പള്ളി തകർക്കാനുള്ളവരെയും കൊണ്ട് ട്രെയിൻ പുറപ്പെടുന്നിതിന് നിമിഷങ്ങൾ മുമ്പ് പകുതിയിൽ ഏറെയും പിൻവാങ്ങി, പിന്നെയുണ്ടായിരുന്നത് ദളിതർ മാത്രം

0
259

K T Manoj

ആർഎസ്എസ് എന്ന സംഘടന ജാതി വ്യവസ്ഥക്കെതിരേ സമരം ചെയ്യുന്നതായി നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ.1925 മുതൽ നിലവിലുള്ള സംഘടന ജാതി പീഡനം നടക്കുന്ന സ്ഥലങ്ങളിൽ ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടൽ നടത്തിയിട്ടുള്ളതായി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.ഉണ്ടാവാൻ വഴിയില്ല. കാരണം ഈഴവരും ദളിതരും അടങ്ങുന്ന അവർണ്ണ ജനതയുടെ ചോരതേച്ച് മിനുക്കിയെടുത്തതാണ് അവരുടെ വർഗീയ മതിലുകൾ.

India mob kills two Muslim men over suspected cow theft | Arab Newsഈഴവരും ദളിതരും അടങ്ങിയ കർസേവകർ അടിച്ചുതകർത്ത ബാബറി മസ്ജിദിന്റെ ഭൂമിയിൽ രാമക്ഷേത്രം പണിതുയരുമ്പോൾ അവർണ്ണ ജനതയുടെ സ്ഥാനം പടിക്ക് പുറത്തായിരുക്കും എന്ന് ഇൗകൂട്ടർ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകുമോ.
പക്ഷേ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ അതാണ്.ഭൻവാർ മേഘവൻഷി ദളിത് വിഭാഗത്തിൽപെട്ട വ്യക്തിയാണ്. രാജസ്ഥാനിലെ ബിൽ‌വാര എന്ന ഗ്രാമത്തിൽ അയാൾ ചെറുപ്പം മുതൽ കേട്ടുവളർന്ന തത്വശാസ്ത്രം സംഘപരിവാറിന്റെതാണ്. ഏറ്റവും അർപ്പണമനോഭാവത്തോടെ അയാൾ ആർഎസ്എസ് പ്രചാരക് ആയി ജോലിചെയ്യാൻ തീരുമാനിച്ചു. പക്ഷേ ഒരു ദളിത് വിഭാഗത്തിൽപെട്ട വ്യക്തിക്ക് സംഘടനയിൽ പരിമിതികളുണ്ട്. ഹിന്ദു എന്ന ബ്രാമണിക്കൽ മതത്തിൽ സംഘടനയെ നയിക്കാൻ ഒരു ദളിതന് കഴിയില്ല എന്ന സത്യം ഭൻവാർ വിഷമത്തോടെ അംഗീകരിച്ചു. തന്റെ ഗ്രാമത്തിലൂടെ കടന്നുപോയ ഒരു ഘോഷയാത്രയിൽ പങ്കെടുക്കുന്ന സവർണ സംഘികൾ ഭൻവാറിന്റെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ റോട്ടിൽ ഉപേക്ഷിച്ചുപോയത് അയാളുടെ ജീവിതം മാറ്റിമറിക്കുന്ന സംഭവമാകുകയായിരുന്നു. ഹിന്ദു സംഘടനയിൽ ദളിതന്റെ സ്ഥാനം ഇപ്പോഴും മുപ്പത്തിരണ്ടടി ദൂരെയാണെന്ന് തിരിച്ചറിഞ്ഞ ഭൻവാർ പിന്നീട് ആർഎസ്എസ് എന്ന സംഘടനയുടെ വർഗീയ മുഖം പൊതുജന മധ്യത്തിൽ തുറന്നുകാണിക്കുന്ന വലിയൊരു ഉദ്യമത്തിൽ പങ്കാളിയാകുന്നു. ഇന്നും തുടരുന്ന ഇടവേളകൾ ഇല്ലാത്ത പോരാട്ടം.

2014 ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ മറനീക്കി ഉയർന്നുവന്ന ഹിന്ദുത്വശക്തികൾ ഇന്ന് പ്രകടമായിതന്നെ വർഗീയത പറഞ്ഞുതുടങ്ങിയിരിക്കുന്നു. വർധിച്ചു വരുന്ന മുസ്ലീം- ദളിത് പീഡനങ്ങൾ വടക്കേ ഇന്ത്യയിൽ നിന്നും ഇങ്ങ് തെക്കോട്ടും അരിച്ചിറങ്ങി തുടങ്ങി. ജയ് ശ്രീറാം വിളികളുമായി അവർ പലവട്ടം എന്നെയും വ്യക്തിപമായി വേട്ടയാടി. എത്ര ചേർത്തു പിടിച്ചാലും എന്റെ മുസ്ലീം സഹോദരങ്ങളെ അവർ നാടുകടത്തും എന്ന് ഞാൻ ഭയപ്പെടുന്നു.ചെറുത്തുനിൽപ്പ് ഏറ്റവും ശ്രമകരമാകുന്ന ഇൗ കാലഘട്ടത്തിൽ ഭൻവാർ മേഘവൻഷി ഒരു പ്രതീക്ഷയാണ്.

സംഘപരിവാറിന്റെ ചാവേറുകളാണ് സംഘടനയിലെ ദലിതർ, ഹിന്ദുത്വ എന്ന ഭീകരചിന്ത തലച്ചോറിൽ ഇടിമുഴക്കംപോലെ പേറുന്നവർ. മാറ്റം വരേണ്ടത് അവരിൽനിന്നാണ്.തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് അവർക്കാണ്. പണിതുയർക്കുന്ന രാമക്ഷേത്രം അവന്റെ ശവപ്പറമ്പാണ് എന്ന തിരിച്ചറിവ് ഓരോ ദളിതനും ഉണ്ടാകണം.അവസാനിപ്പിക്കുന്നതിനുമുമ്പ് പുസ്തകത്തിൽ പറയുന്ന ഒരു സംഭവം കൂടി പ്രതിബാധിച്ചുപോകാം.

ബാബറി മസ്ജിദ് തകർക്കാൻ രാജസ്ഥാനിൽ നിന്നും പുറപ്പെടുന്ന വലിയ ആൾക്കൂട്ടത്തിൽ ഭൻവാർ മേഘവൻഷി എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. മുസ്ലീങ്ങളെ രാജ്യദ്രോഹികൾ ആയി മാത്രം കാണുന്ന ഒരു ശരാശരി ദളിത് ഹിന്ദു. റെയിൽവേ സ്റ്റേഷനിൽനിന്നും ട്രെയിൻ പുറപ്പെടുന്നിതിന് നിമിഷങ്ങൾ മുമ്പ് ആൾകൂട്ടത്തിൽ പകുതിയിൽ ഏറെയും പിൻവാങ്ങി. ട്രെയിനിൽ പിന്നീട് അവശേഷിച്ചത് ഹിന്ദുത്വ എന്ന ഭാരം താങ്ങുന്ന ദളിത് ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം ഭൻവാർ ഏറെ നടുക്കത്തോടെയാണ് പിന്നീട് ഒരത്തെടുക്കുന്നത്. വായന അവസാനിക്കുമ്പോൾ എനിക്ക് ൻവാർ മേഘവൻഷിയെപ്രതി സന്തോഷം തോന്നി. പൂർണമായും തോറ്റുപോയ ഒരു ജനതയല്ല നമ്മൾ എന്ന സത്യം വീണ്ടും പോരാടാനുള്ള ശക്തിയാണ്.
പ്രിയപ്പെട്ട ഭൻവാർ മേഘവൻഷി ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കൻ വീണ്ടും പ്രേരിപ്പിച്ചതിന്.