രോഗവസ്ഥയിലെ നാല്പാതം ദിവസം…തന്റെ അവസ്ഥയെ പറ്റി വ്യക്തമായി ബാലുവിന് ബോധ്യപ്പെട്ട നിമിഷം

163

Jyothika Samassya

(തമിഴിൽ കിട്ടിയ ഒരു പോസ്റ്റ് തർജ്ജമ ചെയ്തു നോക്കിയതാണ്.. ഇങ്ങനെ സങ്കല്പിക്കാൻ ആണ് എനിക്കിഷ്ടം )

രോഗവസ്ഥയിലെ നാല്പാതം ദിവസം,,,തന്റെ അവസ്ഥയെ പറ്റി വ്യക്തമായി ബാലുവിന് ബോധ്യപ്പെട്ട നിമിഷം.കണ്മുന്നിൽ ദിവ്യമായ ഒരു പ്രകാശം.താൻ ജീവിച്ചു തേടിയ ഈശ്വരൻ ആണ് മുന്നിലെന്നു അദ്ദേഹം തിരിച്ചറിഞ്ഞു,,കണ്ണുകൾ നിറഞ്ഞു, കൈകൾ കൂപ്പി…

മകനെ,, നിനക്ക് എന്നോടൊന്നും ചോദിക്കാനില്ലേ?ഇല്ല… “””പുഞ്ചിരിച്ചു കൊണ്ട് ബാലു വീണ്ടും കൈക്കൂപ്പി.നിനക്ക് എന്ത് കൊണ്ട് ഇങ്ങനൊരു അവസ്ഥ വന്നു,, എന്ന് പോലും? എനിക്ക് മാത്രം കടല് പോലെ സംഗീതം തന്നു.. കോടി കണക്കിന് ഹൃദയങ്ങളിലെ സ്നേഹം തന്നു.പലപേരുടെ മനസിൽ ഇത്തിരി സന്തോഷം നൽകുന്ന കഴിവുകൾ തന്നു,,, അതെന്തിന് എനിക് മാത്രം,, എന്ന് ഞാൻ ചോദിച്ചിരുന്നോ,അത് പോലെ തന്നെയാണ് ഞാൻ ഇത്‌ സ്വീകരിക്കുന്നത് ,.നിന്നെ എന്ത്‌ കൊണ്ടാണ് എല്ലാവർക്കും ഇത്ര ഇഷ്ടം എന്നറിയാമോ?എന്റെ പാട്ടുകൾ…അതിനു സംഗീതവും വരികളും തന്ന കലാകാരന്മാർക്കു നന്ദി… പാട്ടുകൾ മാത്രമോ?? നീ യഥാർത്ഥ മനുഷ്യത്വo, എന്താണെന്നു ജീവിതം കൊണ്ട് തെളിയിച്ച മനുഷ്യനാണ്..ഏതൊരു ചെറിയ ആത്മാവിനെയും ബഹുമാനിക്കാൻ അറിയുന്നവൻ..

പ്രശസ്തിയുടെ കൊടുമുടി കയറുമ്പോളും അത് നിന്റെ തല തൊടാൻ അനുവദിക്കാത്ത വിനയശീലൻ..ഏറ്റവും അടുത്ത സുഹൃത്ത് വേദനിപ്പിച്ചപ്പോഴും,, അടുത്ത വേദിയേറി അവനെ തന്നെ പുകഴ്ത്തിയവൻ നീ.. വലിയവനെ മതിക്കാനും,, ചെറിയവനെ കൈകൊടുത്തു കയറ്റാനും മടിക്കാത്തവൻ,, അത് കൊണ്ടാണ് നിന്നെ സ്നേഹിക്കുന്നവർ,,അവരിൽ നിന്നെ കാണുന്നത്
നിന്നിൽ അവരെ കാണുന്നത് കൈകൾ കൂപ്പി,,തല കുനിച്ചു , ബാലു… മതി,, ഈശ്വര… ഇതെല്ലാം നീ തന്ന പുണ്യം..
ഇല്ല… അങ്ങനെ പറയാൻ കഴിയുന്നത് എങ്ങനെ..

ഇതെല്ലാം നീ വളർത്തി എടുത്തത്.. പലരും ബാലുവിനെ പോലെ ആവാൻ ആശിക്കുന്നുണ്ട്,, പക്ഷേ എല്ലാവർക്കുo നിന്നെ പോലെ പാടാൻ കഴിയുന്നോ.. പറ്റില്ലായിരിക്കാം.. പക്ഷെ എല്ലാവർക്കും നിന്നെ പോലൊരു മനുഷ്യനാവാൻ കഴിയും ബാലു..
ഭഗവാനെ…എന്റെ ജീവിതം കൊണ്ട് എന്നേ രസിച്ചവരുടെ മനസിൽ ഒരു ചെറിയ മാറ്റം വരുത്താൻ എനിക് കഴിഞ്ഞിട്ടുണ്ട് എങ്കിൽ
അത് തന്നെ എനിക് വലിയ പുണ്യം..അങ്ങു ഇന്ന് വന്നിരിക്കുന്നത് എന്തിനാണ്… നിന്റെ കഥയുടെ അന്ത്യം തീരുമാനിക്കാൻ ഉള്ള അവസരം നിനക്ക് തന്നെ വിട്ടു തരാൻ വേണ്ടിയാണു,, മനസിലായില്ല,, ഭഗവാനെ ഇപ്പോ നിന്റെ മനസും ശരീരവും എങ്ങനെ ഉണ്ട്..
മനസ് അത് പോലെ തന്നെയാണ് അയ്യാ..ശരീരം മാത്രമാണ് സുഖ കുറവ് ഇതാ ഈ ട്യൂബുകളിൽ ആണ് എന്റെ ജീവൻ ഓടി കൊണ്ടിരിക്കുന്നത്,,, ഒരു സംശയം ചോദിക്കട്ടെ …ചോദിക്കൂ..

എന്റെ തൊണ്ടയിൽ തുളയിട്ടാണ് ജീവൻ നിലനിർത്താൻ ഉള്ള ഉപകരണങ്ങൾ ഘടിപ്പിച്ചത്.. ഇനി എനിക് പണ്ടത്തെ പോലെ പാടാനാവുമോ..? മകനെ..,, ബാലു.. ആവില്ല എന്നതു തന്നെയാണ് സത്യം.. കണ്ണുകളിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകിയെങ്കിലും സംയമനം വീണ്ടെടുത്ത് ബാലു.. ഏതവസ്ഥയിൽ ഉള്ള ചികിത്സയിലും ഇനി എനിക് തിരിച്ചു വരാനാവില്ലെന്നാണോ.. എന്നോട് ക്ഷമിക്കൂ മകനെ നിനക്ക് പാടി കൊണ്ട് പറക്കുന്ന വാനമ്പാടി ആകാൻ ഇനി കഴിഞ്ഞെന്നു വരില്ല… നിന്റെ സമാപ്തി ഇനി നിന്റെ
തീരുമാനമാണ്..
“””ഇറുക്ക വിരുപ്പമാ.. ഇരക്ക വിരുപ്പമാ.? “””
പാടാതെ…ഇനി എനിക്കൊരു നിമിഷം പോലും വേണ്ട അയ്യാ..
ആലോചിച്ചിട്ടാണോ നീ..
സ്വരമില്ലാതെ,, സംഗീതം ഇല്ലാതെ.. എനിക്കി ഭൂമി എന്തിനു ഭഗവാനെ !
കണ്ണീർ,,, പിന്നെയും ഒഴുകി…
എന്തിനാണ് ബാലു… ഈ കണ്ണുനീർ..

എന്നേ സ്നേഹിക്കുന്ന ജനകോടികൾക്ക്,,, ഇത്‌ എങ്ങനെ സഹിക്കാൻ ആകും… അവരെ വേദനിപ്പിക്കേണ്ടി വരുമെന്നോർത്താൽ…
നീ,, പെട്ടന്നൊരു ദിവസം അവരെ വിട്ടു പിരിഞ്ഞിരുന്നെങ്കിൽ,,, ആ വേദനയിൽ ഹൃദയം തകർന്നു പോയേനെ പലർക്കും,,
എന്നാൽ അവരെ അതിനു തയ്യാറെടുപ്പിക്കുന്ന നാൽപതു നാളുകളാണ് കടന്നു പോയത്…വേദനിപ്പിക്കാതെ നിനക്ക് പോകാനാവില്ല ബാലു . എന്നാൽ ഒരുപരിധി വരെ അവരതിന് തയ്യാറെടുത്തു കഴിഞ്ഞു.. നിന്റെ ശരീരമേ എനിക് കൊണ്ട് പോകാനാവൂ..
ശാരീരം അവർക്ക് സ്വന്തമാണ് സംഗീതം ഉള്ള കാലം വരെ നിന്റെ പേരും സ്വരവും ഉണ്ടാകും… കണ്ണീരിലൂടെ ചിരിച്ചു ബാലു..
പല ഇടങ്ങളിൽ പലർക്കും മുന്നിൽ ഞാൻ പാടിയിട്ടുണ്ട് ഈശ്വര. ഇനി അങ്ങേക്ക് മുന്നിൽ എന്റെ സംഗീത സമർപ്പണത്തിനു അവസരം ലഭിക്കുമോ… ആരംഭിക്കാം മകനെ നിന്റെ സ്വർഗ്ഗ സംഗീതം !കണ്ണ് മൂടി… മനമുരുകി ആ ആൺകുയിൽ പാടി തുടങ്ങി..
പാടും പടി,,.നെഞ്ചോടു അണച്ചു,,, ആ സ്വരത്തിൽ മയങ്ങി,,, യാത്ര തുടങ്ങി ഈശ്വരൻ… പിന്നെയും പല നിമിഷങ്ങൾ ആ ഈണം ഭൂമിയിൽ അലയടിച്ചു..
“” ഇന്ത ദേഹം മറൈന്താലും
ഇസൈയായ് മലർവെൻ “””