34 വർഷം കൊണ്ടുണ്ടായ അഞ്ചു സിനിമകളിൽ ഒരൊറ്റ നായകൻ തന്നെ ഒരൊറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ അസ്വാഭാവികത തന്നെയാണ്. അത് മമ്മൂട്ടിക്ക് മാത്രം സാധ്യമായ കാര്യമാണ്. ‘ഒരു സിബിഐ ഡയറിക്കുറിപ്പ് ‘ 1988 ൽ ഇറങ്ങുമ്പോൾ മമ്മൂട്ടിക്ക് 40 വയസിൽ താഴെ മാത്രമായിരുന്നു പ്രായം. പിന്നീട് 1989 -ൽ ജാഗ്രതയും 2004 -ൽ സേതുരാമയ്യർ സിബിഐയും 2005 -ൽ നേരറിയാൻ സിബിഐയും മമ്മൂട്ടി തന്നെ സേതുരാമയ്യരെ ഒരു കോട്ടവും തട്ടാതെ അഭിനയിച്ചു ഫലിപ്പിച്ചു . പതിനേഴു വർഷത്തിന് ശേഷമാണ് അഞ്ചാം ഭാഗം സിബിഐ 5 ദി ബ്രെയിൻ ഇറങ്ങുന്നത്. കെ മധുവിന്റെ വാക്കുകൾ

“വേറൊരു നടൻ ആയിരുന്നെങ്കിൽ ഇത്രയും കൊല്ലം കൊണ്ട് രൂപം തന്നെ മാറിപ്പോയേനെ. സിനിമയോടുള്ള സ്നേഹവും അർപ്പണവും കൊണ്ടുമാത്രമാണ് മമ്മൂട്ടിയ്ക്കിന്നും സൗന്ദര്യം നിലനിർത്താൻ സാധിക്കുന്നത് . അദ്ദേഹത്തിന്റെ ദിനചര്യയാണ് അതിനു കാരണം. അദ്ദേഹം സേതുരാമയ്യർ ആയി മേക്കപ്പിട്ടു വന്നപ്പോൾ ആർക്കും ഒരു വ്യത്യാസവും തോന്നിയില്ല. എനിക്കും തോന്നിയില്ല .മമ്മൂട്ടി കുറേക്കൂടി ചെറുപ്പമായതായി ആണ് തോന്നിയത്. ”

‘CBI 5 -The Brain.

“വിഖ്യാതമായ ജയിംസ് ബോണ്ട് ചിത്രങ്ങളിൽ പോലും കുറെ വർഷങ്ങൾ കഴിയുമ്പോൾ പുതിയ നടന്മാർ വരുന്നന്നു. കാരണം അവർക്കു പ്രായമാകുന്നു,. എന്നാൽ മമ്മൂട്ടി എന്ന അതുല്യ നടൻ ഉള്ളപ്പോൾ ഇവിടെ നമുക്ക് അതിന്റെ ആവശ്യമില്ല.മറ്റാർക്കും അതിനു സാധിക്കുകയുമില്ല. സേതുരാമയ്യർ എന്ന കഥാപാത്രത്തെ കഴിഞ്ഞ നാലു ചിത്രങ്ങളിലെക്കാൾ കൂടുതൽ മനോഹരം ആയി അവതരിപ്പിക്കുക എന്നതായിരുന്നു സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത വെല്ലുവിളി. അതിൽ വിജയിച്ചു എന്ന് നിങ്ങള്ക്ക് സിനിമ കാണുമ്പൊൾ മനസിലാകും”. കെ മധു പറയുന്നു

Leave a Reply
You May Also Like

“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡി യാകും”

“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡിയാകും.” ജാത വേദൻ കഴിഞ്ഞ കൊല്ലത്തിലെ മലയാള സിനിമയിൽ വന്ന ഹൃദയസ്പർശിയായ…

ആഴ്ചയിലൊരിക്കലെങ്കിലും രതിയിലേർപ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈർഘ്യമേറിയതാണ്

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ…

ദി ബിയോണ്ട്, മാനവികതയുടെ പ്രതിഫലനം

ബിജു സി ദാമോദരൻ (ബിജു മട്ടന്നൂർ )സംവിധാനം ചെയ്ത The Beyond വളരെ മനോഹരമായൊരു ഫീൽ…

അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്റെ മകനായി ജനിക്കണമെന്ന് സംവിധായകൻ മിഷ്കിൻ

തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാളാണ് മിഷ്‌കിന്‍. ചിത്തിരം പേശുതെടീ, അഞ്ജാതെ, നന്ദലാല, യുത്തം സെയ്, ഓനായും…