വൻവിജയമായ രാമലീലക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് ബാന്ദ്ര. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന ആകർഷണം ദിലീപും നായികയായി എത്തുന്ന തമന്നയും സംവിധായകൻ അരുൺഗോപിയും തന്നെയാണ്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരുപാട് പ്രതീക്ഷകളോടെ വന്ന ചിത്രം പക്ഷെ സമ്മിശ്രാഭിപ്രായം ആണ് നേടുന്നത്. ദിലീപിന്റെ ആക്ഷൻ റോളുകൾ ചോദ്യചിഹ്നം ആകുകയാണ്. ഈ സാഹചര്യത്തിൽ K S Dev എന്ന സിനിമാസ്വാദകന്റെ ഫേസ്ബുക് കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്.

K S Dev

“ഒരു കാലത്ത് മലയാള സിനിമയിലെ പവ്വർ ഫുൾ പൊളിറ്റിക്സിലെ കിരീടം വെയ്ക്കാത്ത രാജാവ് തന്നെയായിരുന്നു ദിലീപ് . സിനിമ മേഘലയിലെ എല്ലാ സംഘടനകളയും നിയന്ത്രിച്ചിരുന്നതും
മലയാള സിനിമയിൽ മട്ടാഞ്ചേരി മാഫിയ പിടിമുറുക്കി കൊണ്ടിരുന്നപ്പോഴും പിടികൊടുക്കാതെ പിടിച്ച് നിന്ന തന്ത്രശാലി തന്നെയായിരുന്നു ദിലീപേട്ടൻ . പക്ഷേ തൻറെ നോട്ടപ്പിശകും തൻറെ കൂടയുള്ളവരുടെ പിടിപ്പ് കേടിൻറെ ഫലമായി പിടിവിട്ടുപോയപ്പോൾ അവസരം കാത്തിരുന്നവർ പിടിമുറുക്കുകയായിരുന്നു.. അങ്ങനെയാണ് ദീലിപിന് കിരിടം നഷ്ടമായത്. അന്നുവരെ കൂടെ നിന്നവരും അല്ലെങ്കിൽ കൂടെ നിൽക്കേണ്ടിവന്നരും അവസരം മുതലെടുത്തു പിൻമാറി മനസിനുള്ളിൽ സന്തോഷിച്ചു. ഒരു തിരിച്ച് വരവിനായി പല തവണ ശ്രമിച്ചു ‘രാമലീല’ ഒരു പരിധിവരെ ഓക്കേ ആയിരുന്നു പക്ഷേ അതിന് ശേഷം ആ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല .”

“കുറച്ച് കാലം മാറി നിന്നിട്ട് വീണ്ടും ഒരു ശ്രമം നടത്തി നോക്കി ഏറ്റില്ല.. അപ്പോഴേക്കും മലയാള സിനിമയുടെ ടേസ്റ്റ് പ്രകൃതി പടങ്ങളും പ്രകൃതിയും ഫിക്ഷനും ആക്ഷനും കൂടി മിക്സ് ചെയ്ത് മാറ്റിക്കളഞ്ഞു.  ഇതിൽ എവിടെയാണ് ദിലീപിന്റെ സ്ഥാനം എന്ന് ദിലീപിനോ ദിലീപിനെ വെച്ച് വമ്പൻ ഹിറ്റുകളൊരുക്കിയവർക്കോ മനസിലാക്കാൻ കഴിഞ്ഞില്ല, അന്തം വിട്ട് നിൽക്കുകയാണവർ. ചാന്തുപൊട്ടും മീശമാധവനും ഒക്കെ പിടിച്ച ലാൽജസും ദിലീപിന് വേണ്ടി ഹിറ്റുകളൊരുക്കിയ ബെന്നി പി നായരമ്പലവും രഞ്ചൻ പ്രമോദും ഷാഫിയും റാഫിയുമൊക്കെ എഴുത്ത് വറ്റി കുത്തിയിരിക്കുകയാണ്,എന്ത് എഴുതണം എന്നറിയാതെ. ജോണി ആൻറണിയാണെങ്കിൽ കൊച്ചൻ ഹനീഫയ്ക്ക് പകരക്കാരൻ ആകാൻ കഴിയില്ലെങ്കിലും ആ ഗ്യാപ്പ് ഫില്ല് ചെയ്യാൻ കഴിയുന്നതുകൊണ്ട് ജോണിച്ചേട്ടൻ അഭിനയത്തിൻറെ തിരക്കിലാണ്. അതുകൊണ്ടാണ് സീഐഡി മൂസയുടെ ഒരു സീക്വല് നീണ്ട് പോകുന്നത്. അതുകൊണ്ടാണ് അരുൺ ഗോപിയുടെ തള്ളുകളിൽ വിശ്വസിച്ച് ബാന്ദ്രയ്ക്ക് കൊണ്ട് തല വെച്ചു കൊടുത്തത്. ”

“രാമലീലയ്ക്ക് പിന്നിൽ സച്ചി എന്ന ഫിലിം മേക്കറുണ്ടായിരുന്നു എന്ന സത്യം ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടി’ന്റെ സംവിധായകനായ അരുൺഗോപി മനപ്പൂർവ്വം മറച്ച് പിടിച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണനെ കൊണ്ട് ബാന്ദ്രയുടെ തിരക്കഥ എഴുതി ദിലീപിനെ കാണിച്ചത്. അതിൻറെ കൂടെ തമന്നയുടെ ‘കാവാല’ ഡാൻസും കൂടി ഇട്ട് കാണിച്ചതോടെ പാവം ദിലീപേട്ടൻ അതിൽ വീണു. അങ്ങനെയാണ് താടിയും മുടിയും ഫിറ്റ് ചെയ്ത് ഈ ഫോട്ടോയിൽ കാണുന്ന വേഷത്തിലേക്ക് നുഴഞ്ഞ് കയറിയത്…”

“ഈ വേഷം ഈ ശരീരത്തിന് ചേരില്ല എന്ന് ഒറ്റ നോട്ടത്തിൽ ഏത് പൊട്ടക്കണ്ണനും മനസിലാകും, എന്നിട്ടും ദീലിപേട്ടനോ ദിലീപേട്ടൻറെ കൂടയുള്ളവർക്കോ മനസിലായില്ല, അല്ലെങ്കിൽ മനസിലാവത്തതുപോലെ ദിലീപേട്ടൻറെ കൂടയുള്ളവർ അഭിനയിച്ചു. അവർക്ക് ദിലീപേട്ടൻറെ പോക്കറ്റിലെ കാഷ് മാത്രം മതിയല്ലോ.. ദിലീപേട്ടൻറെ ശരിരത്തിന് ചേരുന്ന മാക്സിമം മാസ് കാണിക്കാൻ പറ്റുന്ന വേഷമായിരുന്നു റൺവേയും ലയണും അവസാനം വന്ന രാമലീലയും. അത് ക്ലിക്കാവുകയും ചെയ്തു. ഇനി വേണെമെങ്കിൽ അതുപോലൊരണ്ണം എന്നെകൂടി സഹരിപ്പിച്ചാൽ എനിക്കും ചെയ്യാൻ കഴിയും, അല്ലാതെ മസിൽ പവ്വർ വെച്ചുള്ള ആക്ഷൻ ദിലീപേട്ടൻറെ ബോഡി താങ്ങില്ല. മൈൻറ് പവ്വർ വച്ചുള്ള മാസ്സേ പുള്ളിക്ക് വഴങ്ങു അതാണ് ലയണിലും റൺവേയിലും രാമലീലയിലും നമ്മൾ കണ്ടത്. അല്ലെങ്കിൽ ഈ ഫോട്ടോയിൽ ഒന്ന് സൂക്ഷിച്ച് നോക്കൂ ലുക്ക് കണ്ടാൽ ഒറ്റ രാത്രികൊണ്ട് ധാരാവി ഒഴിപ്പിക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ഉണ്ടെങ്കിൽ അത് ഇവിടെ പറയണം .എനിക്കും കൂടി ഒന്ന് അറിയാനാണ്..”

You May Also Like

പറഞ്ഞു പഴകിയ പ്രമേയമെങ്കിലും ഈ സിനിമ വ്യത്യസ്തമാകുന്നത് കഥ പറഞ്ഞ രീതിയാണ്

Hari Panangad പത്താം വളവ്- Emotional Crime Thriller❤️ (Spoiler) ‘മകളെ പീഡിപ്പിച്ചയാളെ അച്ഛൻ കൊലപ്പെടുത്തി’…

സൂപ്പർ സ്റ്റാർ പട്ടം കീറിമുറിച്ച നടി പാർവതി എന്താണ് പറഞ്ഞതെന്നറിയാമോ ?

ഒരു ഭാഷയിലെ മുൻനിര താരങ്ങളെയാണ് സൂപ്പർ താരങ്ങൾ എന്ന് വിളിക്കുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ മമ്മൂട്ടിയും…

അശോക് സെൽവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നിതം ഒരു വാനം’ ഒഫീഷ്യൽ ടീസർ

അശോക് സെൽവൻ, അപർണ്ണ ബാലമുരളി, റിതു വർമ്മ, ശിവാത്മിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആർ. എ…

ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’

ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’; ഫസ്റ്റ്ലുക്ക് പോസ്റ്റർ…