COVID 19
പറയാതെവയ്യ ദയവായി ഇങ്ങനെ പറയരുത്
മാധ്യമ പ്രവർത്തനം ഏത് തരത്തിലും ചെയ്യാം. പണം മുടക്കുന്നവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ പിൻതുടരാൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന മാധ്യമ തൊഴിലാളികൾ ബാധ്യസ്ഥരുമാണ്. എന്നാൽ ഏതെങ്കിലും പൊളിറ്റിക്കൽ ഐഡിയോളജി
172 total views

പറയാതെവയ്യ ദയവായി ഇങ്ങനെ പറയരുത്.
മാധ്യമ പ്രവർത്തനം ഏത് തരത്തിലും ചെയ്യാം. പണം മുടക്കുന്നവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ പിൻതുടരാൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന മാധ്യമ തൊഴിലാളികൾ ബാധ്യസ്ഥരുമാണ്. എന്നാൽ ഏതെങ്കിലും പൊളിറ്റിക്കൽ ഐഡിയോളജി മനസ്സിൽ സൂക്ഷിക്കുകയും ന്യൂസ് ചെയറിൽ ഇരിക്കുമ്പോൾ അതിൻ്റെ ബാക്ക് അപ്പിൽ സ്വയം മറന്നു പോവുകയും ചെയ്യുന്നത് അപകടമാണ്. ഒരാൾ ഒരു മറുപടി പറയുമ്പോൾ അതിലെ വസ്തുത യുക്തിപരമായി ചിന്തിക്കുന്ന ഏതൊരാൾക്കും വ്യക്തമായി മനസ്സിലായാൽ ആ ആശയ വിനിമയം അവിടെ പൂർത്തിയാവേണ്ടതാണ്. അവിടെ മാധ്യമ സ്ഥാപനത്തിൻ്റെ പ്രത്യേക താൽപ്പര്യം മാനിക്കേണ്ട ബാധ്യതയൊന്നും ഒരു നല്ല പത്രപ്രവർത്തകയ്ക് ഇല്ല .പ്രത്യേകിച്ചും ഒരു മേഖലയിൽ വിദഗ്ദനായ ഒരാൾ അയാൾ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തിയിലെ അതീവ സാമൂഹ്യ പ്രധാന്യമുള്ള ഒരു വിഷയത്തെ സംമ്പന്ധിച്ച് വിശദീകരിക്കുമ്പോൾ.
സാധാരണക്കാരന് പിടി കിട്ടാത്ത ധാരാളം സാങ്കേതികതയും, അതിനു വേണ്ടി ഉപയോഗിക്കുന്ന വാക്കുകളുമുള്ള ഇത്തരമൊരു മേഖലയിലെ വിദഗ്ദന് തൻ്റെ ഭാഗം ലളിതമായി ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വിശദീകരിക്കുക എന്നു പറയുന്നത് ഒരു ഹിമാലയൻ ടാസ്ക്കാണ്. എന്നാൽ ഡോ: മുഹമ്മദ് അഷീൽ എന്ന വ്യക്തി കാര്യങ്ങളിൽ അങ്ങേയറ്റം വ്യക്തതയുള്ള ,കഴിവുള്ള ഒരു പ്രൊഫഷണലാണ് .അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു LKG സ്റ്റുഡൻറിനു പോലും വ്യക്തമാവുന്ന തരത്തിൽ ക്യാമറക്ക് മുന്നിൽ വിശദീകരിക്ക പ്പെടുമ്പോൾ അത് മനസ്സിലാവാത്തതുപോലെയുള്ള പ്രതികരണം ഒരു വാർത്ത അവതാരകയിൽ നിന്നും ഉണ്ടായി എങ്കിൽ സ്വന്തം തൊഴിലിനോടാണ് താങ്കൾ തെറ്റ് ചെയ്യുന്നത്. ഓർക്കുക ഇതൊരു രാഷട്രീയ പ്രത്യാരോപണ സദസ്സല്ല. ചിലപ്പോൾ നിങ്ങൾക്ക് കിട്ടിയ ചില നിർദ്ദേശങ്ങൾ മൂലമായിരിക്കാം ഇങ്ങനെ ചെയ്യുന്നത്. പക്ഷെ അത് പാലിക്കേണ്ടത് ഇത്തരത്തിലല്ല. ജനങ്ങൾ എല്ലാ സമയവും ഒരേ ചാനൽ വച്ചു കൊണ്ടിരിക്കണമെന്ന് ഒരു നിബന്ധനയുമില്ല .നിങ്ങൾ വ്യക്തത വന്ന ഒരു വിഷയത്തിൽ ആശയ കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള മറുചോദ്യങ്ങളുമായി നിറയുമ്പോൾ പൊതുജനത്തിനു മേൽ അനാവശ്യമായി പടർത്താൻ ശ്രമിക്കുന്നത് ഏതൊക്കെയൊ പ്രത്യേക വിഭാഗങ്ങളുടെ താൽപ്പര്യമനുസരിച്ചുള്ള തെറ്റിദ്ധാരണയാണ്. അതു പക്ഷെ നിങ്ങൾ നിങ്ങളുടെ തൊഴിലിനോടും സർവോപരി നാട്ടുകാരോടും ചെയ്യുന്ന തെറ്റാണ് എന്ന് പറയാതെ വയ്യ.
ഗുരുതരമായ പിഴവ്.
മുഹമ്മദ് അഷീൽ എന്ന വ്യക്തി ഉൾപ്പടെ ഒരു സർക്കാർ സംവിധാനം മുഴുവൻ നാൾക്കുനാൾ വർദ്ധിക്കുന്ന ഒരു സാമൂഹ്യ വിപത്തിനോട് പൊരുതുമ്പോൾ, ഫാക്ടുകൾ ജനങ്ങളിൽ എത്തിച്ചില്ലെങ്കിലും അവയെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധാരണയിലിട്ട് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. കാരണം ടെസ്റ്റും മെഡിക്കൽ റ്റേംസും വശമില്ലാത്ത ധാരാളം ആളുകൾ കാണുകയും വിശ്വസിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനമാണ് താങ്കളുടേത്.
173 total views, 1 views today