Connect with us

India

യു.പി, ബീഹാർ സംസ്ഥാനങ്ങളിൽ നിന്ന് കർഷക പ്രക്ഷോഭത്തിന് കൂടിയ പിന്തുണ ലഭിക്കുന്നതെന്തുകൊണ്ട് ?

കർഷക സമരം ഒരു ഭാ​ഗത്ത് ശക്തമായിക്കൊണ്ടിരിക്കുമ്പോൾ ഉത്തർപ്രദേശ്, ബീഹാർ (രണ്ടും ബിജെപി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ) സംസ്ഥാനങ്ങളിൽ നിന്നായി പ്രതിദിനം 3-4 ലക്ഷം ടൺ നെല്ലാണ് പഞ്ചാബിലെ

 69 total views,  1 views today

Published

on

 കെ. സഹദേവൻ

യോ​ഗിയുടെ നാട്ടിൽ നിന്ന് നെല്ല് പഞ്ചാബിലേക്ക്
——-
കർഷക സമരം ഒരു ഭാ​ഗത്ത് ശക്തമായിക്കൊണ്ടിരിക്കുമ്പോൾ ഉത്തർപ്രദേശ്, ബീഹാർ (രണ്ടും ബിജെപി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ) സംസ്ഥാനങ്ങളിൽ നിന്നായി പ്രതിദിനം 3-4 ലക്ഷം ടൺ നെല്ലാണ് പഞ്ചാബിലെ സർക്കാർ മണ്ഡികളിലേക്കെത്തുന്നത്. ഖാരിഫ് വിളകൾ പൂർണ്ണമായും എത്തുമ്പോഴേക്കും 30 ലക്ഷം ടൺ നെല്ല് പഞ്ചാബിലെത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.
എന്താണിതിന് കാരണം?

ഉത്തരം ലളിതം. പഞ്ചാബിലെ APMCകളിൽ മിനിമം സഹായ വില ഉറപ്പുവരുത്താൻ കർഷകർക്ക് സാധിക്കുന്നു എന്നത് തന്നെ.  നെല്ല് ക്വിന്റലിന് സർക്കാർ പ്രഖ്യാപിച്ച MSP 1888 രൂപയാണ്. എന്നാൽ യുപിയിലും ബീഹാറിലും കർഷകർക്ക് ലഭിക്കുന്നത് 800-1200 രൂപ വരെയാണ്. ചെറുകർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് പഞ്ചാബിലെത്തിച്ച് MSP വിലയ്ക്ക് നെല്ല് വിൽക്കുന്ന ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാരാണ്?

ബീഹാറിൽ APMC 2003ൽ തന്നെ ഇല്ലാതാക്കിയിരുന്നു. യുപിയിൽ മണ്ഡി പരിഷദ് നിയമം മുന്നെ തന്നെ ഭേദ​ഗതി ചെയ്ത് സർക്കാർ കുത്തക അവസാനിപ്പിച്ചിരുന്നു. ഉത്തരപ്രദേശിൽ കേവലം 3.6% നെല്ല് മാത്രമേ സർക്കാർ സംഭരണ കേന്ദ്രം വഴി ശേഖരിക്കപ്പെടുന്നുള്ളൂ. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ APMCകളും നിലനിർത്തുന്നതിന് വേണ്ടി ജീവന്മരണ സമരം നടത്തുന്നതെന്തിനെന്ന് മനസ്സിലാക്കാൻ ഈയൊറ്റ കാര്യം അറിഞ്ഞാൽ മതി. യു.പി., ബീഹാർ സംസ്ഥാനങ്ങളിൽ നിന്ന് കർഷക പ്രക്ഷോഭത്തിന് കൂടിയ പിന്തുണ ലഭിക്കുന്നതെന്തുകൊണ്ടെന്നും മനസ്സിലാക്കാം. MSP നിയമപരമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നതും മറ്റൊന്നുംകൊണ്ടല്ല.
**

Aaziz Kunnappilly

രാജ്യം തിരിച്ചറിവിൻ്റെ കാലത്താണ്.

അടിസ്ഥാന ജനതയിലെ ഒരു ന്യൂനപക്ഷമെങ്കിലും യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കണം . രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാസ്ഥാനിക സമരങ്ങൾ ഒറ്റുകാരൻ്റെ മകുടിയൂത്തുകളാണെന്ന് ഇരകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവർക്കപ്പുറമുള്ള പൊതുവിടങ്ങളെ ഇരകൾ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു .
രാജ്യ ചരിത്രത്തിലുണ്ടായ എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും വന്ധീകരിക്കുക എന്ന കൃത്യമായ ദൗത്യം തന്നെയാണ് ബാലറ്റ് രാഷ്ട്രീയപാർട്ടികൾ ഇക്കാലമത്രയും നടത്തിക്കൊണ്ടിരുന്നത്. പ്രത്യേകിച്ച് ഗ്ലോബലൈസേഷന് ശേഷം. നിങ്ങൾ ഞങ്ങൾക്ക് പിന്നിൽ നിൽക്കണം ഞങ്ങൾ നിങ്ങൾക്കു വേണ്ടി വാദിച്ചു കൊള്ളാമെന്നാണ് ഇവർ ഇരകളോട് എന്നും പറഞ്ഞിരുന്നത്. പക്ഷേ ഒരു സമരവും ഇന്നുവരെ വിജയിച്ചില്ല. ആത്മഹത്യ ചെയ്യുന്ന കർഷകർക്കുവേണ്ടി കൂട്ടക്കൊല ചെയ്യപ്പെടുന്ന പാവങ്ങൾക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വേണ്ടി ഒരു രാഷ്ട്രീയ സമരവും ഈ രാജ്യത്ത് ഇവർ തുടക്കം കുറിച്ചിട്ടില്ല . അഥവാ ശക്തിയാർജിച്ച സമരങ്ങളുടെ എല്ലാം മുൻനിരയിൽ നുഴഞ്ഞുകയറി ഇവർ അവയെ തകർത്തിട്ടുമുണ്ട്. ഇവർക്കപ്പുറം 85 ശതമാനം വരുന്ന ഈ ദരിദ്ര ജന്മങ്ങൾക്ക് ഒരു ഇടവും ഇല്ലെന്ന അഹങ്കാരമായിരുന്നു ഇതുവരെ ഈ നേതാക്കൾക്ക്. .. .

തലയ്ക്കകത്ത് ആൾ താമസമുള്ള, ചിന്താശേഷിയുള്ള വിദ്യാർത്ഥികൾ ദൽഹിയിൽ തുടങ്ങിയ സമരം പുതിയ ചരിത്രം ആയിരുന്നു.
ഈ രാജ്യത്ത് ജനിച്ചുവീണ മണ്ണിൻറെ മക്കൾക്കായി തടങ്കൽ പാളയങ്ങൾ തീർത്തവർക്കെതിരെ നടന്ന സിഐഎ വിരുദ്ധസമരം പുതിയ ചരിത്രം തന്നെ ആയിരുന്നു. ആ നൈതികത രാജ്യത്ത് തുടരുന്നു എന്നു തന്നെയാണ് ശക്തിപ്രാപിക്കുന്ന കർഷക സമരം തെളിയിക്കുന്നത്. കർഷകൻറെ ചോരയിൽ മുക്കി കുളിപ്പിച്ച രാജ്യത്ത് നൂറു നൂറു കർഷക പ്രസ്ഥാനങ്ങളും കർഷക പാർട്ടികളും കുളയട്ടകളെക്കാൾ മോശമായി കുടിച്ചു വീർത്തതല്ലാതെ, കർഷകൻറെ കരച്ചിലിനെ താളം ഒരിക്കൽപോലും കുറഞ്ഞിട്ടില്ല . കൂടിയതല്ലാതെ.

Advertisement

എത്ര നാൾ നിങ്ങൾക്ക് ഈ ശക്തി തടഞ്ഞുനിർത്താൻ ആകും? എത്രനാൾ നിങ്ങൾക്ക് ഇവരെ ഇങ്ങനെ ചതിക്കാൻ ആകും ?
എത്രനാൾ നിങ്ങൾക്ക് ഇവരെ കൂട്ടിക്കൊടുക്കാൻ ആകും ? നിങ്ങൾ എല്ലാം തന്നെ കോർപ്പറേറ്റുകൾ വളർത്തുന്ന പട്ടി കൂട്ടങ്ങൾ ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിക്കഴിഞ്ഞു. കപട രാഷ്ട്രീയക്കാരെ.. ഒറ്റുകാരെ , പൊതുവിടങ്ങളിൽ നിന്ന് നിങ്ങളെ മാറ്റിനിർത്താൻ തുടങ്ങുന്നുവെങ്കിൽ ജനം നിങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് സത്യം. ഈ സമരം വിജയിക്കാനുള്ള സാധ്യതകൾ ഒന്നും കാണുന്നില്ല – എങ്കിലും , എനിക്ക് അന്നം നൽകുന്ന കർഷകന് ഒപ്പമല്ലെങ്കിൽ പിന്നെ ഞാൻ ആർക്ക് ഒപ്പം നിൽക്കും ? നിങ്ങൾക്കോ?
പഞ്ചാബികൾ തീർത്ത പോർ മുഖങ്ങൾക്ക് ഐക്യദാർഢ്യം . തലപ്പാവും താടിയും വെച്ച് കത്തുന്ന കനൽഉറങ്ങുന്ന കണ്ണുകളുമായി പൊരിവെയിലിൽ നിശ്ചയദാർഢ്യത്തിൻ്റെ നിൽപ്പ് സമരം നടത്തുന്ന കർഷകരെ ! നിങ്ങൾ ഇനിയും തീവ്രവാദികളും നക്സലും ഭീകരവാദികളുമായി തുടരുക.- കാരണം രാജ്യദ്രോഹികൾ നിങ്ങൾക്കു നൽകുന്ന ഈ വിശേഷണങ്ങൾ ഒക്കെ ഇന്ത്യയെന്ന മാതൃരാജ്യത്തിന് കോരിത്തരിപ്പുകളാണ് .പഞ്ചാബിന്റെ പടപ്പാട്ടു കാരെ! ഈ രാജ്യത്തിന് ചരിത്രം നൽകുന്ന അവസാനത്തെ പാഠപുസ്തകമാണ് നിങ്ങൾ.. സഹോദരങ്ങളെ അഭിവാദ്യങ്ങൾ !

 70 total views,  2 views today

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment23 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement