ഇതുപോലെ ഇഡിയറ്റിക് ആയതും ചിരിച്ച് തള്ളാവുന്നതുമായ ഭാക്ഷ്യം മാത്രമാണോ ട്രംപിന്റെ ശൈലി ?

92

K Jennifer

“അണുനാശിനിയോ സൂര്യപ്രകാശമോ ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിച്ചുകൂടെ ” ലോകമെമ്പാടും ചിരി പടർത്തിയ പ്രസ്താവന ശേഷം സ്വയം തടി തപ്പാൻ സർക്കസിച്ചതാന്നുള്ള ന്യായീകരണവും ട്രംപ് നടത്തുകയുണ്ടായി ! പക്ഷേ ഇതുപോലെ ഇഡിയറ്റിക് ആയതും ചിരിച്ച് തള്ളാവുന്നതുമായ ഭാക്ഷ്യം മാത്രമാണോ ട്രംപിന്റെ ശൈലി ? ഒന്നു പരിശോധിക്കാം.

ഭാഷയെ എല്ലായ്പ്പോഴും യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു നിഷ്പക്ഷ വാഹനമായി കാണാൻ സാധിക്കില്ല. ഇത് ചിലപ്പോൾ ഒരു ഉപകരണമായി മറ്റുള്ളവരെ വിവേചനം, അപമാനം, , നിന്ദിക്കുക എന്നിവയിലേക്കുള്ള ഒരു ടൂളായും വർത്തിക്കാം.എന്താണ് സെക്സിസം?ഭാഷ ഉപയോഗിച്ച് സ്ത്രീകളോട് വിവേചനം കാണിക്കുക കൂടാതെ ആ പ്രവർത്തനങ്ങളെ നിസാരവൽക്കരിക്കുകയും ചെയ്യുക എന്നുള്ളതാണ് !

ഇനി ട്രംപിന്റെ ട്വീറ്റുകൾ പരിശോദിക്കാം
“സ്ത്രീകളുടെ വിജയത്തിന്റെ പ്രധാന കാരണം അവരുടെ സെക്സ് അപ്പീൽ കാരണമാകുന്നു ,അതായത് നിങ്ങൾ സുന്ദരിയല്ലെങ്കിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ല “നോക്കൂ ട്രംപിനെ സംബന്ധിച്ചിടത്തോളം ,സൗന്ദര്യമാണ് ഒരു റെസ്യൂമെയിലുള്ള വിൽപ്പന വസ്തു !!
മുൻ പ്രസിഡൻറൽ ക്യാൻഡിഡേറ്റായ ഹിലരി ക്ലിന്റനോട് പറഞ്ഞത് .” നിങ്ങളുടെ ഭർത്താവിനെ തൃപ്തിപെടുത്താൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെ അമേരിക്കയെ തൃപ്തിപ്പെടുത്താൻ സാധിക്കും “. ഈ പ്രസ്ഥാവനയിൽ നിന്ന് തന്നെ വ്യക്തമാക്കാം ,സ്ത്രീകളെ നിർവചിക്കുന്നത് തന്നെ ഭർത്താവിന്റെ ലേബലിലാണ് എന്നുള്ളത് ,സ്വന്തമായ ഒരു ഐഡന്റിറ്റി സ്ത്രീകൾക്ക് നൽകാൻ ഈ വ്യക്തിക്ക് സാധിക്കുന്നില്ല , സ്ത്രീകളുടെ ശക്തി എന്നത് ലൈഗികമായി ഭർത്താവിനെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണ് എന്ന് സാരം ! ചില ട്വീറ്റുകൾ ചുവടെ ചേർക്കുന്നു

“I think Hillary is an embarrassment to our country.She does not have the strength or the stamina to be president. Hillary needs to be trashed at every opportunity that presents itself! This bitch must be stopped”
“Rosie O’Donnell is disgusting — both inside and out. If you take a look at her, she’s a slob. How does she even get on television? If I were running The View, I’d fire Rosie. I’d look her right in that fat,ugly face of hers and say, ‘Rosie, you’re fired.’ We’re all a little chubby but Rosie’s just worse than most of us. But it’s not the chubbiness — Rosie is a very unattractive person, both inside and out.You take a look at her, she’s a slob. She talks like a, like a truck driver”
“There’s nothing I love more than women, but they’re really a lot different than portrayed. They are far worse than men, far more aggressive”

സെക്സിസ്റ്റ് ആസ്പെക്ട് ട്രംപിന്റെ ഭാഷ്യത്തിൽ എൻകോഡ് ചെയ്തത് പ്രധാനമായും പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതിയിലുള്ള ഈ വ്യക്തിയുടെ വിധേയത്വം തന്നെയാണ് .. പരസ്പര സമത്വം ,തുല്യനീതി ഇവ കാംക്ഷിക്കുന്ന അമേരിക്കൻ ജനത ഈ വിഡ്ഢിയെ പുറത്താക്കും എന്ന് തന്നെ പ്രത്യാക്ഷിക്കാം !

Previous articleകത്തുമ്പോള്‍ കത്തുന്നത്
Next articleമനുഷ്യന്‍ ചങ്ങലകള്‍ വെറുക്കുന്ന ജീവിയാണ്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.