പണ്ട് രത്തൻ ടാറ്റ പറഞ്ഞു: ‘അഞ്ചു പൈസക്ക് ഞാൻ ജനങ്ങൾക്ക് സോപ്പുകൾ കൊടുക്കാം’, അതിന് രാഷ്ട്രീയക്കാർ പറഞ്ഞ മറുപടി എന്തെന്നറിയണ്ടേ ?

0
667

K venugopal

അതിവേഗം ഉണരൂ ഉപഭോക്താക്കളെ, അതിവേഗം ഉണരൂ, ഉപഭോക്താക്കൾ ഇനി വഞ്ചിതരാകരുത്, ജാഗ്രതൈ.

ഉപഭോക്താക്കളെ കബളിപ്പിച്ച് പണ്ട് രാഷ്ട്രീയക്കാരുടെ ഒത്താശയോടു കൂടി പഞ്ചസാര കുംഭകോണത്തിലൂടെ കുറേ മുതലാളിമാരെ ഭീമാകാരന്മാരാക്കി വളർത്തി, ഇതിലൂടെ രാഷ്ട്രീയക്കാരും സുഖലോലുപന്മാരായി വളർന്നു. ഇന്നോ ? ഉള്ളി വില വർദ്ധിപ്പിച്ചതിലൂടെയും കാര്യങ്ങളുടെ പോക്ക് അങ്ങോട്ട് തന്നെ. നമ്മുടെയൊക്കെ അന്നദാതാക്കളായ കർഷകരെപ്പറ്റിച്ച് ഉള്ളിവില പൊന്നുംവിലയിലേക്കുയർത്തി കോർപ്പറേറ്റുകളെ വളർത്തുന്നു.

ഇക്കൂട്ടർ നിയന്ത്രിക്കുന്ന കള്ളക്കളിയിലൂടെ ഉപഭോക്താക്കളെയും വഞ്ചിതരാക്കുന്നു. ഇതെല്ലാം നാം തിരിച്ചറിയുന്നതുകൊണ്ട്, ഇവിടെ ഉപഭോക്താക്കൾ ഇനി ഉണരേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കൾ ന്യായമായ വിലക്ക് കിട്ടുന്നില്ല. ഉള്ളിപോലുള്ള സാധനങ്ങളത്രയും ‘ബോയ്ക്കോട്ട്’ ചെയ്യുക തന്നെ പോംവഴി. രണ്ടു മൂന്നാഴ്ചയോളം ഉളളി വർഗ്ഗങ്ങൾ വാങ്ങിയ്ക്കാതെ വരുമ്പോൾ കേടായി പോകുമെന്നുള്ള ചിന്തയാൽ സാധനങ്ങളുടെ വില കുത്തനെ താഴോട്ടിടിഞ്ഞ് കിട്ടിയ വിലയ്ക്ക് വിറ്റഴിച്ചു പോകേണ്ട അവസ്ഥ നാം തന്നെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

ഇനി ഒരു രാഷ്ടീയ പാർട്ടിക്കാരും നമ്മോടൊപ്പമുണ്ടാവുമെന്നുള്ള ചിന്ത വച്ചു പുലർത്തേണ്ടതില്ല. അവർ മോഹന വാഗ്ദാനങ്ങൾ നൽകി വോട്ടുകൾ അടിച്ചുമാറ്റി ജനങ്ങൾക്ക് ദുരിതം നൽകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതുകൊണ്ട് ഉപഭോക്താക്കൾ ഉണരുകയല്ലാതെ മറ്റൊരു മാർഗ്ഗവും നമുക്ക് മുമ്പിൽ ഇല്ല.

പണ്ട് രത്തൻ ടാറ്റ രാഷ്ട്രീയക്കാരോട് പറഞ്ഞു: ‘ഇന്ത്യാ രാജ്യത്ത് അഞ്ചു പൈസക്ക് ഞാൻ ജനങ്ങൾക്ക് സോപ്പുകൾ കൊടുക്കാം’. എന്ന്. അതിന് ഉത്തരമായി രാഷ്ട്രീയക്കാർ പറഞ്ഞതാവട്ടെ ഇങ്ങനെയും: ‘നിങ്ങൾ അങ്ങനെ താഴ്ന്ന വിലയെക്കാന്നും സോപ്പുകൾ കൊടുത്ത് ജനങ്ങളെ നന്നാക്കണ്ട. നാൽപതോ അമ്പതോ പൈസ ഉയർത്തി ആ പണം ഞങ്ങൾക്കു തന്നാൽ മതി’ എന്ന്. എങ്ങനെയുണ്ട് ഉപഭോക്താക്കളേ കാര്യങ്ങൾ. ഇവിടെ രാഷ്ട്രീയക്കാരിൽ നിന്ന് നമുക്ക് നന്മ ലഭിക്കുമോ? ജനങ്ങൾക്കായി ആരെങ്കിലും നന്മ ചെയ്യുവാനായി വന്നാൽ രാഷ്ട്രീയ ദല്ലാളന്മാർ സമ്മതിക്കുമോ?

രത്തൻ ടാറ്റ മരിയ്ക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ദൂരദർശനിൽ ഒരു അഭിമുഖമുണ്ടായിരുന്നു. അതിൽ അവസാനമായി ചോദ്യകർത്താവ്‌ ഇങ്ങനെയൊരു ചോദ്യം ഉതിർത്തു: ‘താങ്കൾക്ക്‌ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ ഒരവസരം കിട്ടിയാൽ അത് ഏറ്റെടുക്കുമോ?’ . സന്മനസ്സുനിറഞ്ഞ രത്തൻ ടാറ്റയുടെ മറുപടി ഇങ്ങനെയും: “അങ്ങനെയൊരു അവസരം കിട്ടുന്ന പക്ഷം, അന്നു ഞാൻ ആത്മഹത്യ ചെയ്യും.”

ഇതിൽ നിന്ന് നാം എന്ത് പാഠം ഉൾക്കൊള്ളണം. നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാർ വൃത്തികെട്ടവരോ? അതോ, നല്ലവരോ? അപ്പോൾ ഇവരാൽ നാടു നന്നാവുമോ? അതോ, ജനങ്ങളെ നന്നാക്കുമോ? എന്നും എക്കാലവും നമുക്ക് നാം തന്നെ തുണ എന്ന് മനസ്സിലാക്കിക്കൊണ്ട് ഇനിയെങ്കിലും അതിവേഗം ഉണരൂ ഉപഭോക്താക്കളെ, അതിവേഗം ഉണരൂ.

**