ശാരീരിക ലാഭങ്ങൾക്ക് വേണ്ടി പ്രണയം പ്രഹസനമാക്കിയവരുടെ ലോകത്ത് പ്രണവ് അഷിത ദമ്പതികളുടെ പ്രണയം മാതൃകയാകട്ടെ

202

Jyothi Santhosh Nair

പ്രണവ് – അഷിത.
പ്രണയത്തിന്റെ പല നിർവചനങ്ങളും ഉദാഹരണങ്ങളും സ്മാരകങ്ങളും അപകടങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. പ്രണയത്തിന്റെ ഉത്തമോദാഹരണമാണമെന്ന് വിശേഷിപ്പിക്കുന്ന താജ്മഹൽ,പ്രണയജോടികളായ റോമിയോ ജൂലിയറ്റ്,സലീം അനാർക്കലി, സത്യവാൻ സാവിത്രി,രാധാകൃഷ്ണൻമാർ അങ്ങനെ പല കഥകൾ.പ്രണയത്തിന്റെ പവിത്രതയും തീവ്രതയും അറിഞ്ഞു ജീവിക്കാൻ കഴിഞ്ഞാൽ പ്രണയത്തോളം മനോഹരമായ അനുഭൂതി ഭൂമിയിൽ മറ്റൊന്നില്ല.ഇന്നത്തെ കാലത്ത് പ്രണയം കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ഇല്ലാതാവുന്നതാണ്. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയണം. എങ്കിൽ മാത്രമേ നല്ല പ്രണയങ്ങൾ നിലനിൽക്കൂ.

പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, പിടിച്ചുവാങ്ങലും പിടിച്ചടക്കലും തട്ടിയെടുക്കലുമാണ് പ്രണയം എന്നാണ്.തനിക്കുകിട്ടിയില്ലേൽ മറ്റാർക്കും കിട്ടരുത് എന്ന ചിന്ത കമിതാക്കളിൽ ആക്രമണവാസനയ്ക്കും ആത്മഹത്യാചിന്തയ്ക്കും വഴിയൊരുക്കും.ഇന്ന് കണ്ടുവരുന്ന പ്രണയങ്ങളിൽ അപകടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം ചിന്തകൾ ശരിക്കും ഭീതിദായകവും.പ്രണയം പിടിച്ചുവാങ്ങലോ നേടലോ തട്ടിയെടുക്കലോ അല്ല, ഹൃദയം നിറഞ്ഞ് ഒരാൾ അത്രമേൽ പ്രിയപ്പെട്ടൊരാൾക്ക് നൽകുന്ന മനോഹരമായ അനുഭൂതിയാണ്.അവിടെ നിറഞ്ഞ സ്നേഹത്തിനേ സ്ഥാനമുള്ളൂ. അവിടെ രൂപത്തിനോ ഭാവത്തിനോ പ്രസക്തിയില്ല.നമ്മെ അത്രത്തോളം ആഴത്തിൽ അറിഞ്ഞ ഒരു വ്യക്തിയ്ക്ക് നമ്മുടെ പ്രണയത്തെ കളഞ്ഞിട്ടു പോകാൻ സാധിക്കില്ല.

അകന്നുവന്ന് കരുതിയാലും ആ പ്രണയത്തിന്നൊരു പവിത്രതയുണ്ടായിരുന്നുവെങ്കിൽ അത് എന്നും നമ്മോടൊപ്പം ഉണ്ടാവും.പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞതുപോലെ നമുക്കറ്റവും പ്രിയപ്പെട്ടതിനെ സ്വതന്ത്രമാക്കി വിടൂ ,അത് നമുക്കുള്ളതെങ്കിൽ നമ്മേതേടി വരും..പുതുതലമുറയിലെ പ്രണവ്_ അഷിത പ്രണയജോഡികൾ നമ്മുടെ കണ്ണും മനസ്സും നിറച്ചു ഇന്ന് .

6 വർഷം മുമ്പ് ആക്സിഡന്റിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട , പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത പ്രണവിനെ ജീവിതപങ്കാളിയിക്കിയ അഷിതയുടെ പ്രണയം എത്ര പവിത്രവും ദൃഢവുമാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. ശാരീരിക ലാഭങ്ങൾക്ക് വേണ്ടി പ്രണയം പ്രഹസനമാക്കിമാറ്റിയവർക്കു മുന്നിൽ പ്രണവ് അഷിത ദമ്പതികൾ ശരിക്കും പുണ്യം ചെയ്തവർതന്നെ.

video

ഈ യുവദമ്പതികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം ആശംസകൾ നേരുന്നു..
ജ്യോതി സന്തോഷ്