ഹൈസ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യണമെങ്കിൽ അതൊരു ഗുരുതരമായ വിഷയം തന്നെയാണ്

77

Jyothilal G Thottathil

ദേവികയുടെ വിഷയം അൽപ്പം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്. പക്ഷെ ആ വിഷയത്തിൽ അൽപ്പം വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ലഭ്യമായ അറിവ് വച്ച് തനിക്ക് പഠിക്കാനാവു ന്നില്ല എന്ന് കാരണത്താൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൈസ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യണമെങ്കിൽഅതൊരു ഗുരുതരമായ വിഷയം തന്നെയാണ്. ഭരണകൂടം അടിയന്തിര സാഹചര്യം മൂലം കൈ കൊണ്ട ഒരു നിലപാടാണ് ആത്മഹത്യക്ക് കാരണമെങ്കിൽ അവർക്ക് ആ ഉത്തരവാദിത്വ ത്തിൽ നിന്ന് ഒഴിഞ്ഞു മാറാനും സാധ്യമല്ല. എന്നാൽ ഒരു ചോദ്യമുണ്ട്.

ഈ ഭരണകൂടത്തിലേക്ക് നേരിട്ടെത്താനാവുമൊ.?

ഉദാഹരണത്തിന് ഈ ഉത്തരവാദിത്വം എന്ന വാക്ക് ഒരു കയറാണെങ്കിൽ അതിൻ്റെ അങ്ങേ അറ്റം മാത്രമാണ് ഭരണകൂടം കൈയാളുന്നത്. ഒന്നു ശ്രദ്ധിച്ചാൽ അതിനു മുൻപ് ധാരാളം കൈകൾ ആ കയറിൽ പിടിച്ചിട്ടുണ്ട് എന്ന് കാണാം. ആരുടെയൊക്കെ കൈകളാണ് നമുക്ക് കാണാനാവുക.?നോക്കാം

ഒന്ന് . മാധ്യമങ്ങൾ. സായി ടീച്ചറിനും മറ്റുള്ളവർക്കും വേണ്ടി ഒരു സുപ്രഭാതം വരെ മാറ്റി വയ്ക്കും. നല്ലത് അവരെ അംഗീകരിക്കണം. എല്ലാ ദിവസവും ആരെങ്കിലും മൊഴിയുന്ന വാക്കുകൾക്ക് ആവശ്യമില്ലാത്ത അർത്ഥങ്ങൾ വരെ കണ്ടെത്തി അവ തിരിച്ചും മറിച്ചുമിട്ട് സെൻസേഷൻ ഉണ്ടാക്കും. വളരെ വളരെ നല്ലത്. എന്നാൽ അതേസമയം ഒരു പുതിയ ആശയം നാട്ടിൽ നടപ്പാക്കുമ്പോൾ അതിൻ്റെ പോരായ്മയും പ്രായോഗികതലത്തിലെ കുഴപ്പങ്ങളും സസൂക്ഷ്മം പഠിക്കുകയും അവ യഥാസമയം വിവാദങ്ങൾ ഒഴിവാക്കി മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ സർക്കാരിൻ്റെയും പൊതുജനങ്ങടേയും ശ്രദ്ധയിൽ കൊണ്ടുവരാറുണ്ടൊ? ഇല്ല. ഇല്ല എന്ന് മാത്രമാണ് ഉത്തരം. അപ്പോൾ അതാണ് കൈകൾ നമ്പർ വൺ

നമ്പർ ടു . . ഈയൊരു പുതിയ ചുവടുവയ്പ്പ് ആദ്യഘട്ടത്തിൽ പരീക്ഷണമാണെന്നും അതിൻ്റെ പോരായ്മകൾ പരിഹരിക്കാനുണ്ട ന്നുമുള്ള വിവരം എല്ലാ മറിഞ്ഞ് ആശങ്ക പ്പെടുന്ന സാധാരണക്കാരിൽ സാധാരണക്കാ രായ,അറിവും പഠിപ്പുമില്ലാത്ത മനുഷ്യരെ ശരിയായ വിധത്തിൽ ബോധ്യപ്പെടുത്താ തിരുന്ന പൊതുപ്രവർത്തകരും സന്നദ്ധ സംഘടനകളും. [സത്യത്തിൽ ഇതാണ് നിങ്ങളുടെ ശരിയായ പണി]

നമ്പർ ത്രീ.. മൂന്നു മാസം പണിയും തുണിയുമില്ലാതെ ബുദ്ധി മുട്ടും മാനസീക വ്യഥയും അനുഭവിക്കുന്ന ദരിദ്രനും കൂലി പണിക്കാരനുമായ അയൽ വാസിയുടെ പേരു പോലുമറിയാത്ത ,അപ്പുറത്തെ വീടിൻ്റെ അകം എങ്ങനെയാണെന്ന് ഇതുവരെ കാണാതെ അമേരിക്കയിലെ കലാപം കണ്ട് ലോക് ഡൗൺ ആഘോഷിച്ച ,നല്ല “മൂത്ത പ്രിവില്ലേജ് ” സമൂഹം. ഈ മൂന്ന് കൈകൾ കഴിഞ്ഞാണ് ഈ വിഷയത്തിൽ സർക്കാരിൻ്റെ കൈകൾ വരുന്നത്.

മരിച്ചു പോയ ദേവികയുടെ വീടിൻ്റെ പരിസരം എങ്ങനെയാണന്നറിയില്ല. ഉറപ്പായും മതിലും ഗേറ്റുമുള്ള രണ്ടു വീടെങ്കിലും ആ നാട്ടിൽ കാണും . അതു കൊണ്ട് തന്നെ ഏതെങ്കിലുമൊരു വീടിൻ്റെ ഹാളിലിരിക്കുന്ന ടെലിവിഷനോ മേശപ്പുറത്തിരിക്കുന്ന ഫോണിനോ പരിഹരിക്കാവുന്ന നിസ്സാര കാരണങ്ങൾ കൊണ്ടാണ് ഒരു കുഞ്ഞിൻ്റെ ജീവൻ പോയത് എന്നോർക്കുമ്പോൾ ദുഃഖം മാത്രം..

Advertisements