വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി കർണാടകത്തിൽ ജീവിക്കുന്ന മലയാളികളുടെ സ്വൈര്യം കെടുത്തരുത്

73

K C Baiju

ബാംഗ്ലൂർ മലയാളി എന്ന നിലയ്ക്ക് എഴുതുന്നത് (ഞാൻ K.C. Biju)

ലക്ഷകണക്കിന് മലയാളികൾ പലായനം ചെയ്യേണ്ടി വരുന്ന അവസ്‌ഥ ഒഴിവാക്കാൻ വേണ്ടി വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി കർണാടകത്തിൽ ജീവിക്കുന്ന മലയാളികളുടെ സ്വൈര്യം കെടുത്തരുത്. ചില സംഘടനകൾ ഒരു കാരണം കിട്ടാൻ നോക്കിയിരിക്കുകയാണ് അവർ പ്രക്ഷോഭം തുടങ്ങിയാൽ മലയാളികൾ ഇവിടെ നിന്ന് കൂട്ട പലായനം ചെയ്യേണ്ടി വരും ബാംഗ്ലൂരിൽ മാത്രം 20 ലക്ഷത്തിലധികം മലയാളികളുണ്ട്. മംഗലാപുരം ഉടുപ്പി ഷിമോഗ കുടഗ് തുടങ്ങിയ സ്ഥലങ്ങളിൽ ലക്ഷ കണക്കിന് കുടിയേറ്റ കർഷകർ ഉണ്ട് കൂടാതെ ലക്ഷ കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കർണ്ണാടകത്തിലെ ബേക്കറികളിൽ 90% മലയാളികളുടേതാണ് പ്രൊവിഷൻ സ്റ്റോർ റെസ്റ്റോറന്റ് എന്നിവയുടെ നല്ല പങ്കും മലയാളികളുടേതാണ് എല്ലാ വിഭാഗക്കാരേയും കൂട്ടിയാൽ ഒരു കോടിയിലേറെ മലയാളികൾ കർണ്ണാടകയിൽ ജീവിക്കുന്നുണ്ട് ഇവരുടെ എല്ലാം ജീവനും സ്വത്തിനും ഭീഷണി ആകുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകരുത് അതിർത്തി പ്രദേശങ്ങളിൽ നല്ല ആശുപത്രികൾ സ്ഥാപിക്കാതെ ഇരുന്നത് കേരളത്തിന്റെ കഴിവുകേടാണ് ഇനിയെങ്കിലും കൊടി നാട്ടൽ പരിപാടി നിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും ആശുപത്രികളും നിർമ്മിക്കാൻ കേരളം തയ്യാറാകണം അന്യന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളർത്തരുത്.

കർണ്ണാടക്ക്‌ എതിരെയുള്ള ഹെയിറ്റ്‌ കാമ്പൈൻ ആ സംസ്ഥാനത്ത്‌ ജോലി ചെയ്യുന്നവർക്കും കച്ചവടം നടത്തുന്ന പതിനായിരക്കണക്കിന്‌ ആളുകൾക്കും പ്രയാസം സൃഷ്ടിക്കാൻ കാരണമാകും പ്രതേകിച്ച്‌ കന്നട വികാരം വലിയ തോതിൽ പ്രചരിപ്പിക്കുന്ന പ്രാദേശികവാദ സംഘടനകളുടെ അടുത്തെങ്ങാനും ഈ വിഷയം ചെന്നെത്തിയാൽ രംഗം മാറി മറിയും നമുക്കിടയിൽ ചിലർ ആഗ്രഹിക്കുന്നതും അതാണ്‌ അത്‌ കൊണ്ട്‌ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തുക കുറച്ച്‌ വർഷങ്ങളായി നഗരത്തിൽ ജീവിക്കുന്ന ഒരാളെന്ന നിലക്ക്‌ പറയുകയാണ്‌ പൊതുവിൽ വലിയൊരു ശതമാനം കർണ്ണാടകക്കാർക്ക്‌ ഉത്തരേന്ത്യക്കാരോട്‌ മാർവാടികൾ എന്നാണവർ പറയാറുള്ളത്‌ ദേഷ്യവും വിരോധവും ഉണ്ട്‌
കർണാടക രക്ഷണവേദികെ ജയകർണാടക തുടങ്ങിയ പ്രാദേശികവാദം ഉയർത്തുന്ന മിക്ക സംഘടനകളും പരസ്യമായി ഇവർക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുള്ളതുമാണ്‌ അത്‌ പോലെ തന്നെ കാവേരി പ്രശ്‌നത്തിൽ തമിഴ്‌നാടിനോടും എതിർപ്പുണ്ട്‌ അത്‌ പോലെ ആന്ധ്രയോടും ചില വിധ്വേഷമുണ്ട്‌ പക്ഷെ പൊതുവേ കേരളത്തിലുള്ള ആളുകളോട്‌ നല്ല രീതിയിലുള്ള സഹകരണമാണ്‌ കർണ്ണാടകയിലെ പ്രത്യേഗിച്ച്‌ ബാംഗ്ലൂർ നഗരങ്ങളിലുള്ള കന്നടക്കാർ കാണിക്കുന്നത്‌ മറ്റുള്ളവരെ അപേക്ഷിച്ച് ഇവിടുത്തെ നാട്ടുകാരെ പോലെ നിഷ്‌പ്രയാസം കന്നട സംസാരിക്കാൻ നമ്മൾ മലയാളികൾക്ക്‌ മാത്രമേ കഴിയാറുള്ളൂ അതൊരു ഘടകമാണ്‌ .മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളുടേത്‌ അത്രത്തോളം മികച്ചതല്ല. അത്‌ പോലെ പല കാര്യങ്ങളിലും അന്നാട്ടുകാരുമായി വളരെ ഇണങ്ങി ചേർന്ന് നിൽക്കുന്ന ബന്ധമാണുള്ളത്‌ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ പൊതുവേ മലയാളികൾ സുരക്ഷിതാണ്‌ എന്നിരുന്നാലും ഇങ്ങനെ ഭാഷാ സ്‌നേഹവും ഐക്യവും കാണിക്കുന്ന വേറെ ഒരു കൂട്ടർ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു തമിഴരും ഭാഷാ വികാരം കാണിക്കുന്ന വരാണെങ്കിലും ഇവർ ഒരുപടി മുൻപിലാണെന്ന് തന്നെ പറയാം അതിനു പ്രധാനകാരണം അവിടുത്തെ കന്നട പ്രാദേശികവാദ സംഘടകളുടെ സ്വാധീനവും അതിനെ പിന്തുണക്കുന്ന ഭരണ-ഉദ്യോഗസ്ഥരുടെ അനുഭാവം കൊണ്ടും കൂടിയാണ്‌ .

ഈ വികാരത്തിനു മുൻപിൽ കോടതികൾ പോലും ഒന്നുമല്ലാ എന്ന് പറയേണ്ടിയിരിക്കുന്നു ഇപ്പോൾ നടക്കുന്ന ഈ കാമ്പെയ്‌നിങ്ങും അത്‌ പോലെ കന്നടയിലും മറ്റുമുള്ള ഫേസ്ബുക്ക്‌ പൊങ്കാലകളും തെറിവിളിയും സൂക്ഷിച്ച്‌ കൊണ്ട്‌ നടത്തുക ഇത്‌ കന്നടപ്രാദേശികവാദികൾ ഏറ്റെടുത്ത്‌ കഴിഞ്ഞാൽ പിന്നെ കക്ഷി രാഷ്ട്രീയമൊന്നും കാണില്ല അവിടെ അവർ ഒറ്റകെട്ടാകും തീർച്ച അത്‌ അവിടെ ജീവിക്കുന്ന ഒട്ടനവധി മലയാളികൾക്ക്‌ വലിയ രൂപത്തിലുള്ള പ്രയാസങ്ങളുണ്ടാക്കുകയും കച്ചവട സ്ഥാപനങ്ങളടക്കം കൈവിട്ട്‌ പോകുന്ന അവസ്ഥയുണ്ടാകും അത്‌ കൊണ്ട്‌ വിവേകബുദ്ധിയോടെ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കുക എന്ന് മാത്രം പറയുന്നു. എല്ലാ സംസ്ഥാനവും ജില്ലയും ഇന്നത്തെ രോഗാവസ്ഥയെ നിയന്ത്രിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് നമുക്കറിയാവുന്നതാണ് മഹാരാഷ്ട്രയിൽ നിന്നും വന്ന രോഗിയെ മൂന്ന് ദിവസത്തോളം കേരളത്തിൽ കടത്താതെ മുത്തങ്ങ ചെക്കു പോസ്റ്റിൽ പിടിച്ചിട്ടതും അവരെ മലയാളം മിഷൻ പ്രവർത്തകർ ഇടപെട്ടു നഞ്ചൻകോട്ട് ഹോസ്പിറ്റലിൽ പ്രവേശിച്ചതും പിന്നിട് മൂന്ന് ദിവസം നിരന്തര ഇടപെടലിന്റെ ഭാഗമായ് കേരളത്തിലേക്ക് കടത്തിവിട്ടതും വിഷമിപ്പിക്കരുത് കർണാടകത്തിലെ മലയാളികളെ.
കന്നടികർക്ക് രാഷ്ട്രീയത്തിനല്ല പ്രാധാന്യം അവരുടെ ദേശത്തിനാണ് (പ്രാദേശികം).

Advertisements