നസ്ലൻ നായകനാവുന്ന ” 18+ ” വീഡിയോ ഗാനം.

പി ആര്‍ ഒ-എ എസ് ദിനേശ്.

യുവതാരം നസ്ലൻ ആദ്യമായി നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ ” 18+ ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവ്യർ സംഗീതം പകരുന്ന് ആലപിച്ച ” കനൽ കിനാവേ…, എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. “ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മീനാക്ഷി ദിനേശാണ് നായിക.

ജൂലായ് ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ,ബാബു അന്നൂർ,നിഖില വിമൽ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്,മനോജ് മേനോൻ,ഡോക്ടർ ജിനി കെ ഗോപിനാഥ്,ജി പ്രജിത് എന്നിവർചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.

വിനായക് ശശികുമാർ,സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് “മദനോത്സവം” എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു. എ ഡി ജെ,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ-ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യർ,പ്രൊഡക്ഷന്‍ ഡിസൈനർ- നിമേഷ് താനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്,കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-റെജിവൻ അബ്ദുള്‍ ബഷീര്‍, ഡി ഐ-ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ,സ്റ്റിൽസ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം-ഐക്കോൺ സിനിമാസ്,

Leave a Reply
You May Also Like

മോമോ എന്ന കൊച്ചു പയ്യന്റെ സ്വപ്നവും സൗഹൃദങ്ങളും

Muhammed Sageer Pandarathil ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ…

“ദുൽഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഷെയിൻ നിഗത്തിന് ഉപരോധം വരുത്തിയത്”, പ്രചാരണത്തിന്റെ സത്യാവസ്ഥയുമായി ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ യുവതാരമാണ് ഷെയ്ൻ നിഗം .മലയാളികളുടെ പ്രിയ നടനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ്…

വിക്രം – താങ്കൾക്ക് സത്യത്തിൽ എന്താണ് സംഭവിക്കുന്നത് ?

വിക്രം – താങ്കൾക്ക് സത്യത്തിൽ എന്താണ് സംഭവിക്കുന്നത് ? Krishna Sankar ഇദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നത്…

“ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്”എക്കാലത്തെയും മികച്ച ക്രിസ്തുമസ്സ് ചിത്രം.

  എക്കാലത്തെയും മികച്ച ഒരു ക്രിസ്തുമസ്സ് ചിത്രമാണ് “ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്”. 1946-ൽ പുറത്തിറങ്ങിയ…