Connect with us

Featured

നാമോരോരുത്തരുമാണ് സ്മിജയുടെ സ്ഥാനത്തെങ്കിലോ? മനസ്സിൽ ഒരുത്തരം പറഞ്ഞു നോക്കൂ, അപ്പോഴറിയാം നാം എത്രയുണ്ടെന്ന്!

ചില ജീവിതങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ്, വലിയവരെന്ന് കരുതപ്പെടുന്നന്ന പലരും യഥാർത്ഥത്തിൽ എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക

 44 total views

Published

on

K Jayadevan ന്റെ കുറിപ്പ് 

ചില ജീവിതങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ്, വലിയവരെന്ന് കരുതപ്പെടുന്നന്ന പലരും യഥാർത്ഥത്തിൽ എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക. ധീരരെന്ന് കൊട്ടിഘോഷിക്കപ്പെട്ട പലരും എത്ര ഭീരുക്കളാണ് എന്ന്. നക്ഷത്രങ്ങൾ പലതും വെറും കരിക്കട്ടകളാണ് എന്ന്.ഇതാ, ഇക്കാലത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം വ്യത്യസ്തയായ ഒരു പെൺകുട്ടി ഇന്ന് നമുക്കിടയിൽ ആകാശത്തോളം ഉയർന്നു നിൽക്കുന്നു. ഗിരിശൃംഗങ്ങളുടെ വലുപ്പവും, കടലോളം അഗാധമായ ധൈര്യവുമുള്ള ഒരാൾ. നമ്മുടെ അഹന്തകൾക്കും, പൊങ്ങച്ചങ്ങൾക്കും, കപടമായ സത്യസന്ധതകൾക്കും മുന്നിൽ വന്നു നിന്ന്, തികച്ചും വിനീതമായി, നിങ്ങളെല്ലാം എത്ര ചെറിയവരാണ് എന്നോർമ്മപ്പെടുത്തി അവൾ ചരിത്രത്തിന് ഇന്ധനമാകും.

ആലുവയ്ക്കടുത്ത് വലമ്പൂരിൽ താമസിക്കുന്ന സ്മിജയെന്ന സാധാരണക്കാരിയായ പെൺകുട്ടിയാണ് സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും പൂർണ്ണതയുള്ള മനുഷ്യജീവി .ജോലി കൊണ്ട്, അവർ ഒരു ലോട്ടറി വിൽപ്പനക്കാരിയാണ്. സ്വാഭാവികമായും ദരിദ്രയാകാനാണ് സാദ്ധ്യത. കടമായി ഒരാൾ പറഞ്ഞു വെച്ച ടിക്കറ്റിനാണ് ഞായറാഴ്ച്ച 6 കോടിയുടെ സമ്മാനമടിച്ചത് എന്നറിഞ്ഞപ്പോൾ, രാത്രി തന്നെ ആ ടിക്കറ്റ് അയാളുടെ വീട്ടിലെത്തിച്ച് അതിൻ്റെ 200 രൂപയും വാങ്ങി തിരിച്ചു പോന്നു അവർ !
നാമോരോരുത്തരുമാണ് സ്മിജയുടെ സ്ഥാനത്തെങ്കിലോ? അവനവൻ എന്തു ചെയ്യുമായിരുന്നു എന്ന് മനസ്സിൽ ഒരുത്തരം പറഞ്ഞു നോക്കൂ. അപ്പോഴറിയാം നാം എത്രയുണ്ടെന്ന്!

പുറത്താരും അറിഞ്ഞിട്ടില്ലാത്ത ഒരു വാക്ക് ഒന്ന് മാറ്റിപ്പറഞ്ഞാൽ ലഭിക്കാനിടയുള്ള കോടികൾ വേണ്ടെന്ന് വെക്കാൻ അസാമാന്യമായ ധൈര്യം വേണം. ഈ കാലത്തിന് യോജിക്കാത്ത വിധമുള്ള സത്യസന്ധത അതിലേറെയും വേണം. അത് രണ്ടും തികഞ്ഞവളാണ് സ്മിജ. നമുക്കിടയിലെ അപൂർവ ഇനങ്ങളിൽ ഒന്ന് ! ഈ പെൺകുട്ടിയുടെ ചിത്രത്തിലേക്ക് വീണ്ടും വീണ്ടും നോക്കുമ്പോൾ, മൺതരിയോളം ചെറുതാകുന്നതായി എനിക്ക് തോന്നുന്നു. തുച്ഛമായ എൻ്റെ ജീവിതത്തെയോർത്ത് എനിക്ക് കരച്ചിൽ വരുന്നു.ഞാൻ അനുഭവിച്ച ഏതൊന്നിനേക്കാളും അവളെനിക്ക് വില പിടിച്ചൊരു പാഠപുസ്തകമാകുന്നു. എങ്ങിനെ ജീവിക്കണമെന്നു മാത്രമല്ല; എങ്ങിനെ ജീവിക്കരുതെന്നും അവർ ഈ ലോകത്തോട് പറയുന്നു. എന്തും, എങ്ങിനേയും നേടാമെന്ന് കരുതുന്നവർക്ക് ഇതൊക്കെ വിഡ്ഢിത്തമായി തോന്നാം. എന്നാൽ മനുഷ്യൻ എന്ന പദം എത്രയോ സുന്ദരമാകുന്നത് ഇതുപോലുള്ള ആളുകളിലൂടെയാണ് എന്നെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ, പിന്നെ നിസ്സാരമായ ഈ ജീവിതം കൊണ്ട് എന്ത് കാര്യം..?സഹോദരീ.. സങ്കടങ്ങളുടെ പൊരിവെയിൽ കൊണ്ട് വിയർത്ത് കിടക്കുന്ന നിൻ്റെ ശിരസ്സിൽ ഞാനൊന്ന് തൊട്ടോട്ടെ.

 45 total views,  1 views today

Continue Reading
Advertisement

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement