അസമിലും ത്രിപുരയിലുമെല്ലാം അമിത് ഷാക്ക് തലവേദനയുണ്ടാക്കുന്നത് പൗരത്വ ബില്ലിനെതിരെ മുസ്ലിം സഹോദരങ്ങൾക്കൊപ്പം നില്ക്കുന്ന പൂണൂലിട്ട ഹിന്ദുക്കളെയാണ്

1524

Jyothika Samassya

അതെ…ഇങ്ങനെ തന്നെയാണല്ലോ പ്രതികരിക്കേണ്ടത്, കഷ്ടം

ഒരു പ്രത്യേക മതവിഭാഗത്തെ പരസ്യമായി തന്നെ ലക്ഷ്യമിട്ടു പാർലമെന്റിൽ പാസ്സാക്കിയെടുത്ത് ഇന്ന് നിയമമാക്കിയ പൗരത്വ ബിൽ കഴിഞ്ഞ 60 വർഷത്തോളമായുള്ള ബി.ജെ.പിയുടെ രഹസ്യ അജണ്ടയും ലക്ഷ്യവുമായിരുന്നു. ഭാവിയിൽ ഏതൊരാൾക്കുമെതിരെ പ്രയോഗിക്കാവുന്ന കരിനിയമമാകാൻ സാധ്യതയുള്ള ഈ ബിൽ ചർച്ചയ്ക്ക് വന്നതു തന്നെ “മുസ്ലിം തീവ്രവാദം തടയാൻ ” എന്ന വാദത്തോടെയാണ്. ഒരു മത വിഭാഗത്തെ മുഴുവൻ “തീവ്രവാദികളാക്കി കൊണ്ടുള്ള പ്രചരണമാണ് കഴിഞ്ഞ ഇലക്ഷനിൽ മൃഗീയ ഭൂരിപക്ഷത്തിലേക്ക് ബി.ജെപിയെ എത്തിച്ചത്.. രാഹുൽ ഗാന്ധി വയനാട്ടിൽ പിടിച്ച “പച്ചക്കൊടി ” മാത്രം മതിയായിരുന്നു ഉത്തരേന്ത്യ ബിജെപിയ്ക്ക് തൂത്തുവാരാൻ.

Image may contain: 1 person, standing and outdoorഅവരാഗ്രഹിക്കുന്നത് അവർക്ക് ചെയ്തു കൊടുക്കുന്ന SDPI പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഇത്തരം പ്രകടനങ്ങൾ പൗരത്വ ബിൽ അത്യാവശ്യമാണെന്ന ആഭ്യന്തര മന്ത്രിയുടെ വാദത്തെ ശരിവെക്കുന്നതാണെന്ന ചിന്തയിലേക്ക് ഒരു മതേതര ഹിന്ദുവിനെ കൊണ്ടു ചെന്നെത്തിക്കും.തീർച്ചഅത്ര കടുപ്പമുണ്ട് ആ മുദ്രാവാക്യങ്ങൾക്ക്.മലപ്പുറം കത്തി കണ്ട് നാളെ തന്നെ മോദിയും അമിത് ഷായും നിയമം പിൻവലിക്കും ഉറപ്പ്.

“മതേതര ഹിന്ദു” എന്നത് ഇന്ന് കുറേ പോസ്റ്റുകളിൽ പരിഹാസച്ചുവയോടെ കണ്ടു. “വേലിപ്പുറത്തിരിക്കുന്ന നിഷ്പക്ഷമതേതര ഹിന്ദുക്കൾ അത്ര ഉറപ്പില്ലെങ്കിൽ സംഘപരിവാർ ആയിക്കോട്ടേ ” ന്ന് മറ്റും പോസ്റ്റ് ഇട്ട പുച്ഛിസ്റ്റുകൾ അത്രക്കങ്ങ് തള്ളി മറിച്ചിടണ്ട. ശബരിമല പ്രശ്നത്തിൽ വീട്ടിലിരിക്കുന്ന പതിനായിരക്കണക്കിന് കുലസ്ത്രീകളും മുത്തശ്ശിമാരും നിലവിളക്കു മേന്തി നിരത്തിലിറങ്ങിയ നാമ ജപ ഘോഷയാത്ര മറക്കാറായിട്ടില്ല. ഒരു കക്ഷിയുടേയും ആഹ്വാനമില്ലാതെ അത്രയും പേർ ഇറങ്ങിയത് വെറും വിശ്വാസത്തിന്റെ പേരിൽ മാത്രമല്ല.അവർ അസ്വസ്ഥമായ കേരളീയ ഭൂരിപക്ഷ പ്രതിനിധികൾ കൂടെയാണ്. അവരുടെ ആശങ്കകൾ കേരളത്തിൽ കൃത്യമായി കോഡിനേറ്റു ചെയ്യാൻ ഒരു ശക്തമായ നേതൃത്വം ഇല്ലാത്തതു മാത്രമാണ് അവരുടെ പ്രശ്നം.അതു കൊണ്ടു മാത്രമാണ് അഞ്ചു പൈസയുടെ വിവരവും ബോധവുമില്ലാത്ത കെ.സുരേന്ദ്രനേയും ശോഭയേയും ശശികലയേയുമൊക്കെ അവർ സഹിക്കുന്നത്.

ഭൂരിപക്ഷ വിശ്വാസികൾ ശക്തരാണെന്ന് ഭരണപക്ഷവും തിരിച്ചറിഞ്ഞു കഴിഞ്ഞു. ശബരിമല വിധി ഇപ്പോഴുമുണ്ടല്ലോ? എന്താണ് സർക്കാർ മുൻകൈയെടുത്ത് വനിതകളെ കയറ്റാത്തത് ? 19 പാർലമെന്റ് സീറ്റ് പോയതിന്റെ ക്ഷീണം ഇടതുപക്ഷം മാത്രമല്ല കേരളവും അറിയുന്നുണ്ട്. അതു കൊണ്ട് “മതേതര ഹിന്ദു” വിന്റെ നിലപാട് തന്നെയാണ് കേരളത്തിലും ഇന്ത്യയിലും പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങളിൽ നിർണ്ണയകമാവുന്നത്. അധികം പുച്ഛിക്കണ്ട.

കേരളത്തിലെ 42% വരുന്ന ന്യൂനപക്ഷങ്ങൾ പ്രധാനമാകുന്നത് ഇടതിനും വലതിനും മാത്രമാണ്. ആർ.എസ്.എസ്സിനു വേണ്ടത് ബാക്കിയുള്ള ഭൂരിപക്ഷ ഹൈന്ദവതയുടെ ഏകീകരണമാണ്. അസമിലും ത്രിപുരയിലുമെല്ലാം അമിത് ഷാക്ക് തലവേദനയുണ്ടാക്കുന്നത് പൗരത്വ ബില്ലിനെതിരെ മുസ്ലിം സഹോദരങ്ങൾക്കൊപ്പം നില്ക്കുന്ന പൂണൂലിട്ട ഹിന്ദുക്കളാണ്. അവരെ കളം മാറ്റിക്കാനുള്ള തന്ത്രങ്ങളാണ് അവിടെ പയറ്റുന്നത്. കേരളത്തിലും സംഘപരിവാർ ശ്രമിക്കുന്നത് വർഗ്ഗീയ ധ്രുവീകരണത്തിലൂടെ മതവിദ്വേഷത്തിലൂടെ ഹൈന്ദവ ഏകീകരണമാണ്.

Image may contain: 1 person, standing, walking and outdoorആസിഫ വിഷയം പോലുള്ളവ സാമുദായിക പ്രശ്നമാക്കി തീർക്കാനുള്ള വാട്‌സാപ്പ് ഹർത്താൽ ശ്രമങ്ങൾ ( 17ലെ ജനകീയ ഹർത്താലും അട്ടിമറിക്കപ്പെടും, തീർച്ച) മുതൽ അമ്പലത്തിലേക്ക് മനുഷ്യമലമെറിഞ്ഞുള്ളവ വരെ എന്തു ചെയ്തും വർഗ്ഗീയ കലാപം സൃഷ്ടിക്കാനൊരുങ്ങുന്ന. ആർ എസ് എസിന് ഇപ്പോഴും പേടി മതേതര ഹിന്ദുക്കളെയാണ്. കേരളത്തിൽ അവർക്ക് അടിത്തറ കിട്ടാത്തതും നിഷ്പക്ഷ ഹൈന്ദവ സമൂഹ ജാഗ്രത കൊണ്ടാണ്. അല്ലാതെ മലപ്പുറവും കോട്ടയവുമൊന്നും അവർക്ക് വിഷയമല്ല.

അവരുടെ ലക്ഷ്യം എളുപ്പത്തിൽ സാധിച്ചു കൊടുക്കാനേ ഇത്തരം ” പ്രഛന്ന മത്സരങ്ങൾ ” കൊണ്ട് സാധിക്കൂ. ഇവരുടെ ഇത്തരം കലാപരിപാടികൾ ഈ സമയത്ത് തുടർന്നാൽ കുമ്മനം മുഖ്യമന്ത്രിയും കെ.സുരേന്ദ്രൻ ആദ്യന്തര മന്ത്രിയും ശശികല വിദ്യാഭ്യാസ മന്ത്രിയും ശോഭേച്ചി സാംസ്ക്കാരിക വകുപ്പ് മന്ത്രിയുമാകുന്ന കേരള നിയമസഭ അതി വിദൂരമല്ല. അതിനു തടയിടാൻ “മതേതര ഹിന്ദു”വിനേ കഴിയൂ. അതു കൊണ്ട് പുച്ഛിക്കണ്ടാ.

മത സമൂഹമായല്ല മതേതര സമൂഹമായി നിന്നു വേണം പൗരത്വ ബില്ലിനെതിരെ പോരാടാൻ.ബന്ദും ഹർത്താലും പോലെ കാലഹരണപ്പെട്ടവ ഉപേക്ഷിച്ച് വേറിട്ട പോരാട്ടത്തിന്റെ പോർ വഴികൾ ആരായണം.ഒരു മതവും വേണ്ട എന്നുറക്കെ പറഞ്ഞു കേവല മനുഷ്യനായി ഇന്ത്യൻ പൗരനായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്..”ഇന്ത്യ ആർക്കും വിട്ടു കൊടുക്കില്ല…നമ്മൾ ആരുടെ മുന്നിലും മുട്ടുമടക്കില്ല.”മതമല്ല.. പൗരനാണ് പ്രധാനം: “