എന്താണ് ഈ അഭിനേതാവിനെ വ്യത്യസ്തനാക്കുന്നത് ?

84

K Jennifer

അന്തരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി , ഗാർഡിയൻ എന്നിവയുടെ ഹെഡ് ലൈൻ ഇങ്ങനെയാണ് സ്ലംഡോഗ് മിലൈണയറിലെയും ലൈഫ് ഓഫ് പൈയിലേയും അഭിനേതാവ് ഇർഫാൻ ഖാൻ അന്തരിച്ചു .ശ്രദ്ധിക്കുക ഒരു പക്ഷേ വളരെ വലിയ ഒരു സ്റ്റാർ വാല്യൂ ഇല്ലാത്ത ഒരു ബോളിവുഡ് നടന് ലോകമെമ്പാടും വായിക്കപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോകജനശ്രദ്ധ ആകർഷിപ്പിക്കാൻ സാധിക്കുക എന്നുള്ളത് നിസാരമായി കാണാൻ സാധിക്കില്ല .എന്താണ് ഈ അഭിനേതാവിനെ വ്യത്യസ്തനാക്കുന്നത് ?

എട്ട് ആക്കാഡമി അവാർഡ് വാരിക്കൂട്ടി ഇന്ത്യയുടെ ലൈഫ് ലൈൻ തന്നെ ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ചലച്ചിത്രമായിരുന്നു ഡാനി ബോയ്ൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്ലൈണയർ ,ഒരു പോലിസ് ഉദ്യോഗസ്ഥനായിട്ടാണ് ഇർഫാൻ അതിൽ വേഷമിട്ടത് .. ഡാനി ബോയ്ൽ തന്നെ വ്യക്തമാക്കിയതാണ് “സ്വാഭാവികതയാണ് ഞാൻ ആഗ്രഹിക്കുന്നത് ,എന്റെ കഥാപാത്രങ്ങളും . സുന്ദരമാണ് ഇർഫാൻ ഖാൻ ,അദ്ദേഹത്തെ സ്ക്രീനിൽ കണ്ടിരിക്കാൻ ! ”

സിനിമയിലെ പ്രധാന നായകനും ഇർഫാൻ ഖാനും തമ്മിലുള്ള സംഭാഷണമാണ് ചലച്ചിത്രത്തിന്റെ ഗതിയെ നിർണ്ണയിക്കുന്നത് .അന്താരാഷ്ട്ര പ്രശംസ വാരിക്കൂട്ടിയ ചലച്ചിത്രമാണ് ആങ് ലീ സംവിധാനം നിർവഹിച്ച ലൈഫ് ഓഫ് പൈ , ഒരു ബംഗാൾ കടുവയോടൊപ്പം സമുദ്രത്തിൽ അകപ്പെട്ട ബാലൻ അതിനു ശേഷമുള്ള സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം .. പക്ഷേ ഈ സിനിമയുടെ എല്ലാ എസൻസും അടങ്ങിയിരിക്കുന്നത് ഇർഫാൻ ഖാൻ കൈകാര്യം ചെയ്ത ക്ലൈമാക്സ് രംഗമാണെന്ന് നിസംശയം പറയാം .. ആ സീനിനെക്കുറിച്ച് ഇർഫാൻ തന്നെ വ്യക്തമാക്കിയത് ശ്രദ്ധിക്കുക.

“ഞാൻ ഈ സിനിമയുടെ വൈകാരികതലം ആണ് ദർശിച്ചത് .സാധാരണ എല്ലാ സിനിമകളിലും നിന്ന് വിത്യസ്ഥമായി സിനിമയുടെ എല്ലാ യാത്രാ അനുഭവങ്ങളും സ്വാംശീകരിച്ച് കാഴ്ച്ചക്കാർക്ക് അനുഭവവേദ്യമാക്കുക എന്നുള്ളതാണ് ഇതിൽ . ഏറ്റവും പ്രധാനം കാഴ്ചക്കാർ ഇമേഷണലി ചാർജ് ആയിരിക്കാൻ എന്ത് ചെയ്യണമെന്നുള്ളതായിരുന്നു എന്റെ ചിന്ത .ശേഷം ഞാൻ എന്റെ ഭാഷ കൂടുതൽ പ്രിസൈസ് ആക്കാൻ ശ്രമിച്ചു , കാഴ്ച്ചക്കാർക്ക് വ്യത്യസ്ഥ ഇംപ്രഷൻ മനസിൽ വരുത്താൻ പല ശ്രമവും നടത്തി” നോക്കൂ തന്റെ അഭിനയത്തിന്റെ ഭാവതലങ്ങൾ എത്രമാത്രം സിനിമയുടെ വിജയത്തിന്റെ ആക്കം കൂട്ടുമെന്നുള്ള ബോധ്യമുള്ള നടനാണ് ഇർഫാൻ.

ഒട്ടേറെ നിരൂപക പ്രശംസ സമ്പാദിച്ച ചലച്ചിത്രമായിരുന്നു ലംഞ്ച് ബോക്സ് . സാജൻ ഫെർണാഡസ് എന്ന വിഭാര്യനായ അക്കൗണ്ടന്റിന്റെ ജീവിതം ഒട്ടും അതിഭാവുകത്വം ഇല്ലാതെ സമ്പന്നമായ ആ വ്യക്തിയുടെ അന്തരിക ജീവിതം അഭ്രപാളിയിലേക്ക് പകർത്താൻ ഇർഫാന് സാധിച്ചു .. ഈ ചലച്ചിത്രം അവസാനിക്കുകയില്ല ,കണ്ടു തീരുമ്പോഴും കൂടെ പോരുന്ന ഒരു മാജിക് ഈ ചലച്ചിത്രം പ്രേഷകർക്ക് സമ്മാനിക്കും .. തീർത്തും മറ്റൊരു അഭിനേതാവിനെ സാജൻ ആയി കരുതാൻ സാധിക്കില്ല എന്നുള്ളത് തന്നെയാണ് ഇർഫാൻ ഈ ചലച്ചിത്രത്തിന്റെ മർമ്മം ആയി വർത്തിക്കുന്നത് .തീർത്തും അപ്രതീക്ഷത നഷ്ടമാണ് ഇർഫാൻ ഖാന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമക്ക് സംഭവിച്ചത് .ആ അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ !