Connect with us

കാണെ കാണെ : ക്ലൈമാക്സ് പറഞ്ഞതെന്ത് ? (സ്പോയ്ലർ അലർട്ട് )

കാണെ കാണെ കണ്ട് കഴിഞ്ഞ് അതിന്റെ ക്ലൈമാക്സിനെ കുറിച് ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ വായിച്ചപ്പോൾ

 40 total views,  1 views today

Published

on

നമ്പു

കാണെ കാണെ : ക്ലൈമാക്സ് പറഞ്ഞതെന്ത്?
(Spoiler ഉണ്ട്)

കാണെ കാണെ കണ്ട് കഴിഞ്ഞ് അതിന്റെ ക്ലൈമാക്സിനെ കുറിച് ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ വായിച്ചപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ പങ്ക് വെക്കണമെന്ന് തോന്നി.
പ്രധാനമായും ചോദിച്ച ചോദ്യങ്ങൾ ഇവയൊക്കെയാണ്

  1. ഇത്രേം വലിയ തെറ്റ് ചെയ്ത ടോവിനോയോട് സുരാജ് ക്ഷമിച്ചു എന്നത് നീതിക്ക് നിറക്കാത്തതാണ്. അതെങ്ങനെ സംഭവിച്ചു?
  2. ക്ലൈമാക്സിൽ “ഞാൻ തിരിച്ചു പോയതാണ് പപ്പാ” എന്ന് പറഞ്ഞപ്പോൾ “എനിക്കറിയാടാ” എന്ന് സുരാജ് പറഞ്ഞത് എന്ത് യുക്തി വെച്ചാണ്? ഇത്രേം കള്ളങ്ങൾ പറഞ്ഞ ടോവിനോയെ അയാൾ പെട്ടെന്ന് എങ്ങനെ വിശ്വസിച്ചു?

ഉത്തരം ലളിതമാണ്. ഈ സിനിമ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് അത്തരം വികാരങ്ങൾ ആർക്കും വരാമെന്ന് ഉള്ള സുരാജിന്റെ തിരിച്ചറിവ് കൂടിയാണ്. ആ ചിന്തകളെ normalize ചെയ്യുകയല്ല, മറിച്ച് ആരും പെർഫെക്ട് അല്ല എന്നൊരു കാര്യവും സിനിമ പറഞ്ഞു വെക്കുന്നു.

ടോവിനോ പറയുന്നുണ്ട് “ഒരു പത്ത് മിനിറ്റ് എന്റെ പിടിവിട്ടുപോയി പപ്പാ” എന്ന്. ഷെറിനെ ആക്‌സിഡന്റ് സ്പോട്ടിൽ കണ്ടിട്ടും തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി, personal satisfaction നു വേണ്ടി അവളെ കണ്ടില്ലെന്ന് നടിച്ചു ഒരു പത്ത് മിനിറ്റ് മുന്നോട്ട് drive ചെയ്ത് പോവുകയാണ് ചെയ്യുന്നത്. അതിനു ശേഷം ടോവിനോയ്ക്ക് പെട്ടെന്ന് ചിന്ത തിരിച്ചു വരികയും തിരികെ ആക്‌സിഡന്റ് സ്പോട്ടിലേക്ക് പോവുകയും ചെയ്യുന്നു. അതിനെ ടോവിനോയ്ക്ക് ആ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഉണ്ടായ തിരിച്ചറിവാണ്. ഇതേ situation സുരാജിംനും വരുമ്പോൾ മാത്രമാണ് സൂരാജിനും ടോവിനോയ്ക്ക് സംഭവിച്ചത് മനസിലാകുന്നത്.
സുരാജ് ടോവിനോയുടെ വീട്ടിലെത്തുമ്പോൾ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന ഐശ്വര്യയെയാണ്. നോർമൽ ആയ ഒരാൾ ഓടിപോയി ഐശ്വര്യയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. എന്നാൽ അവിടെ സൂരാജും അന്ന് ടോവിനോ ചെയ്ത പോലെ തന്റെ revenge ന് വേണ്ടി, തന്റെ personal satisfaction വേണ്ടി ഐശ്വര്യയെ രക്ഷിക്കാതെ തിരികെ പോവുകയാണ്. കുറച്ചുനേരം പുള്ളി വീടിന്റെ ഉള്ളിലെ കസേരയിൽ ഇരുന്ന് ആലോചിക്കുകയാണ്. അവൾ മരിച്ചോട്ടെ എന്ന് സുരാജ് ആലോചിച്ചിട്ടുണ്ടാകും. എന്നാൽ ടോവിനോയ്ക്ക് അന്ന് വന്നപ്പോലത്തെ ഒരു തിരിച്ചറിവ് കുറച്ചു നേരം കഴിഞ്ഞ് സുരാജിനും വന്നു. അദ്ദേഹം അപ്പോൾ കസേരയിൽ നിന്ന് എഴുന്നേറ്റ് വേഗം ഐശ്വര്യയുടെ അടുത്തേക്ക് തിരികെ പോകുന്നു. അതുതന്നെയാണ് അന്ന് ടോവിനോയും ചെയ്തത്. സുരാജിനെ ഒരു നന്മമരം ആയിട്ടല്ല ഇവിടെ സിനിമയിൽ place ചെയ്തിരിക്കുന്നത്.

രണ്ടും രണ്ട് സിറ്റുവേഷൻ അല്ല. രണ്ടിലും തങ്ങളുടെ personal satisfaction ഒന്നിന് വേണ്ടി മാത്രമാണ് മറ്റൊരു ജീവൻ പൊയ്ക്കോട്ടേ എന്ന് കരുതുന്നത്. ടോവിനോ തന്റെ മറ്റൊരു പ്രണയത്തിനു വേണ്ടിയും സുരാജ് തന്റെ പ്രതികാരത്തിനു വേണ്ടിയും. ഒരു conveninet ignorance. രണ്ടും മരണത്തിനു വഴിവെക്കും എന്നുള്ളത് കൊണ്ട് ഒരിക്കലും രണ്ട് സിറ്റുവേഷൻ അല്ല. ഐശ്വര്യ മരിച്ചോട്ടെ എന്ന് കുറച്ചു നിമിഷത്തേക്ക് സുരാജ് ചിന്തിക്കുന്നത് തെറ്റല്ല എന്ന് ഒരിക്കലും ഒരിക്കലും ചിന്തിക്കാൻ പാടില്ല. കാരണം ഒരാളുടെ ജീവനാണ്. സുരാജ് ചെയ്യുന്നതും തന്റെ personal revenge satisfaction വേണ്ടിയാണ്.

തങ്ങളുടെ സ്വാർത്ഥ താല്പര്യം മുൻനിർത്തി മറ്റൊരാളുടെ ജീവൻ കുറച്ചു നേരത്തേക്കെങ്കിൽ പോലും നഷ്ടപ്പെട്ടോട്ടെ എന്ന് രണ്ട് പേരും ചിന്തിക്കുന്നുണ്ട്. രണ്ട് പേർക്കും കുറച്ചു നേരത്തിനു ശേഷം തിരിച്ചറിവും വരുന്നുണ്ട്. ഷെറിൻ പക്ഷേ മരിച്ചുപോയി, ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം ഭാഗ്യം കൊണ്ട് രക്ഷപെടുകയും ചെയ്തു. ഇതേസമയം ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ സുരാജും ചിന്തിച്ചേനെ താൻ പെട്ടെന്ന് രക്ഷിക്കാത്തത്കൊണ്ടാണ് അവർക്ക് അത് സംഭവിച്ചത് എന്ന്.

അവിടെയാണ് അവസാനത്തെ ക്ലൈമാക്സ് ഡയലോഗിന്റെ പ്രസക്തി.
ടോവിനോ “ഞാൻ തിരിച്ചുപോയതാ പപ്പാ” എന്ന് പറയുമ്പോൾ സുരാജിന് അത് മനസിലാക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. കാരണം താനും ഇതേ situation ൽ ഇത്തിരി നേരത്തേക്ക് പിടിവിട്ട് പോയി പിന്നീട് തിരിച്ചുപോയ വ്യക്തിയാണ്. അതുകൊണ്ടാണ് അത് മനസിലാക്കിക്കൊണ്ട് “എനിക്കറിയാടാ” എന്ന് ടോവിനോയുടെ കവിളിൽ തട്ടി സമാധാനിപ്പിച്ചുകൊണ്ട് സുരാജ് പോകുന്നത്. അതെല്ലാം മറന്നതുകൊണ്ടല്ല, മനസിലാക്കിയതുകൊണ്ടാണ്, അയാൾക്കുണ്ടായ തിരിച്ചറിവുകൊണ്ടാണ്.

ഇനിയുമുണ്ട്, ക്‌ളൈമാക്‌സിൽ സുരാജ് ഐശ്വര്യയോട് പറയുന്നുണ്ട്. “എനിക്ക് നിന്നോടുള്ള ഒരു കടം തീർക്കുകയാണ് എന്ന് കരുതിയാൽ മതി. പാതി വഴിയിൽ ഇട്ടിട്ട് പോകരുത്. അവനെയും നിങ്ങളുടെ ജീവിതത്തെയും” എന്ന് സുരാജ് ഐശ്വര്യയോട് പറയുന്നത് താൻ കുറച്ചുനേരത്തേക്ക് നീ മരിച്ചുപോയ്ക്കോട്ടെ എന്ന് ചിന്തിച്ചതിന്റെ കടം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ സുരാജിന് ഐശ്വര്യയോട് എന്ത് കടമാണ് ഉള്ളത്, എന്ത് കടപ്പാടാണ് ഉള്ളത്. താൻ ചെയ്ത ആ തെറ്റിന്റെ കടം തീർക്കൽ പോലെ ആണ് നിങ്ങൾ പിരിയാതെ ഒന്നിച്ചു ജീവിക്കണം എന്ന് പറഞ്ഞുകൊണ്ട് സുരാജ് ഉദ്ദേശിക്കുന്നത്.
ഇതൊക്കെ തന്നെയാണ് സംവിധായകനും എഴുത്തുകാരനും ക്‌ളൈമാക്‌സിൽ ഉദ്ദേശിച്ചത് എന്നാണ് ഞാൻ പൂർണമായും വിശ്വസിക്കുന്നത്. ഇത്രെയും ഭംഗിയായി ഈ കാര്യങ്ങൾ സിനിമയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യന്റെ ലോല വികാരങ്ങൾ കുറച്ചു സമയത്തേക്ക് എങ്ങോട്ട് വേണമെങ്കിലും മാറിമറിയാം. പിന്നീട് തിരിച്ചറിവ് വരാം. ഇതൊക്കെ normalize ചെയ്യുകയാണ്, മോശം സന്ദേശമാണ് എന്നൊക്കെ പറയുന്നവരോട് ഒന്നേ പറയാനുള്ളു. കാണെ കാണെ വിശുദ്ധരായ മനുഷ്യരുടെ കഥയല്ല. സാധാരണക്കാരായ വികാരങ്ങൾക്ക് അടിമപ്പെടുന്ന ‘മനുഷ്യൻ’മാരുടെ കഥയാണ്. ആരെയും നന്മമരം ആക്കാൻ സിനിമ ശ്രമിച്ചിട്ടുമില്ല.
സിനിമ കണ്ട് ക്‌ളൈമാക്‌സ് കുറച്ചു കൺഫ്യൂഷൻ പലരും പറഞ്ഞു കണ്ടു. അപ്പോൾ എനിക്ക് തോന്നിയ explanation എഴുതി എന്നേയുള്ളു.

Advertisement

 41 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement