മരങ്ങളാകുന്ന ഇലകൾ…!

600

K.SARAVANAKUMAR

പ്ളാൻറ് ലീഫ് കൾചർ: അപൂർവങ്ങളായ ഔഷധ സസ്യങ്ങളെ നിലനിർത്താൻ ഇത് ഏറെ പ്രയോജനപ്പെടാൻ സാധ്യതയുണ്ട്

മരങ്ങളാകുന്ന ഇലകൾ…!

LEAF CULTURE കോയമ്പത്തൂർ രാജരത്തിനം കണ്ടു പിടിചിട്ടുള്ള ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഹരിത വിപ്ലവം..! ഇലകളെ പറിച്ചു നട്ടു വെച്ചാൽ അതിൽ വേര് ഉണ്ടായി ചെടികളായും,
മരങ്ങളായും വളർന്നു വലുതാകും എന്ന് തന്റെ കണ്ടുപിടിത്തങ്ങൾ വഴി നിരൂപിച്ചിരിക്കുന്നു കോയമ്പത്തൂർ സ്വദേശി രാജരത്തിനം. പ്രകൃതി തന്റെ ഉള്ളിന്നുള്ളിൽ കണക്കില്ലാ അത്ഭുതങ്ങളെ മറച്ചു വെച്ചിരിക്കുന്നു. നാം ഒരു ചെടിയെ നട്ടു വളർക്കാൻ ആഗ്രഹിച്ചാൽ വിത്ത് കൊണ്ട് തൈകൾ ഉണ്ടാക്കും. വളക്കൂറുള്ള മണ്ണ് , ജലം, സൂര്യപ്രകാശം ഇവയൊക്കെ ഉണ്ടെങ്കിൽ ചെടി തന്നെ വളരും എന്നതാണ് ഇതുവരെ നാം അറിഞ്ഞു വെച്ചിട്ടുള്ളത്.

വിത്തുകൾ ഇല്ലാതെ ചെടികൾ ഉണ്ടാക്കാൻ പററുമോ ..? ഒരു ഇലയെ നട്ടു വെച്ചാൽ അത് ചെടിയായി വളരും എന്ന് പറഞ്ഞാൽ നമ്മെ എല്ലാവരും കളിയാക്കും. പക്ഷെ സത്യമാണ് ..! ഇലകളെ പറിച്ചു നട്ടാൽ അത് വേര് വിട്ടു ചെടിയായി വളരും എന്ന് തന്റെ കണ്ടുപിടിത്തം മൂലം നിരൂപിക്കുകയും അത് വഴി ഹരിത ലോകത്തിൽ ഒരു പുതിയ ആദ്ധ്യായത്തെ തുടങ്ങി വെച്ചിട്ടുമുണ്ട് , കോയമ്പത്തൂർ മേട്ടുപ്പാളയം ഏദൻ നഴ്സറി ഗാർഡൻസ് ഉടമസ്ഥൻ എസ്‌. രാജാരത്തിനം . കോയമ്പത്തൂർ തമിഴ്നാട് കാർഷിക സർവകലാശാലയിൽ ” പന്നൈ തൊഴിൽ നുട്പം ” എന്ന വിഷയത്തിൽ ബിരുദം കഴിഞ്ഞു ഇപ്പൊ ബിരുദാനന്തര ബിരുദം പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് രാജരത്തിനം.

Image may contain: plant, food and outdoorഇതുവരെ എല്ലാവരും വിത്ത് പാകി ചെടി വളർക്കും.. ടിസ്യു കൾച്ചർ എന്ന് പല വഴികളും ഉണ്ട്. പക്ഷെ ഇപ്പൊ ഈ കണ്ടു പിടിത്തം ഇതിലെ ഏതിലും ചേരാത്ത ഇലകൾ പരത്തി വെച്ചിട്ടുള്ള ടൈപ്പ് ആണ്. ” ഇലൈ പറപ്പുതൽ ” എന്ന് തമിഴിൽ പറയുന്ന മെത്തേഡ് ആണ്. ഇതിനെ കുറിച്ച് രാജരത്തിനം പറയുമ്പോ ” മുഴുവനും കുറഞ്ഞ ചെലവിൽ സസ്യങ്ങളേ ഉത്പാദിപ്പിക്കണം എന്ന് ആഗ്രഹിച്ചു .

അങ്ങനെയാണ് വിത്തുകൾക്കു പകരം ചെടികളുടെയും, മരങ്ങളുടെയും ഇലകളെ കൊണ്ട് തൈകൾ വളർത്തി എടുക്കാൻ സാധിക്കുമോ എന്ന് ഗവേഷണം നടത്തിയത് . മുഴുവനും പ്രകൃതി രീതിയിൽ ഇലകളെ പറിച്ചു അവകളെ തേങ്ങാ വെള്ളം – കരിക്കിൻ വെള്ളത്തിൽ കുതിർത്തത് , പിന്നെ എകദേശം 30 ഡിഗ്രി ചൂടിലും , പിന്നെ 70 ശതമാനം ഈര്പ്പാവസ്ഥയും ഉള്ള സാഹചര്യത്തിൽ പരിപാലിച്ചാൽ 4 മുതൽ 5 ആഴ്ചകളിൽ ഇലകളിൽ നിന്നും വേരുകൾ രൂപപ്പെടാൻ തുടങ്ങും.

Image may contain: 2 people, people standingഇതാണ് പുതിയ കണ്ടു പിടിത്തം. പൊതുവെ ഇങ്ങനെ വേരുകൾ ഉണ്ടാകാൻ ചില ഹാർമോണുകളെയും പ്രയോഗിക്കാറുണ്ട്. പക്ഷെ ഞങ്ങൾ മുഴുവനും പ്രകൃതി രീതിയിലാണ് , തെങ്ങിൻ കരിക്കു വെള്ളത്തെയാണ് ഉപയോഗിക്കുന്നത്. പൊതുവെ പത്ത് ലക്ഷം മരത്തൈകൾ വേണമെങ്കിൽ, പത്ത് ലക്ഷം വിത്തുകൾ വേണം. ഈ രീതി ഒഴിവാക്കാൻ ആ മരങ്ങളിൽ ഉള്ള ആയിരക്കണക്കിന് ഇലകളെ ഉപയോഗപ്പെടുത്താം. ഇത് വഴി ഇങ്ങനെ പുതിയ തൈകൾ ഉണ്ടാക്കുന്ന ചിലവിൽ 30 ശതമാനം കുറയ്ക്കാൻ കഴിയുന്നു.

No photo description available.അതെ സമയം കൂടുതൽ വിളവും കിട്ടുന്നു. തന്റെ ഈ പുതിയ കണ്ടു പിടിത്തത്തിനു പേറ്റന്റ് റൈറ്റിന് വേണ്ടി രാജരത്തിനം അപേക്ഷിച്ചിരിക്കുന്നു. രാജരത്തിനത്തെ പ്രോത്സാഹിപ്പിക്കാൻ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ഉള്ള ഡയറക്ടറേറ്റ് ആഫ് അഗ്രി ബിസിനസ് ഡെവലപ്മെന്റ് മററും കേന്ദ്ര സർക്കാരിന്റെ ചെറിയ വ്യവസായങ്ങൾക്കായ മന്ത്രാലയം 6 . 25 ലക്ഷം രൂപ രാജരത്തിനത്തിനു സഹായമായി നൽകിയിരിക്കുന്നു.

ഇങ്ങനെ ഇലകൾ വഴിയുള്ള തൈകൾ ഉത്പാദിപ്പിക്കുന്നത് വഴി മലിനീകരണമില്ലാത്ത ജനിതക ശുദ്ധമായ തൈകൾ ലഭ്യമാണ്. വിളവും കൂടുതലാണ്. ഇങ്ങനെ പേരയ്ക്ക , നാവിലം എന്നീ മരങ്ങളെ ഉത്പാദിപ്പിച്ചിരിക്കുന്നു. മേട്ടുപ്പാളയം മുനിസിപ്പാലിറ്റി Biodiversity committee- രാജരത്തിനത്തെ മെമ്പറാക്കുകയും ആ പ്രദേശങ്ങളിലെ കൂടുതൽ അളവിൽ മരങ്ങളെ നട്ടു പിടിപ്പിക്കാനും, അപൂർവം ഇനം ഔഷധ സസ്യങ്ങളെ കാത്ത് സൂക്ഷിക്കാനും ഉള്ള ചുമതല കൊടുത്തിരിക്കുന്നു. ആന്ധ്രപ്രദേശം, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ജനിതക ശുദ്ധമായ തൈകൾ കൊടുക്കുന്നു.

തമിഴ്‌നാട്ടിൽ മാത്രം എകദേശം 90 ഗ്രാമങ്ങളിൽ നിന്നും 5000 നും കൂടുതലായ കർഷകർ പ്രയോജനപെട്ടിട്ടുണ്ട്. സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ ഉള്പടെ പലർക്കും ഇതുമായി ബന്ധപ്പെട്ടു പരിശീലനം കൊടുക്കുന്നു. ഇന്ധ്യയിൽ തന്നെ ആദ്യത്തെ ഓർഗാനിക് നഴ്സറി എന്ന അംഗീകാരവും രാജരത്തിനത്തിന്റെ ഏദൻ നഴ്സറിക്കു കിട്ടിയിരിക്കുന്നു.

രാജരത്തിനത്തിന്റെ ഈ കണ്ടുപിടിത്തം വഴി ” ഇലകൾ വഴി തൈകൾ ” എന്ന വഴിയിൽ, എല്ലാ മരങ്ങളെയും, അപൂർവം ഇനം ഔഷധ സസ്യങ്ങളെയും പുനരുദ്ധാനം ചെയ്യുകയാണെങ്കിൽ പ്രകൃതിയെ നാശത്തിൽ നിന്നും രക്ഷപ്പെടുത്താം. വംശനാശഭീഷണി നേരിടുന്ന പല മരങ്ങളുടെയും വിത്തുകൾ കിട്ടിയില്ല എന്ന പ്രശ്നമില്ലാതെ ആ മരങ്ങളുടെ ഇലകൾ വഴി തൈകൾ ഉണ്ടാക്കാം. ഈ വഴിയിലൂടെ മരം വളർക്കുന്നതു വലിയ ഒരു വിപ്ലവമായി മാറും.

അതെ ഒരു വിത്തിൽ നിന്നും ഒരു മരം.. ആ മരത്തിലുള്ള ലക്ഷക്കണക്കിന് ഇലകൾ വഴി ലക്ഷക്കണക്കിന് മരങ്ങളെ വളർത്താൻ കഴിയും… ഈ കണ്ടുപിടിത്തം ലോകത്തിന്റെ പച്ചപ്പ്‌ – ഹരിതത്തിലേക്കുള്ള പാത എളുപ്പമാക്കും എന്നതിൽ സംശയമില്ല.