കോവിഡ് സാഹചര്യങ്ങൾ മാറിയതോടെയും ജനപ്രിയ ഫോർമാറ്റിൽ കൂടുതൽ ചിത്രങ്ങൾ എത്തിയതോടെയും തിയേറ്ററുകൾ നിറഞ്ഞു കവിയുകയാണ് . ഓണം ഇങ്ങെത്തുക കൂടി ചെയ്തപ്പോൾ വളരെ വലിയൊരു ചാകരയാണ് തിയേറ്റർ ഉടമകൾ സ്വപ്നം കാണുന്നത്. ഓണം റിലീസിനായി ഏവരും ഒരുങ്ങുമ്പോമ്പോൾ ഇത്തവണത്തെ ഓണം, സ്പെഷ്യൽ ആണെന്ന് പറയുകയാണ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. ‘തല്ലുമാല’, ‘ന്നാ താൻ കേസ് കൊട്’ എന്നിവ പോലെ നല്ല കണ്ടന്റ് ഉള്ള ചിത്രങ്ങൾ തിയേറ്ററിൽ കാണാൻ ആളുണ്ടാകും എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ
‘പാൻഡെമിക് സാഹചര്യം 2020 മുതൽ വ്യവസായത്തിന്റെ പ്രതീക്ഷകളെ തകർത്തു. ഈ ഉത്സവകാലം സംസ്ഥാനത്തെ തിയേറ്ററുകളിലേയ്ക്കുള്ള മുൻ കാലത്തിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. ഓണം റിലീസുകൾ ആളുകൾ ഏറ്റെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’, ഖാലിദ് റഹ്മാന്റെ ‘തല്ലുമാല’ എന്നിവ കേരളത്തിലെ തിയേറ്റർ സിനിമ വ്യവസായത്തെ ഉയർത്തിയതായും അദ്ദേഹം പറഞ്ഞു. ‘ഇരു ചിത്രങ്ങളും കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 30 മുതൽ 50 കോടി വരെയാണ് നേടിയത്. സിനിമകൾ ഇപ്പോഴും തിയേറ്ററുകളിൽ ഓടുകയാണ്. നല്ല സിനിമകൾ കാണാൻ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തും” – കെ വിജയകുമാർ പറഞ്ഞു .
. .