ചൈന ചതിയുടെ കളികൾ കൈവശമുള്ള രാജ്യമാണ്, കോവിഡിന്റെ കാര്യത്തിൽ പോലും

67

Jyothika Samassya

ഇന്ത്യയുടെ കോവിഡ് പ്രതിരോധ മാനേജ്മെന്റ് സിസ്‌റ്റം തികച്ചും പരാജയമാണ് എന്നത് പച്ചയായ സത്യം!!. 456 കേസുകളുള്ളപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. 3 മാസത്തെ ലോക് ഡൗൺ കഴിയുമ്പോ 3 ലക്ഷം രോഗികളായി. ഈ മഹാമാരി ലോകജനസംഖ്യയിലെ 20 മില്യൺ ജീവനെടുക്കുമെന്ന് WHO ഉം ഇന്ത്യയിൽ 12 കോടിയെ ഇല്ലാതാക്കുമെന്ന് IMA ഉം മുന്നറിയിപ്പു നല്കിയിട്ടും കൃത്യവും ശക്തവുമായ രോഗപ്രതിരോധ സംവിധാനങ്ങളോ ലോക് ഡൗൺ നിയമങ്ങളോ പാലിക്കാതെ വെറും ” വൈകാരിക നാടകീയ പ്രഖ്യാപന “ങ്ങളാൽ

ജനങ്ങളെ മഹാ രോഗികളാക്കിയ അഭയാർത്ഥികളാക്കിയ ഒരു വേള അനാഥരാക്കിയ ഭരണകൂടത്തിന്റെ പിടിപ്പുകേടുകളെ പറ്റി പല ഉന്നതാധികാര സമിതികളിലേയും സ്വന്തം പക്ഷത്തേയും ആളുകൾ മുറുമുറുക്കാനും വിമർശിക്കാനും തുടങ്ങിയപ്പോൾ … അതാ.. അതിർത്തിയിൽ യുദ്ധം!! സ്വാഭാവികം.ഇന്ത്യ-ചൈന അതിർത്തി പ്രശ്നം വളരെ മുമ്പു തന്നെയുണ്ട്, സമ്മതിക്കുന്നു. പക്ഷെ
നേപ്പാൾ അടക്കമുള്ള അയൽ രാജ്യങ്ങൾ മുഴുവൻ അതിർത്തിയിൽ യുദ്ധ സന്നദ്ധരായി പ്രകോപിതരായി നില്ക്കുന്ന ഒരവസ്ഥ അതും ഈ കോവിഡ് കാലത്ത്.. എങ്ങനെ സംജാതമായി?? കേൾവികേട്ടതായിരുന്നു ഒരു കാലത്ത് ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ. ചേരിചേരാ നയ” ത്തിന്റെ അടിസ്ഥാനത്തിൽ ലോകശക്തികളെ ഇരു ഭാഗത്തും ഒരു പോലെ നിലനിർത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നു. അന്നത്തെ “പീക്കിങ്ങ് ” പോലും ഇന്ത്യയ്ക്ക് തലവേദനയായിരുന്നില്ല.

അതിർത്തി തർക്കങ്ങളില്ലെന്നല്ല, പക്ഷെ 400 ഉം 600 ഉം ചതുരശ്ര മൈൽ കൈയ്യേറുന്ന അവസ്ഥ അടുത്ത കാലത്തുണ്ടായതാണ്. ചൈന ചതിയുടെ കളികൾ കൈവശമുള്ള രാജ്യമാണ്. കോവിഡ് പോലും ലോകത്തോടുള്ള ചൈനയുടെ ചതിയാണെന്നും പരീക്ഷണശാലയിൽ നിന്നും ലീക്കായ ചൈനയുടെ Bio weapon ആണെന്നുമുള്ള വാർത്തകൾ മാറ്റി വെച്ചാലും നയതന്ത്ര രംഗത്തെ ഇന്ത്യയുടെ പരാജയത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഉറി.. പുൽവാമ.. ഇപ്പോൾ ചൈന ബോർഡർ! എത്ര ജവാന്മാരാണ് അടുത്ത കാലത്ത് കൊല്ലപ്പെട്ടത്.എന്താണ് ഇത്രയധികം പട്ടാളക്കാർ കൊല്ലപ്പെടാനുള്ള അടിസ്ഥാന കാരണം? അതെക്കുറിച്ച് പറയുമ്പോൾ രാജ്യദ്രോഹിയാക്കുന്ന സ്ഥിരം ശൈലി മാറ്റി കാര്യക്ഷമമായി ഭരണകൂടം ചിന്തിക്കണം. രാജ്യം അപകടകരമായ സ്ഥിതിവിശേഷം നേരിടുകയാണ് അകത്തും പുറത്തും രോഗമായാലും യുദ്ധമായാലും പൊലിയുന്നത് വിലപ്പെട്ട മനുഷ്യ ജീവിതമാണ്.. നഷ്ടപ്പെടുന്നവരുടെ വേദനയ്ക്കു ജാതി മത രാഷ്ട്രീയ ഭേദമില്ല.അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റി വെച്ചു കൊണ്ടു തന്നെ ഒറ്റകെട്ടായി നില്ക്കണം. എന്തുകൊണ്ടു ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ നയതന്ത്ര സ്വഭാവങ്ങൾ തകരാറിലാവുന്നു? ചിന്തിക്കണം വീര മൃത്യു വരിച്ച യോദ്ധാക്കൾക്ക് ആദരാജ്ഞലികൾ.