ഡൽഹിയിലെ പാലായനം പോലെ കേരളത്തിൽ നടക്കില്ല, അത്തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാവില്ല, ഉണ്ടാക്കില്ല

132
Jyothika Samassya
ഇന്ന് കോട്ടയം പായിപ്പാട്ട് പൊടുന്നനെ അരങ്ങേറിയ “അതിഥി ” തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരാകട്ടെ.. അവരെ ഉത്തരവാദിത്തപ്പെട്ടവർ കണ്ടെത്തട്ടെ.. പക്ഷെ അതിനു പിന്നിലുള്ള ഉദ്ദേശ്യം ഇത്ര മാത്രം.
” നരേന്ദ്ര മോഡിയുടേയോ അരവിന്ദ് കെജ്രിവാളിന്റയോ (നാളത്തെ ബി.ജെപി സ്ഥാനാർത്ഥി !!! ) പിടിപ്പുകേടുകൊണ്ടോ നേതൃത്വ കുറവുകൊണ്ടോ ജനാധിപത്യപരമായ ശ്രദ്ധയില്ലായ്മ കൊണ്ടോ മനുഷ്യത്വരാഹിത്യം കൊണ്ടോ ഉണ്ടായതല്ല ഡൽഹിയിലെ കൂട്ടപാലായനം.മറിച്ച് ചേരിനിവാസികളുടെ സ്വഭാവം അതാണ്. അവർ ഒരു നന്ദികെട്ടവർഗ്ഗം ആണ്. പിണറായി വിജയന്റെ കേരളത്തിലും അദ്ദേഹത്തിന്റെ ഭരണ പരമായ പിടിപ്പുകേടുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രശ്നമുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അവർ വേട്ടയാടപ്പെടുന്നുണ്ട്.. അവരെ സ്വന്തം നാട്ടിൽ പോകാനനുവദിക്കാതെ പിണറായി സർക്കാർ വേട്ടയാടുന്നുണ്ട്.. (അതിന്റെ ഫോട്ടോ ‘.. വിഡിയോ ഒക്കെ വേണമായിരുന്നു)അപ്പോൾ തൊഴിലാളികളുടെ കൂട്ട പാലായനം ഒരു പൊതു സ്വഭാവമാണ്.. അതൊരു സാധാരണ സംഭവമാണ്.. അതിൽ മോഡിയെന്നോ പിണറായിയെന്നോ ഭേദമില്ല. മോഡിയേക്കാൾ കൂടുതലൊന്നും പിണറായി വിജയൻ ചെയ്തിട്ടില്ല.. അതുകൊണ്ട് കൂട്ട പാലായനം കൊറോണ കാലത്തെ ഒരു സാധാരണ പ്രതിഭാസമാണ്.. മോഡിയും പിണറായിയും ഇതിൽ ഒരു പോലെ നിസ്സഹായരാണ്” – ഇതായിരുന്നു ലക്ഷ്യം എന്നാൽ നമ്മൾ ജനാധിപത്യ മതേതര വിശ്വാസികൾ പറയേണ്ടത്.. പറഞ്ഞുറപ്പിക്കേണ്ടത് അതല്ല..
കൂട്ട പാലായനം ഒരു സാധാരണ സംഭവമല്ല. ആ സാമാന്യവത്ക്കരണം തെറ്റാണ്. മോഡിയുടെ ഇന്ത്യയല്ല.. പിണറായി വിജയന്റെ കേരളം. അജഗജാന്തരമുണ്ട്. അതിഥി തൊഴിലാളികൾ എന്ന് തൊഴിൽ തേടി വന്നവരെ ബഹുമാനിച്ച മുഖ്യമന്ത്രി ഇന്ത്യയിൽ വേറെയില്ല.. അവരുടെ വിശപ്പിനെ അടിസ്ഥാന സൗകര്യങ്ങളെ കണ്ടറിഞ്ഞ് പരിഹരിക്കാനും ജോലിയില്ലെങ്കിലും അവരുടെ കൂലി മുൻകൂട്ടി നല്കണമെന്ന് തൊഴിലുടമകളോട് പറയാനും ആർജ്ജവം കാണിച്ച മുഖ്യമന്ത്രി, കൊറോണക്കാലത്ത് ജനങ്ങളോട് സഹായമഭ്യർത്ഥിക്കുന്ന പ്രധാനമന്ത്രിയേക്കാൾ ഉയരെയാണ്..
“ജനങ്ങൾ ഇപ്പോഴുള്ളിടത്ത് നില്ക്കുക ” എന്ന് ജനങ്ങളോട് പറഞ്ഞ PM ആ ഇടത്തിൽ 21 ദിവസം നില്ക്കാൻ അവർക്കെന്തു നല്കി??അവരുടെ വിശപ്പിനെ പ്പറ്റി… അടിസ്ഥാന ആവശ്യങ്ങളെപ്പറ്റി എന്തറിഞ്ഞു?? എന്തു പരിഹാരം നടപ്പാക്കി?? ലക്ഷങ്ങളുടെ സാമ്പത്തിക പാക്കേജിൽ ഈ ചേരി നിവാസികളുടെ വിഹിതമെത്ര?? അതു അവരുടെ കൈയ്യിലെത്തുമെന്നതിന് ഉറപ്പുണ്ടോ? കൂട്ട പാലായനം ഡൽഹി മുഖ്യമന്ത്രി അറിഞ്ഞിട്ടേയില്ല.. ജനവികാരം എതിരാണെന്നുറപ്പായിട്ടും കെജ്രിവാളിന് ഒന്നും പറയാനില്ല..
ആ സന്ദർഭത്തിലാണ്..
ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചും കമ്മ്യൂണിറ്റി കിച്ചനിലൂടെ എല്ലാവർക്കും ഭക്ഷണമെത്തിച്ചും ഭക്ഷണ കിറ്റ് നല്കിയും കൂലി മുൻകൂർ നല്കിയും സാമൂഹിക വ്യാപനം തടയാൻ പോലീസ് സേവനം ഉപയോഗിച്ചും കേരള സർക്കാർ ജനക്ഷേമ രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുന്നത്.. ലോകം കേരള മോഡൽ അനുകരിക്കുന്നത്.. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ കൊച്ചു കേരളത്തെ നോക്കി ആശ്ചര്യപ്പെടുന്നത്.. രാഷ്ട്രീയ എതിരാളികൾക്ക് ശ്വാസം മുട്ടും.. പക യേറും.. അവർ കുത്തിത്തിരുപ്പുണ്ടാക്കും. സ്വാഭാവികം.. പക്ഷെ അവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്.. തെരുവ് നായ്ക്കളുടേയും കുരങ്ങന്മാരുടേയും തുടങ്ങി മനുഷ്യേതര ജീവികളുടെ വിശപ്പിനെ കുറിച്ചു വരെ ആകുലപ്പെടുന്ന ഒരു ‘അസാധാരണ മനുഷ്യൻ ” മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിൽ അതിഥി തൊഴിലാളികളെ മലയാളം ബാനറും പിടിപ്പിച്ച് പ്രതിഷേധത്തിനിറക്കുമ്പോ ചുരുങ്ങിയ പക്ഷം അവരോട് ചോദിക്കണം” നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ??” എന്ന്. ഇല്ലങ്കിൽ പ്രതിഷേധം മൂഞ്ചും. ഇന്നു കണ്ടതതു പോലെ.. മറിച്ച് ഡൽഹിയിൽ പാലായനം ചെയ്യുന്ന ആൾക്കൂട്ടത്തോട് ഈ ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?? അവിടെ ഒരു പ്രതിഷേധ സമരം നിങ്ങൾ നടത്തുമോ?? ആ നിസ്സഹായരുടെ നിലവിളി നിങ്ങൾ കേൾക്കുമോ?? ഇല്ല.. കാരണം അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നിങ്ങൾക്കില്ല.. നിങ്ങൾക്കതിനു താത്പര്യവുമില്ല
കാര്യം ഇത്രമാത്രം.. ഡൽഹിയിലേതു പോലെ കേരളത്തിൽ പ്രശ്നമില്ല. രണ്ടും ഒന്നല്ല.. സാമാന്യവത്ക്കരണം വേണ്ട
ഡൽഹിയിലെ പാലായനം പോലെ കേരളത്തിൽ നടക്കില്ല.. അത്തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാവില്ല.. ഉണ്ടാക്കില്ല.. സമ്മതിക്കില്ല.. കർണ്ണാടക ബോർഡർ മണ്ണിട്ട് അടച്ചും ഗതാഗതം സ്തഭിംപ്പിച്ചും കേരളത്തെ ഒറ്റപ്പെടുത്തി പൂട്ടിക്കെട്ടമെന്നതും വ്യാമോഹം മാത്രം.. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ മാറ്റി നിർത്തുന്ന ഒരേയൊരു ഘടകം കേരളം ജനാധിപത്യം വെടിഞ്ഞിട്ടില്ല എന്നതാണ്. വർഗ്ഗീയത പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതാണ്.അതുകൊണ്ട് ഡൽഹിയും കേരളവും ഒന്നല്ല എന്നും
PM അല്ല കേരള CM എന്നും CM നു പഠിക്കാൻ PM ഇനിയും വളരേണ്ടിയിരിക്കുന്നു എന്നും കൂടി മനസ്സിലാക്കുക.. ബാക്കിയെല്ലാം വഴിയേ നിങ്ങൾ മനസ്സിലാക്കും..