അസൽ തഗ്ഗുകളുടെ കൂട്ടമാണ് ഇപ്പോഴത്തെ കോൺഗ്രസ്, നെഹ്റു കോൻ ഹേ?
ഞാൻ പരിചയപ്പെട്ട മിക്ക കോൺഗ്രസുകാർക്കും നെഹ്റു ഇന്ദിരാഗാന്ധിയുടെ അച്ഛനും നെഞ്ചത്ത് പൂ ചൂടി നടക്കുന്ന ഒരു മനുഷ്യനും മാത്രമാണ്.
117 total views

ഞാൻ പരിചയപ്പെട്ട മിക്ക കോൺഗ്രസുകാർക്കും നെഹ്റു ഇന്ദിരാഗാന്ധിയുടെ അച്ഛനും നെഞ്ചത്ത് പൂ ചൂടി നടക്കുന്ന ഒരു മനുഷ്യനും മാത്രമാണ്. നെഹ്രുവിന്റെ ജന്മദിനം പിള്ളേർ കളിയുടെ അവധിയായാണ് ഈ രാജ്യം തന്നെ ആഘോഷിക്കുന്നത്.
ഇതിനിടെ ഈ നെഹ്റു ഭയങ്കര സോഷ്യലിസ്റ്റ് ആയിരുന്നെന്നോ,സെക്കുലർ ആയിരുന്നെന്നോ ഒക്കെ ചില ഇടതന്മാർ പറയാൻ തുടങ്ങി, പ്രത്യേകിച്ച് മോഡി പ്രധാനമന്തി ആയതിനു ശേഷം നെഹ്റു ഉണ്ടായിരുന്നെങ്കിൽ എന്ന നെടുവീർപ്പ് പ്രധാനമായും കേട്ടത് ഇടതന്മാരുടെ നെഞ്ചിൽ നിന്നാണ്. അതങ്ങനെ വരും എന്ന് നേരത്തെ അറിയാവുന്ന സംഘികൾ കഴിഞ്ഞ കൊല്ലം വന്ന കൊറോണ പോലും നെഹ്റു കാരണമാണ് എന്ന് പറഞ്ഞു നടക്കാനും തുടങ്ങി.
സത്യത്തിൽ സംഘികൾ നെഹ്റുവിനെ ഇകഴ്ത്തുന്നത് കോൺഗ്രസിനെ തളർത്താനല്ല, കോൺഗ്രസിനെ തളർത്താനും തകർക്കാനും നെഹ്റുവിനെ താറടിച്ചു കാണിക്കേണ്ട ആവശ്യമൊന്നുമില്ല. നല്ല കോൺഗ്രസുകാർക്ക് നെഹ്റു ഇപ്പോഴും നീളൻ കോട്ടിട്ട് നെഞ്ചത്ത് പൂവും വെച്ച് നടന്ന ഒരു അഖിലേന്ത്യാ കോൺഗ്രസുകാരൻ മാത്രമാണ്, പുള്ളി ഇന്ദിരാഗാന്ധിയുടെ അച്ഛനായി പിറവിയെടുക്കുകയായിരുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്. കേന്ദ്രത്തിലൊക്കെ ഇരുന്ന നെഹ്റു കോടികൾ വാരിയിട്ടുണ്ടാവും എന്നാണവർ കരുതുന്നത്. അതുകൊണ്ടു നെഹ്റുവിനെ പറഞ്ഞാൽ അവർക്കു വലിയ ദന്ധം തോന്നില്ല.
സംഘികൾ നെഹ്റുവിനെ ടാർഗറ്റ് ചെയ്യുന്നത് ലിബറൽ ആയ, സെക്കുലർ ആയ ആളുകളെ തളർത്തനാണ്. സത്യം പറഞ്ഞാൽ സംഘികൾ നെഹ്റുവിനെ ടാർഗറ്റ് ചെയ്യുമ്പോൾ ദണ്ഡപ്പെടുന്നതിൽ പണ്ട് നെഹ്രുവിനെതിരെ മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകൾ വരെയുണ്ട്.. കോൺഗ്രസുകാർക്ക് അതിൽ പ്രത്യേകിച്ച് യാതൊരു വിഷമവുമില്ല.
ഇഫ് യു ലൈക് ഇറ്റ് ഓർ നോട്ട്, ഇനിയെങ്ങാനും കോൺഗ്രസ് ഈ രാജ്യത്ത് തിരിച്ചു വന്നാൽ രാവിലെ അമ്പലത്തിൽ പോകാത്തവരെ ചാട്ടയ്ക്കടിക്കാനും പശുവിന്റെ മൂത്രം കുടിക്കാത്തവരെ ജയിലിലടയ്ക്കാനും നിയമം കൊണ്ടുവരും.രാജ്യം വിപരീത ദിശയിൽ നടക്കുമ്പോൾ കോൺഗ്രസിന് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് കരുതിയതാണ്, പക്ഷെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടതോടെ ആ ഒരു വിഷമമങ്ങു തീർന്നുകിട്ടി. അസൽ തഗ്ഗുകളുടെ കൂട്ടമാണ് ഇപ്പോഴത്തെ കോൺഗ്രസ്.
നെഹ്റു കോൻ ഹേ?
118 total views, 1 views today
