കെ ആർ കെ – വിജയ് സേതുപതി, സാമന്ത, നയൻതാര
Sreeram Subrahmaniam
ഒരാൾക്ക് ഒന്നിലധികം പ്രണയം ഉണ്ടാകാം, എന്നാൽ ഒരേ സമയം ഒരാൾക്ക് 2 പേരോട് തെല്ലും ഏറ്റക്കുറച്ചിൽ ഇല്ലാതെ ഒരേ പോലെ ആത്മാർത്ഥ പ്രണയം ഉണ്ടാകുക എന്ന് ഏറെ കുറെ ഹ്യൂമൻലി പോസ്സിബിൾ അകാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ആണ്. അതാണ് ചിത്രത്തിന്റെ ബേസ് സ്റ്റോറി എന്നത് കൊണ്ട് തന്നെ
ഒരു രീതിയിലും ചിത്രം ഇമോഷണലി കണക്ട് ചെയ്യുന്നില്ല. ഒന്നോ രണ്ടോ കോമഡികൾക്കു ചിരി വന്നു എങ്കിലും അതെവിടെ ആയിരുന്നു എന്നു പോലും ഓർത്തെടുക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.
നയൻതാര, സാമന്ത ,വിജയ് സേതുപതി തുടങ്ങി നല്ല കുറച്ചു ആർട്ടിസ്റ്റുകളെ കിട്ടിയിട്ടും വേണ്ട വിധം ഉപയോഗിക്കാൻ വിഘ്‌നേശ് ശിവന് കഴിഞ്ഞിട്ടില്ല.. ചിത്രത്തിന്റെ ആദ്യപകുതിയിലെ , VJS – സാമന്ത, VJS – നയൻതാര കഥ പറഞ്ഞിരിക്കുന്നതു വലിയ ബോർ അടി ഇല്ലാതെ കണ്ടിരിക്കാം.
എന്നാൽ നായകന്റെ നിർഭാഗ്യം പറഞ്ഞുള്ള ബാക് സ്റ്റോറിയും കുടുംബവും ഒക്കെ പറയുന്ന ഭാഗം നല്ല ബോർ ആയി തോന്നി. ഇന്റർവെൽ കഴിഞ്ഞു നേരെ ക്ലൈമാക്സിലേക്ക് പോകണ്ടേ ആവശ്യമേ കഥക്കൊള്ളു.. ചുമ്മാ എന്തിനായിരുന്നു ചിത്രത്തിന്റെ സെക്കന്റ് ഹാഫ് ഇരുന്ന് കണ്ടത് എന്ന തോന്നൽ ആയിരുന്നു കണ്ടുകഴിഞ്ഞപ്പോൾ. ഇടക്കിടക്ക് വന്ന ഒന്ന് രണ്ടു നല്ല സീൻസ് മാറ്റിനിർത്തിയാൽ എന്തിനോ വേണ്ടി തിളച്ച ഒരു ബോറിങ് സെക്കന്റ് ഹാഫ്.
പെർഫോർമൻസ് നോക്കിയാൽ സമന്ത ആയിരുന്നു കുറച്ചു ഭേദം എന്ന് തോന്നി. നയൻതാരയുടെ ഒരു വളരെ പ്ലെയിൻ ആയിട്ടുള്ള പെർഫോമൻസ് ആയിരുന്നു. വിജയ് സേതുപതി ട്രെയ്ലറിൽ കാണിക്കുന്ന സീനുകൾ തന്നെ ചിത്രം മുഴുവൻ റിപീറ്റ് ചെയ്യുന്നു എന്നല്ലാതെ കാര്യമായി ഒരു ഇമ്പാക്റ്റും പെർഫോമൻസിൽ നൽകുന്നില്ല. നായകനോട് നായികമാരോടുള്ള കെമിസ്ട്രിയിലും നന്നായി തോന്നിയത് സെക്കന്റ് ഹാൾഫിൽ വരുന്ന നയൻ- സാമന്ത കോൺഫ്ലിക്ട്സും, അവർക്കിടയിൽ ഉടലെടുക്കുന്ന ചെറിയ സൗഹൃദവും ഒക്കെ ആണ്.
തിയേറ്ററിൽ നിന്നും ഇറങ്ങി പോകാതെ മുഴുവൻ ഇരുന്നു കണ്ടതിനുള്ള ഒരേ ഒരു കാരണം അനിരുദ്ധിന്റെ പാട്ടുകളും, പശ്ചാത്തല സംഗീതവും മാത്രമാണ് . വിഘ്‌നേശ് ശിവൻ ആകെ ചെയ്ത ഒരു നല്ല കരയാം അനിരുദ്ധിനെ നന്നായി ഉപയോഗിച്ച് എന്നതാണ്. കുറച്ചു നല്ല പാട്ടുകളും ബിജിഎമ്മും എല്ലാം ഒരു മോശം ചിത്രത്തിലായി പോയി എന്ന് മാത്രം.
Movie – Kaathuvaakula Rendu Kadhal
Produced by 7 Screen Studio
In Association with Rowdy Pictures
Producer – Lalit Kumar
Written and Directed by Vignesh Shivan
Music by Anirudh Ravichander
Cinematography – SR Kathir ISC & Vijay Karthik Kannan
Editor – Sreekar Prasad
Lyrics – Vignesh Shivan
Art Direction – Shwetha Sebastian
Costume Design – Anu Vardhan, Dinesh Manoharan, Preetham Jukalker
Action Director – Dhilip Subbarayan
Co Director – Senthil Kumar Kesavan
Sound Design – Suren G & S Azhagiya Koothan
Makeup – Ranganathan Raju
Costumes – Ravichandran
Production Manager – Manikandan
Executive Producer – Mayilvaganan KS
Line Producer – Gubendiran VK
DI Colorist – Balaji Gopal (GB Colors)
Stills – Akash Balaji
Publicity Designer – Gopi Prasanna, Kabilan
Promotional Editor : Praveen Antony
Assistant Editors – Venkat, Ganesh, Bala
Title Design – Venky
Subtitles – Monolith
PRO – Yuvraaj
VFX – Phantom FX, Accel Media
Associate Editor – Kumaresh
Associate Cameraman
SR Santhosh Kumar
Raja C Sekar
Assistant Cameraman
V Karthik
Saran K Thillai
Associate Directors
Gautam Gangadharan
Parvathi Sridharan
Anusha Asokan
Rakesh Prabhakaran
Assistant Directors
Rhea Najam
Balasubramani Marimuthu
Mariya Antony
Aravind Asaithambi