങ്ങനെ ഉള്ളവനാണ് എന്നറിയാൻ പറ്റില്ല. നിന്റെ മക്കളെ സ്വന്തം മക്കളായി കാണുമോന്നറിയില്ല.
ഓരോ വാർത്തകൾ കേൾക്കുന്നതല്ലേ.
ആ സ്ത്രീക്ക് ജോലിയുണ്ടെങ്കിൽപിന്നെ പറയുകയുംവേണ്ടാ. മക്കളേയും ംഭർത്താവിൻറെ മാതാപിതാക്കളേയും ശുശ്രൂഷിച്ച് ജീവിതം തള്ളിനീക്കും. ഇനി ഭർത്താവിന്റെ മാതാപിതാക്കളുടെ കാര്യത്തിൽ ഇത്തിരി ശ്രദ്ധക്കുറവ് വന്നാലോ ബന്ധുക്കളുടേയും നാട്ടുകാരുടേയും സ്നേഹം കൂടും. പിന്നെ ആ സ്ത്രീ കേൾക്കേണ്ടിവരുന്നത് പരിധിവിട്ടായിരിക്കും. എല്ലാം കഴിഞ്ഞ് മക്കളും വലുതായി അവർ വിവാഹവും കഴിച്ച് ദൂരെയാകുമ്പോഴാണ് ജീവിതം ഏറ്റവും ദുഃസ്സഹമാകുന്നത്.
ഇങ്ങനെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, അവരുടെ ദീർഘനിശ്വാസത്തിന് അവരുടെ ആയുസ്സിന്റെ വിലയുണ്ട്. ആ സമയങ്ങളിൽ ഒറ്റപ്പെടുമ്പോൾ
ഒരു നിമിഷമെങ്കിലും അവർ പിന്നോട്ട് നടക്കാറുണ്ട്. കഴിഞ്ഞുപോയ കാലങ്ങളിലെ സുന്ദരമായ സമയങ്ങളെ ഓർക്കുന്നുണ്ടാവും. പാതിവഴിയിൽ പോയ തന്റെ നല്ലപാതിയെ തിരികെ കിട്ടിയെങ്കിൽ എന്നോർക്കുന്നാകും. ജീവിതം തന്ന മൗനത്തെ ഉടയ്ക്കുവാൻ ഒരു കൂട്ടുണ്ടായിരുന്നുവെങ്കിൽ എന്ന് ചിന്തിക്കുന്നുണ്ടാവും. വാർദ്ധക്യംനൽകുന്ന ആവലാതികൾ പങ്കുവെക്കാൻ ഒരു തുണവേണമെന്ന് അവർ ചിന്തിക്കുന്നുവെങ്കിൽ അത് ഒരിക്കലും തെറ്റല്ല. ഇന്നത്തെ താരങ്ങളായ കൊച്ചനിയൻ ലക്ഷിയമ്മാൾ ദമ്പതികളെപോലെ ഇനിയും കൂട്ടുകൾ ഉണ്ടാവട്ടേ.
സസ്നേഹം
ജ്യോതി സന്തോഷ്
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.