Connect with us

Business

സത്യം പറയൂ, ജിയോ നമ്മളോട് ചെയ്തത് അത്ര വലിയ തെറ്റായിരുന്നോ ? അല്ലെന്നു മാത്രമല്ല, നമുക്കതു ഗുണമായിരുന്നു

ഇപ്പോൾ വിവാദമായ കാർഷിക ബില്ലിന്റെ പശ്ചാതലത്തിൽ,ജിയോ നെറ്റ് വർക്കിന്റെ ലോഞ്ചിങുമായും താരിഫുമായും ബന്ധപ്പെട്ട് ഗ്രൂപ്പായ ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലുമൊക്കെ ദിവസങ്ങളായി പാറി നടക്കുന്നൊരു

 112 total views

Published

on

✍🏻 K A NAZEER

നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്.

ഇപ്പോൾ വിവാദമായ കാർഷിക ബില്ലിന്റെ പശ്ചാതലത്തിൽ,ജിയോ നെറ്റ് വർക്കിന്റെ ലോഞ്ചിങുമായും താരിഫുമായും ബന്ധപ്പെട്ട് ഗ്രൂപ്പായ ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലുമൊക്കെ ദിവസങ്ങളായി പാറി നടക്കുന്നൊരു മെസ്സേജുണ്ട്…ജിയോ വന്ന സമയം കുറെ സൗജന്യങ്ങൾ വാരിവിതറി.എട്ടും പൊട്ടും തിരിയാത്ത പാവപ്പെട്ട നമ്മൾ,അതായത് കോർപ്പറേറ്റ് വിരോധം രക്തത്തിലലിഞ്ഞ നമ്മൾ പോലും ആ സൗജന്യത്തിന് പുറകെ പാഞ്ഞു.(സൗജന്യം കോർപ്പറേറ്റ് തന്നാലും പുളിക്കില്ലാട്ടൊ.)പിന്നീടവർ പണം ഈടാക്കി തുടങ്ങി.ഇപ്പോഴത് കൂട്ടി തുടങ്ങി.അങ്ങിനെ നമ്മളൊക്കെ ശശിയായി, ബീരാനായി, വറീതായി. ഇതാണ് പരിദേവനത്തിന്റെ ഉള്ളടക്കം.കാനഡയിൽ നിന്ന് വിപ്ലവകാരികളും മഠങ്ങളിൽ നിന്ന് സ്വാമിമാരും വരെ നെഞ്ചത്തടിച്ചു.നിലവിളിച്ചു.പറയുന്നത് കേട്ടാൽ തോന്നുക അതിന് മുമ്പിവിടെ മൊബൈലിലെ കുത്തിങ്ങും തോണ്ടിങ്ങും കോളിങ്ങുമൊക്കെ സൗജന്യമായിരുന്നു എന്നാണ്. എന്താണ് വസ്തുത??

Mukesh Ambani's Reliance Jio Platforms gets Rs 9,000 cr investment from Abu Dhabi's Mubadala | Business News – India TVപതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മെബൈൽ ഫോൺ വ്യാപകമായി തുടങ്ങുന്ന കാലം ഒരു മാസത്തെ ഫോൺ വിളിക്കുള്ള റീചാർജ് കാർഡിന് BSNL ഈടാക്കിയത് 325 (or 375??-ഓർമയിലുള്ളവർ വ്യക്തത വരുത്തുമെന്ന് കരുതുന്നു.) രൂപയായിരുന്നു! അതിൽ വിളിക്കാനുള്ള തുക വെറും 175 രൂപ ബാക്കി 150-200 രൂപ ഒരു മാസത്തെ ഇൻകമിങിന്.അന്നത്തെ കൂലിപ്പണിക്കാരന്റെ ഒരു ദിവസത്തെ കൂലി 150-200 രൂപ വരെ.അതായത്,ഒരു കൂലിപ്പണിക്കാരന്റെ രണ്ട് ദിവസത്തെ പണിക്കൂലിയാണ് വെറും ഒരു മാസത്തെ 175 രൂപയ്ക്ക് മാത്രമുള്ള കോളുകൾക്ക് BSNL ഈടാക്കിയത്!!

ഇന്ന് ജിയോയുടെ 84 ദിവസത്തെ അൺലിമിറ്റഡ് കോളിങിനും Per day 2GB ഡാറ്റയ്ക്കുമായി നാം മുടക്കുന്നത് 600 രൂപ.(അതൊരു ചെറിയ തുകയാണ് എന്നല്ല,പഴയതിനേക്കാൾ കുറവാണ് എന്ന്.) ഇന്നത്തെ കൂലിപ്പണിക്കാരന്റെ ദിവസക്കൂലി 800-1000 വരെ.അതായത് ഒരു കൂലിപ്പണിക്കാരന്റെ രണ്ടര ദിവസത്തെ വരുമാനം കൊണ്ട് മുപ്പത് ദിവസം മാത്രം(അതും നിശ്ചിത സംഖ്യക്ക് മാത്രം)കോൾ ചെയ്യാൻ പറ്റിയിരുന്ന അവസ്ഥയിൽ നിന്നും ഒരു ദിവസത്തെ കൂലി പോലും ആവശ്യമില്ലാതെ 84 ദിവസത്തേക്ക് നിയന്ത്രണമില്ലാത്ത വിളികളും 168 GB ഡാറ്റയും നമ്മളുപയോഗിക്കുന്നു എന്നർത്ഥം.ടെലിക്കോം മേഖലയിലെ തുറന്ന വിപണിയും തുറന്ന മത്സരവുമാണ് ഈയൊരവസ്ഥ സംജാതമാക്കിയത്.അതിന്റെ ആനുകൂല്യവും സൗകര്യങ്ങളും വേണ്ടുവോളം ഉപയോഗിക്കുന്നവരാണ് നമ്മൾ.

തുടക്കത്തിൽ സൗജന്യം തന്ന് വഞ്ചിച്ചു എന്നതാണ് മറ്റൊരു പരാതി! ഏതൊരു സ്ഥാപനവും ബിസിനസ്സും പുതിയതായി ലോഞ്ച് ചെയ്യുമ്പോൾ ഉപഭോക്താവിനെ ആകർഷിക്കാൻ കുറെ സൗജന്യങ്ങളും ഓഫറുകളും നൽകും.ഒരു ഫുഡ് കോർട്ട് തുടങ്ങുമ്പോൾ പോലും ആദ്യത്തെ കുറിച്ച് ദിവസം അവർ കോമ്പോ ഓഫറുകൾ നൽകും.ഇത്,ഉപഭോക്താവിനെ വ്യാപാര മേഖലയിലേക്കെത്തിക്കാൻ നടത്താറുള്ള വളരെ സ്വാഭാവികമായ ഒരു സംഗതിയല്ലേ???ഒരു കോർപ്പറേറ്റ് മുതലാളി സൗജന്യം വെച്ച് നീട്ടുമ്പോൾ അത് വാങ്ങരുതെന്ന് മനസ്സിലാക്കാനുള്ള കോമൺസെൻസ് ഈ സാമ്പത്തിക ശാസ്ത്രജ്ഞൻമാർക്ക് ഉണ്ടായിരുന്നില്ലേ?! റിലയൻസ് സ്തംഭം മഹാശ്ചര്യം,നമുക്കും കിട്ടണം ഡാറ്റ എന്നതായിരുന്നില്ലേ പ്രമാണം?! നിങ്ങളെനിക്ക് കുറച്ച് കാലം സൗജന്യം തന്നു.ആയതിനാൽ മരണം വരെ എനിക്കത് നൽകാനുള്ള ബാധ്യത നിങ്ങൾക്കുണ്ട് എന്ന്!!! ഈ ന്യായം ലോകത്താരോടെങ്കിലും പറയാൻ പറ്റുമോ??എന്തോന്നടൈ ഇത്..!!

ജിയോ പോലുള്ള സ്വകാര്യ ഇന്റെർനെറ്റ് സംവിധാനം വന്നതിന്റെ വലിയൊരു നേട്ടമെന്നത് ആളുകൾക്ക് സോഷ്യൽ മീഡിയ യഥേഷ്ടം കൈകാര്യം ചെയ്യാൻ സാധിച്ചു എന്നതാണ്.അതുകൊണ്ടുണ്ടായൊരു വലിയ ഗുണമെന്തെന്നാൽ മത-ജാതി-പ്രത്യയശാസ്ത്ര ഡോഗ്മകളുടെ ഊപ്പാടിളകി എന്നതാണ്.മതങ്ങളെയും ജാതികളേയും അവരുടെ കഥാപുസ്തക തിട്ടൂരങ്ങളേയും അടപടലം എടുത്തിട്ടലയ്ക്കുന്ന ഒരു തലമുറ പിറവിയെടുത്തു എന്നതാണ്.ആ അർത്ഥത്തിൽ ജിയോയുണ്ടാക്കിയ നവോത്ഥാനം ചില്ലറ നവോത്ഥാനമൊന്നുമല്ല ചങ്ങാതീ…
വസ്തുതകൾ ഇങ്ങിനെയൊക്കെയാണെങ്കിലും എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദിത്വം ഏതെങ്കിലുമൊരു കോർപ്പറേറ്റിന്റെ നെഞ്ചത്ത് കൊണ്ട് പോയി വെച്ചാൽ മാത്രം സ്വസ്ഥത കിട്ടുന്നൊരു പാരമ്പര്യ മനസ്സാണ് നമുക്കുള്ളത്.( ഇന്നലെയത് റ്റാറ്റയും ബിർളയുമായിരുന്നു.ഇന്നത് അംബാനിയും അദാനിയുമാണ്.നാളെയത് മറ്റാരെങ്കിലുമാകും…!)അതിന്റെ കാരണം ചില സാമ്പത്തിക അന്ധവിശ്വാസങ്ങൾ നമ്മെ ഇപ്പോഴും നയിച്ച് കൊണ്ടിരിക്കുന്നു എന്നതാണ്.

ഇത്രയും പറഞ്ഞത് അംബാനി എന്റെ അമ്മാവന്റെ മകനായത് കൊണ്ടോ അങ്ങേരെനിക്ക് പ്രതിമാസ നോക്ക് കൂലി നൽകുന്നത് കൊണ്ടോ അല്ല.സ്വകാര്യ മേഖല വിശുദ്ധ പശുക്കളാണ് എന്നത് കൊണ്ടുമല്ല.ആരേയും വിമർശിക്കാനും ബഹിഷ്ക്കരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.(അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ നിങ്ങൾക്കത് സ്വപ്നം കാണാനാവില്ല.) ആ വിമർശനങ്ങളും വിയോജിപ്പുകളും പച്ചക്കള്ളം പറഞ്ഞ് കൊണ്ട് ആവാതിരിക്കുക എന്നത് വിമർശനങ്ങളിൽ പുലർത്തേണ്ട മിനിമം മര്യാദയാണ്.അതുകൊണ്ട് മാത്രം.

NB: പറഞ്ഞത് ടെലിക്കോം മേഖലയിലെ സ്വകാര്യ കമ്പനികളുടെ വരവിനെ കുറിച്ചാണ്.അതുണ്ടാക്കിയ മാറ്റത്തെ കുറിച്ച് മാത്രമാണ്.അതിനപ്പുറവും ഇപ്പുറവുമുള്ള ഈ ബ്രഹ്മാണ്ഡത്തിലെ കാക്കതൊള്ളായിരം കുഴപ്പങ്ങൾ വരിവരിയായി നിരത്തി ഫാലസികൾ കൊണ്ട് ഓട്ടയടയ്ക്കുന്ന ഏർപ്പാട് 118A പ്രകാരം അസാധുവാക്കിയിരിക്കുന്നു.

Advertisement

 113 total views,  1 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement