✍️ KA Naseer എഴുതിയ ഹ്യൂമർ പോസ്റ്റ് 

ഡോ: സണ്ണിയുടെ സഞ്ചാരങ്ങൾ..ഒരു “മണിച്ചിത്രത്താഴ് ” അപാരത..

ഞാൻ കരുതിയതിലും വളരെ മുമ്പ് തന്നെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും നമ്മളിപ്പോൾ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം…ഈ തൃശ്ശൂര് ഞാനിങ്ങ് എടുത്തോണ്ട് പോവുകയാണെന്നും വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വന്നാൽ ആ തകർക്കാൻ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് എൻ്റെ വികാരം എന്നുമൊക്കെ നിലവിട്ട് പറയുന്ന മാടമ്പള്ളിയിലെ മാനസിക രോഗി നാം വിചാരിക്കുന്ന പോലെ നികേഷ്കുമാർ അല്ല.ആ രോഗി നകുലനാണ്.നികേഷിൽ അസുഖം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ രോഗി അടങ്ങി ഇരിക്കുകയാണ്.ആഹ്ലാദിക്കുകയാണ്.ആ ഘട്ടത്തിലാണ് ഒരു ദിവസം നകുലനുമായുള്ള ഇൻ്റർവ്യു കാണാനിടയായത്.അവിടെ വെച്ച് നകുലനിൽ നിന്നും ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷൻ്റെ അനുഭവം കിട്ടാൻ തുടങ്ങി.വേദനയോടെ ഞാൻ മനസ്സിലാക്കി.നമ്മൾ അന്വേഷിച്ച് നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി നകുലനാണെന്ന്.
നകുലനിൽ എന്ത് കൊണ്ട് എവിടെ വെച്ച് ഈ രോഗം ഉടലെടുത്തു?ഒരിക്കൽ പാർലമെൻ്റിലേക്ക് മത്സരിച്ച് തോറ്റമ്പിയതിൻ്റെ ഓർമകളാണൊ എന്നതായിരുന്നു സംശയം.പക്ഷേ നകുലനത് പ്രശ്നമേ അല്ലെന്ന് വളരെ വ്യക്തമായി.ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞ് നകുലനെ പ്രകോപിപ്പിക്കുന്നത് കണ്ടു.സുപ്രീംകോടതി വിധിയെ ചൊല്ലി എന്തൊക്കെയോ പറഞ്ഞ് നകുലനോട് എതിർക്കുന്നതും കണ്ടു.നകുലൻ പ്രതികരിച്ചു.അതിശക്തമായി,അസാധാരണമായി.അപൂർവ്വമായ ഒരു മനോരോഗത്തിൻ്റെ അഗ്നികുണ്ഠങ്ങൾ നകുലൻ്റെ കണ്ണുകളിൽ ജ്വലിക്കുന്നത് നമ്മളെല്ലാം കണ്ടു.

നകുലൻ്റെ അസുഖം അതാണ്.ചില നേരങ്ങളിൽ രൺജി പണിക്കർ തിരക്കഥ എഴുതിയ ഏതോ ആക്ഷൻ ത്രില്ലർ സിനിമയുടെ സെറ്റിലാണ് താനെന്ന് നകുലന് തോന്നിപ്പോകുന്നു.പോലീസ് യുണിഫോമിട്ട് ചറപറ ഡയലോഗ് തൂവി നാടാകെ പ്രകമ്പനം കൊള്ളിച്ച് നടന്ന വെള്ളിത്തിരയിലെ ഭരത്ചന്ദ്രനായി മാറുന്നു.നമ്മൾ പത്രങ്ങളിലൊക്കെ വായിക്കാറില്ലേ.11 വയസ്സുള്ള മുസ്ലീം ബാലിക 71 വയസ്സുള്ള വാരസ്യാരായി പെരുമാറുന്നു.സംസ്കൃത ശ്ലോകം ചൊല്ലുന്നു എന്നൊക്കെ.പഴമക്കാർ ഇതിനെ ബാധ കൂടിയതാണ് എന്നൊക്കെ പറയും.സൈക്യാട്രിയിൽ ഇതിനെ nonsense personality, regressive personality..അതായത് ആർഷ ഫാരത പോഴത്തരം, ചരിത്രബോധമില്ലായ്മ എന്നൊക്കെയുള്ള ലഘു മനോരോഗങ്ങളായിട്ടാണ് കാണുന്നത്.ചികിത്സിച്ചില്ലെങ്കിൽ ഇവിടെ നകുലനിലെ ആ മറ്റൊരാൾ ഭരത്ചന്ദ്രൻ ഐ.പി.എസ്സാണ്.എന്തെങ്കിലും ചെയ്യണമെങ്കിൽ അദ്ദേഹം മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന് അറിയണമായിരുന്നു.അതിനാണ് ഇലക്ഷൻ കമ്മീഷൻ്റെ വെബ്സൈറ്റ് തേടിപ്പോയത്.കഥ തുടരുകയാണ്.ഇനി എന്തെങ്കിലും ചെയ്യാൻ തൃശൂർക്കാർക്ക് മാത്രമേ സാധിക്കൂ..”ഭയം വേണ്ട,ജാഗ്രത മതി”.

ഒരു മുറൈവന്ത് പാർത്തായാ..നീ
ഒരു മുറൈവന്ത് പാർത്തായാ
എൻ മനം നീയറിന്തായാ
തിരുമകൾ തുൻപം തീർത്തായാ…

You May Also Like

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ . നായിക വീട്ടുസാധങ്ങളും മേടിച്ചു നടന്നുവരികയാണ്.…

ധൈര്യശാലിയായിരുന്ന റിട്ടയേർഡ് പട്ടാളക്കാരൻ ഇരുട്ടിനെ ഭയന്നു തുടങ്ങിയ സംഭവ കഥ വായിക്കാം

എന്റെ ഒരു സുഹൃത്തിന്റെ അച്ഛനെ പറ്റിയാണ് . റിട്ടയേർഡ് മിലിറ്ററി, അതും ബ്രിഗേഡിയർ ആയിട്ട്. സർവീസിൽ ആയിരുന്നപ്പോൾ ഓർഡർലി ആയിട്ട് 8-10 പേർ ഉണ്ടായിരുന്നു

ആണുങ്ങളെ കോഴി എന്നു വിളിക്കാനുള്ള കാരണം വെളിപ്പെട്ടു !

സ്ത്രീലമ്പടന്മാരായ ചില പുരുഷന്മാരെ കോഴി എന്ന് വിളിക്കാറുണ്ട്. എന്നാൽ അതിന്റെ കാരണം അറിയാതെ ലോകം ഇത്രെയും…

അപ്പുക്കുട്ടന്റെ ചരിത്ര ദൗത്യവും ബോധിസത്വനും

കേരളം ഉൾപ്പെടുന്ന തമിഴകത്തു നിന്നും ആറാം നൂറ്റാണ്ടിലോ മറ്റോ ബോധിസത്വൻ എന്ന ബുദ്ധ മിഷനറി വടക്കു ദിക്കിലേക്ക് പോയി. ഹിമാലയ നിരകൾ കടന്ന്