അത്ര നിർമ്മലമല്ല സീതാരാമന്റെ കണക്കുകൾ അഥവാ പാക്കേജിലെ പറ്റിപ്പുകൾ

  0
  208

  ഇത്തരം വസ്തുതകൾ ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കൂ.. വളരെയധികം പരിശ്രമിച്ച് ഇത്തരം ആളുകൾ തയ്യാറാക്കുന്ന കുറിപ്പുകൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  K.Sahadevan

  പാക്കേജിലെ പറ്റിപ്പുകൾ-1

  അത്ര നിർമ്മലമല്ല സീതാരാമന്റെ കണക്കുകൾ

  ഇന്ത്യയുടെ മൊത്തം ആഭ്യന്തര മൊത്തോൽപ്പാദനത്തിന്റെ 10% കോവിഡ് പാക്കേജായി പ്രഖ്യാപിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസ്താവന. 20 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെക്കാൻ പോകുന്നതെന്നും മോദി പ്രസ്താവിച്ചു. വിശദാംശങ്ങൾ ധനമന്ത്രി അവതരിപ്പിക്കുമെന്നും. ധനമന്ത്രി ഇപ്പോൾ തന്റെ കണക്കുകൾ അവതരിപ്പിച്ചതേയുള്ളൂ.ചെറുകിട-ഇടത്തരം-മധ്യ വിഭാ​ഗത്തിലുള്ള വ്യവസായങ്ങൾക്കും നോൺ ഫിനാൻഷ്യൽ ബാങ്കിം​ഗ് കമ്പനികൾക്കും സംസ്ഥാന വൈദ്യുത വിതരണ കമ്പനികൾക്കുമായി നീക്കിവെച്ച ​ഗവൺമെന്റ് ​ഗ്യാരണ്ടി ഇനത്തിലുള്ള തുക കണക്കാക്കിയാൽ ജിഡിപിയുടെ 2.5% മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടത്.റിസർവ്വ് ബാങ്കിനെ ഉത്തേജിപ്പിക്കുന്നതിനായി മുന്നേതന്നെ പ്രഖ്യാപിക്കപ്പെട്ട തുക കൂടി കണക്കിലെടുത്താൽ മൊത്തം 6% ആകും. ലോക് ഡൗൺ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക്?ആരോട് ചോദിക്കാൻ? ആര് ചോദിക്കാൻ?!!!

  പാക്കേജിലെ പറ്റിപ്പുകൾ -2

  കഴിഞ്ഞ രണ്ടര മാസക്കാലയളവിലായി ലിക്വിഡിറ്റി പ്രശ്നം പരിഹരിക്കുന്നതിനായി റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ച 8 ലക്ഷം കോടി രൂപ എങ്ങിനെയാണ് സർക്കാർ പാക്കേജായി മാറുന്നത്? ശ്രീമതി നിർമ്മലാ സീതാരാമൻ?

  പാക്കേജിലെ പറ്റിപ്പുകൾ -3

  മേയ്ക്ക് ഇൻ ഇന്ത്യയിൽ നിന്നും സെൽഫ് റിലയൻസിലേക്ക് എത്തുമ്പോൾ

  മോദി അധികാരത്തിൽ വന്നതിന് ശേഷം മുദ്രാവാക്യങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല എന്നത് തർക്കമറ്റ സം​ഗതിയാണ്. മുദ്രാവാക്യത്തിൽ സാമാന്യ ജനങ്ങളെ തളച്ചിടാമെന്ന് പലവട്ടം തെളിയിച്ചതാണ്. ഏറ്റവുമൊടുവിൽ കിണ്ണം കൊട്ടാനും ദീപം തെളിയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കൊറോണയ്ക്കെതിരായ യുദ്ധത്തിൽ ആവേശം പകരാനും മോദി ജനങ്ങളോടാവശ്യപ്പെട്ടു. മുന്നിലിട്ടുകൊടുക്കുന്ന ഏത് മുദ്രാവാക്യവും യാതൊരു ചോദ്യവും കൂടാതെ ഏറ്റെടുക്കുന്ന ഒരു ജനതയായി ഇന്ത്യൻ ജനത പരിണമിച്ചിരിക്കുന്നുവെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാണ്.

  മേയ്ക്ക് ഇൻ ഇന്ത്യ മുദ്രാവാക്യത്തിൽ നിന്നും ആത്മനിർഭർ ഭാരത് മുദ്രാവാക്യത്തിലേക്ക് മോദി നടന്നുകയറുമ്പോൾ എന്തുപറ്റി മേയ്ക്ക് ഇൻ ഇന്ത്യയ്ക്കെന്ന ഒരൊറ്റ ചോദ്യവും ഉയരുന്നില്ലെന്നത് വസ്തുതയാണ്.മേയ്ക്ക് ഇൻ ഇന്ത്യ മുദ്രാവാക്യം ജനങ്ങളുടെ മുന്നിലേക്കെറിഞ്ഞ് കൊടുത്ത് മോദി ചെയ്തത് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റിന് ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുകയായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു വ്യവസായം സ്വയം പര്യാപ്തത നേടിയതായി മോദി തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല.

  പാക്കേജിലെ പറ്റിപ്പുകൾ -4

  പ്രധാനമന്ത്രി റിലീഫ് പാക്കേജ് അവതരിപ്പിക്കുമെന്ന് പറയുകയും ധനമന്ത്രി ഫിനാൻസിം​ഗ് പാക്കേജ് അവതരിപ്പിക്കുകയും ചെയ്യുന്ന ഏക രാജ്യം ഇന്ത്യ മാത്രമായിരിക്കും.സെൻട്രൽ ബാങ്കുകൾ ലിക്വിഡിറ്റി പ്രശ്നം പരിഹരിക്കുന്നതിനായി പ്രഖ്യാപിക്കുന്ന പദ്ധതികൾ ദുരിതാശ്വാസ പാക്കേജായി പ്രഖ്യാപിക്കുന്ന ഏക രാജ്യവും ഇന്ത്യ തന്നെ.ധനമന്ത്രി പ്രഖ്യാപിച്ച (20 ലക്ഷം കോടിയുടെ) കോവിഡ് പാക്കേജിലെ cash outflow എത്രയാണെന്ന് പറയാൻ സാധിക്കാത്ത രാജ്യവും വേറെ കാണില്ല.എന്തതിശയമേ.