20 പേരടങ്ങുന്ന ഒരു കുടുംബട്രസ്റ്റിനു കീഴിലുള്ള അമ്പലത്തിലെ ഒരു ഉത്സവത്തിന് 40 ലക്ഷം പേർ ഇന്നു ഒത്തുകൂടുന്നു

346
Jyothika Samassya
15 മില്യൻ ജനങ്ങൾ wipout ആകാൻ പോകുന്നെന്ന് WHO ഔദ്യോഗികമായി അറിയിച്ച ഒരു രോഗത്തിനെതിരെ ആഗോളതലത്തിൽ തന്നെ അതിതീവ്ര ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ.3 പേരുടെ അഹങ്കാരം നിറഞ്ഞ വിവരക്കേടിന് കേരളത്തിൽ 3000 ആളുകൾ ഐസൊലേഷനിലേക്ക് പോയ വാർത്തയറിഞ്ഞിട്ടും.20 പേരടങ്ങുന്ന ഒരു കുടുംബട്രസ്റ്റിനു കീഴിലുള്ള അമ്പലത്തിലെ ഒരു ഉത്സവത്തിന് 40 ലക്ഷം പേർ ഇന്നു ഒത്തുകൂടുന്നു.ഒരു ഭയവുമില്ലാതെ… കുറ്റബോധവുമില്ലാതെ ലോകത്തെ നോക്കി കൊഞ്ഞനം കുത്തുന്നു.
പ്രബുദ്ധ കേരളത്തിലെ ജനങ്ങളും സർക്കാരും. ഭക്തിയുടെ പേരിൽ നടക്കുന്ന ഈ ധിക്കാരത്തെ വർഗ്ഗീയ കലാപമാകുമോ എന്നു ഭയന്ന് ആത്മനിന്ദയോടെ അനുകൂലിക്കുന്നു.സർക്കാരിനു 10 പൈസ ലാഭമില്ലാത്തതും എന്നാൽ എല്ലാ സർക്കാർ സംവിധാനങ്ങൾ ആവോളം ഉപയോഗിച്ചു നടത്തുന്നതുമായ ഈ ”പൊങ്കാല ” നിറുത്തി വെക്കാൻ ആ ട്രസ്റ്റ് സ്വമേധയ തയ്യാറാവണമായിരുന്നു. അതുണ്ടാവില്ലെന്നറിയാം.20 പേരുടെ ഭക്തിയുടെ പേരിലുള്ള ധാർഷ്ട്യത്തിന് ഇന്ന് എത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് കണ്ടറിയണം.നിപ്പയും പ്രളയവു അതിജീവിച്ച നമ്മൾ കൊറോണയും അതിജീവിക്കുമെന്ന് ” ആരോഗ്യ മന്ത്രിയുടെ വാക്കുകൾ ഇന്നലെ കേട്ടപ്പോ എന്തോ ഒരാത്മവിശ്വാസക്കുറവു പോലെ.മക്കയും ബത് ലഹേമും കാശിയും വാരണാസിയും അടച്ചിട്ടും.
മാർപ്പാപ്പയും ആൾ ദൈവങ്ങളും ദർശന സ്പർശനങ്ങൾ ഒഴിവാക്കിയും.കൊറോണയെ പ്രതിരോധിക്കുമ്പോൾ.പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങളും ലോക ശ്രദ്ധയും പിടിച്ചു പറ്റിയ കേരള ആരോഗ്യ വകുപ്പ് മതവൈറസിനു മുമ്പിൽ നിസ്സഹായമാകുന്ന കാഴ്ച പരിതാപകരമാണ്.ലോകജനതയെ wip out ആക്കാൻ കൊറോണ വൈറസിനേക്കാളും മതവൈറസിനാകും.തീർച്ച,
NB.. ഇവിടെ പൊങ്കാലയിടാൻ ഉദ്ദേശിക്കുന്നവരോട…
അത്യാവശ്യം വിശ്വാസിയാണ്.. ഭക്തി മൂത്ത് പ്രാന്താവാറില്ല.. ജീവനുള്ള മനുഷ്യന്റെ തലച്ചോറിലേ ദൈവവുമുള്ളൂ. എന്ന് വിശ്വസിക്കുന്നു.. ജീവനാണ്.. ജീവിതമാണ് പ്രധാനം.