കെ എ അനിൽകുമാറിന്റെ കുറിപ്പ്

ബിജെപിയുടെ സ്ഥാനാർഥി സിപിഐ എം നേതാവിന്റെ അടുത്തുവന്ന്‌ ഞാൻ മത്സരിക്കില്ലെന്ന്‌‌ പറയുക. എന്തൊരു കഥയാണിത്‌?.. വയനാട്ടിലെ മാനന്തവാടി നിയോജക മണ്ഡലത്തിലേക്ക്‌ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ച മണികണ്‌ഠനാണ് ബിജെപിക്കായി‌ ഞാൻ മത്സരിക്കില്ലെന്ന്‌ പറഞ്ഞ്‌ തിങ്കളാഴ്‌ച പുലർച്ച സി കെ ശശീന്ദ്രൻ എംഎൽഎയുടെ ഓഫീസിലെത്തിയത്‌. മണികണ്‌ഠൻ… നീ നാടിന്റെ അഭിമാനമാണ്‌.ഹിന്ദുക്കളെല്ലാം ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്ന്‌ പലതവണ പലരും പറഞ്ഞതാണ്‌. ബിജെപി ഒന്നും പഠിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ്‌ മണികണ്‌ഠൻ.

ദൈവങ്ങളെ അതിവൈകാരികമായി ആരാധിക്കുന്നവരാണെന്ന്‌ കരുതി വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ ബിജെപിയുടെ ഫിക്‌സഡ്‌ ഡെപ്പൊസിറ്റാണെന്ന്‌ കരുതിയിരിക്കുകയാണ്‌ നേതാക്കൾ. പേരും ബയോഡാറ്റയും ചോദിച്ചു. മണികണ്‌ഠൻ കൊടുത്തു. മണികണ്‌ഠൻ വിദ്യാസമ്പന്നനാണ്‌. ആദിവാസികൾക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ പണിയ സമുദായത്തിൽ നിന്നും കഠിന പ്രയത്‌നം നടത്തിയാണ്‌ വിദ്യാഭ്യാസം നേടിയത്‌.

സ്ഥാനാർഥി കാര്യം സൂചിപ്പിച്ചപ്പോൾ താൽപ്പര്യമില്ലെന്ന്‌ മണികണ്‌ഠൻ ബിജെപി നേതാക്കളോട്‌ പറഞ്ഞിരുന്നു. ആദിവാസിയല്ലേ… എന്തെങ്കിലും പ്രലോഭനം കൊടുത്ത്‌ അവസാനം കുപ്പിയിൽ വീഴ്‌ത്താം എന്നായിരുന്നു നേതാക്കളുടെ ധാരണ.ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനം കേട്ടപ്പോൾ മണികണ്‌ഠന്‌ ഞെട്ടി. തന്റെ ജനതയെ വഞ്ചിച്ച്‌ ബിജെപിയുടെ സ്ഥാനാർഥിയാവാൻ താനില്ലെന്ന്‌ തറപ്പിച്ച്‌ മണികണ്‌ഠൻ പറഞ്ഞു. പിന്നെ പ്രലോഭനങ്ങളായി… അവരോടെല്ലാം സ്‌നേഹത്തോടെ നന്ദി പറഞ്ഞു… രാവിലെ തന്നെ സി കെ ശശീന്ദ്രന്റെ കൽപ്പറ്റയിലെ ഓഫീസിലെത്തി കാര്യങ്ങൾക്ക്‌ ഒരു തീർപ്പാക്കി–- തന്റെ നയം വ്യക്തമാക്കി.. കേരളത്തിന്‌ അഭിമാനമാണ്‌ മണികണ്‌ഠൻ. ഇത്രയെ ഉള്ളു കേരളത്തിൽ ബിജെപി.

You May Also Like

രണ്ടാംവരവ്

അസമയത്ത് തുറന്നുവിട്ട അണക്കെട്ട് പോലെ ആയിരുന്നു അത്. പത്തുവര്‍ഷത്തെ പ്രവാസത്തില്‍ കൂട്ടിവെച്ചത് നാട്ടില്‍ തുറന്ന വ്യവസായത്തിലൂടെ ഒഴുകിപോയി. ഒഴുകി മറഞ്ഞ സമ്പാദ്യത്തോടൊപ്പം ഉറപ്പില്ലാത്ത കുറെ ബന്ധങ്ങളും. അസ്ഥിവാരത്തിന്‍റെ ബലഹീനത തിരിച്ചറിഞ്ഞ കാലം.

എല്ലാരും ചോദിച്ച ചോദ്യമായിരുന്നു “നല്ലൊരു കുട്ടിയെ കിട്ടിയാ കെട്ടിക്കൂടെഡോ തനിക്ക് ? “

ഈഗിൾ’ എന്ന സിനിമക്ക് മലയാളസിനിമാഭൂമികയിൽ എന്താണ് പ്രസക്തിയെന്നൊരു ചോദ്യം ഞാൻ ചോദിച്ചാൽ, ഇവിടെയുള്ള ഭൂരിഭാഗം പേരും ഒരുപക്ഷേ കൈമലർത്തിയേക്കാം.. ഈഗിളോ, അങ്ങനെയൊരു സിനിമ ഇവിടെ ഇറങ്ങിയിട്ടുണ്ടോ

എല്ലാരും തഴയുന്നു എന്ന ഭയത്തോടെ ഈ നടനു കരയേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ…!

ആശംസകൾ കൊണ്ട് വീർപ്പുമുട്ടിച്ചു മമ്മൂട്ടിയെ കൊല്ലുന്ന സാദാ ആരാധകരും ഉന്നതരുമൊക്കെ മമ്മൂട്ടിയുടെ 1990

ഗൂഗിള്‍ ഓഫീസിലെ കാണാകാഴ്ചകള്‍ – ഫോട്ടോഗ്യാലറി

ലോകത്തെ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ വിവിധ ഓഫീസുകളുടെ ചിത്രങ്ങളാണ് ചുവടെ. പലതു കണ്ണഞ്ചിപ്പിക്കുന്നവയാണ്