Movie Reviews
ഇമോഷണൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഒരിക്കലും മിസ്സ് ചെയ്യരുത്
സിനിമ കണ്ട് കരയുന്നത് ഒരു മോശം കാര്യമൊന്നുമല്ല ല്ലേ? തീയറ്ററിൽ സിനിമ കാണുന്ന കാലത്ത് ഒരു തൂവാല കയ്യിലും ഒരെണ്ണം ബാഗിലും കരുതും. പക്ഷേ കുറേക്കാലമായി
180 total views, 1 views today

സിനിമ കണ്ട് കരയുന്നത് ഒരു മോശം കാര്യമൊന്നുമല്ല ല്ലേ? തീയറ്ററിൽ സിനിമ കാണുന്ന കാലത്ത് ഒരു തൂവാല കയ്യിലും ഒരെണ്ണം ബാഗിലും കരുതും. പക്ഷേ കുറേക്കാലമായി ഒരു സിനിമ കണ്ട് അത് സിനിമയാണെന്ന് മറന്നു കരഞ്ഞിട്ട്. പകരം ചില സെന്റി സീൻസ് കാണുമ്പോൾ അയ്യേ കഷ്ടം എന്നും തോന്നിയിട്ടുണ്ട്.
പറഞ്ഞു തുടങ്ങിയത് സിനിമ കണ്ട് കരയുന്നതിനെക്കുറിച്ചായിരുന്നു. കുറേക്കാലത്തിനു ശേഷം ഇന്നലെ ഞാൻ കാണെക്കാണെ കണ്ട് കരഞ്ഞു. വെറുതെ കണ്ണ് നിറയുകയല്ല. ശരിക്കും എങ്ങിക്കരഞ്ഞു. ആ ഹോസ്പിറ്റൽ സീനിൽ കണ്ണു നിറഞ്ഞു തുടങ്ങുമ്പോൾ ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന പോലെ ജി വേണുഗോപാലിന്റെ ശബ്ദം. ശരിക്കും കരഞ്ഞുപോയി.സിനിമയുടെ സീനും ആ പാട്ടുമായി എത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു. അല്ലെങ്കിലും സങ്കടം പാടിഫലിപ്പിക്കാൻ ഒരു അസാമാന്യ കഴിവുള്ള ആളാണ് അദ്ദേഹം. താനേ പൂവിട്ട മോഹവും ഉണരുമീ ഗാനവും പോലെ കേട്ടു കരയാൻ ഒരു പാട്ടു കൂടി.❤(കരയുന്നത് നല്ലതാണെന്ന അഭിപ്രായമാണ്, ഈയുള്ളവൾക്ക്.മസിലു പിടുത്തം വിട്ട് ഒന്നു കരഞ്ഞു കഴിയുമ്പോൾ കുറേ ഭാരമൊഴിഞ്ഞു മനുഷ്യനാണെന്ന തോന്നലുണ്ടാകുന്നുണ്ട് )അതുകൊണ്ട് അയ്യേ കരയുന്ന സിനിമ എനിക്കെങ്ങും കാണേണ്ട എന്ന് കരുതല്ലേ. കാണുക. കരയുക. മനുഷ്യനാവുക 😊❤
ഈ സിനിമയുടെ തുടക്കം കണ്ടപ്പോൾ തോന്നിയത് ഇവരൊക്കെ എന്താണ് മനുഷ്യന്മാരെ കാണാത്ത പൊലെ പെരുമാറുന്നത് എന്നും ഒരൽപം കൃത്രിമത്വം ഇവരുടെ പെരുമാറ്റത്തിൽ ഉണ്ടല്ലോ എന്നും ആയിരുന്നൂ… പക്ഷേ സിനിമയുടെ പേരു അന്വർത്തം ആക്കുന്ന പോലെ കാണെക്കാണെ നമുക്ക് കൃത്യം ആയി മനസിലാക്കി തരുന്നുണ്ട് എന്തു കൊണ്ടാണ് ഇവർ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്ന്… ഉയരേക്ക് ശേഷം മനു അശോക് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ ആയ കാണെക്കാണെ പ്രധാനം ആയും സംസാരിക്കുന്നതു വാക്കുകൾ കൊണ്ടു പോലും പലപ്പോഴും നിർവചിക്കാൻ കഴിയാത്ത മനുഷ്യ മനസ്സുകളുടെ ചാഞ്ചാട്ടങ്ങളെ കുറിച്ചു ആണു…
പ്രകടനങ്ങളിൽ പോൾ മത്തായി ആയി സുരാജ് വീണ്ടും ഞെട്ടിച്ചു കൊണ്ടു ഇരിക്കുമ്പോഴും ആവശ്യത്തിൽ അധികം മിതത്വം എന്ന ടൈപ്പ് കാസ്റ്റിംങ്ങിന് വീണ്ടൂം ഇരയായി എന്നു പറയാതെ വയ്യ… കുറച്ചു നാളുകൾ ആയി തുടരുന്ന പതിഞ്ഞ ശബ്ദവും നിയന്ത്രിതമായ ശാരീരിക ചലനങ്ങളും എന്ന ക്ലീഷെ ഇവിടെയും അദേഹം ആവർത്തിക്കുന്നു.എങ്കിലും ക്ലൈമാക്സിൽ അത് മാറുന്നുണ്ട് എന്നു തോന്നി…
സുരാജിനേ കോമാളി വേഷങ്ങളിൽ കണ്ട് മടുത്തുപോയിട്ടുണ്ട്, ചെടിച്ചുപോയിട്ടുണ്ട്. ഇങ്ങേർ അധിക കാലം പോകില്ലെന്ന് സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ആക്ഷൻ ഹീറോ ബിജുവിൽ ഇയാൾ കണ്ണു നനയിച്ചപ്പോൾ ഹാസ്യം മാത്രമല്ലല്ലോ വഴങ്ങുക എന്ന് സന്തോഷം തോന്നി.
തൊണ്ടിമുതലിലെ ആ പക്വമതിയായ കാമുകൻ മുതലിനെ എനിക്കങ്ങ് ഇഷ്ടമായി❤.ആന്ഡ്രോയിഡ് കുഞ്ഞപ്പനിൽ, അഭിനയത്തെക്കാൾ വളരെ ഗൗരവത്തോടെയുള്ള എന്നാൽ തമാശ കലർന്ന സംഭാഷണങ്ങളായിരുന്നു ഹൈലൈറ്റ് എന്ന് തോന്നി. എങ്കിലും ആ വയസ്സൻ കഥാപാത്രം സുരാജിൽ സുഭദ്രമായിരുന്നു.Great Indian Kitchen ൽ നിമിഷ ചെളിവെള്ളം ഒഴിക്കുന്ന സീനിൽ കണക്കായിപ്പോയെന്ന് കയ്യടിച്ച ഒരുപാട്പേരുണ്ടാകും. പക്ഷേ ആ കയ്യടി അയാളുടെ നെഗറ്റീവ് റോളിന്റെ മികവിനുള്ള കയ്യടിയാണ്.കിരൺ Kiranz Atp പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. കാണെക്കാണെ തെളിഞ്ഞു വരുന്ന നടൻ.വല്ലാത്തൊരു transition തന്നെ.പെണ്ണ് സുനിയിൽ നിന്നും പോൾ മാത്യുവിലേക്കുള്ള ഈ വളർച്ച ഗംഭീരമായിരിക്കുന്നു. ആശംസകൾ സുരാജ് 💐
വ്യക്തിപരം ആയി സിനിമയിൽ ഇഷ്ടപെട്ട പ്രകടനം അലൻ ആയി വന്ന ടോവിനോയുടെ ആയിരുന്നൂ. പലപ്പോഴും രണ്ടു കാലഘട്ടങളെ കൃത്യം ആയി തിരിച്ചു അറിയുന്നത് ടോവിനോയുടെ കഥാപാത്രത്തിലൂടെ ആയിരുന്നൂ.. അത്പോലെ തൻറെ ശരിയും തെറ്റും ഏതു എന്നു കൃത്യം ആയി നിർവ്വചിക്കാൻ കഴിയാത്ത അവസ്ഥ ഒക്കെ നന്നായി തന്നെ ചെയ്തിട്ടുണ്ട്… ഐശ്വര്യ ലക്ഷ്മി പ്രകടനം കൊണ്ട് തൻറെ കഥാപാത്രത്തോട് നീതി പുലർത്തി എങ്കിലും സംഭാഷണങ്ങളിൽ അത് പലപ്പോഴും ഉണ്ടായില്ല എന്നു തോന്നി….
സംവിധായകൻ്റെ മുൻചിത്രവും ആയി തട്ടിച്ചു നോക്കിയാൽ അതിനേക്കാൾ ഒരുപാടു ഉയരെ നിൽക്കുന്ന ഒരു ചിത്രം തന്നെ ആണു കാണെക്കാണെ.ഒരു കുടുംബത്തിലെ അതുമായി ബന്ധപ്പെട്ട് കിടക്കുന്നവരിലെ വൈകാരിക സംഘർഷങ്ങൾ കൃത്യം ആയി അടയാളപെടുത്തിയ ഈ ചിത്രം വ്യക്തിപരമായി ഒരുപാടു ഇഷ്ടപെട്ട സിനിമകളിൽ ഒന്നായി മാറുന്നു.. നിങ്ങൾ അത്യാവശം ഡ്രാമ ഉള്ള ഇമോഷണൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഒരിക്കലും മിസ്സ് ചെയ്യരുത് ഈ ചിത്രം…
മനുഷ്യത്വമുള്ള സിനിമക്ക് നന്ദി ശ്രീ മനു അശോകൻ. ❤ആ ചങ്കിൽ കൊള്ളുന്ന സംഭാഷണങ്ങൾക്കും സ്നേഹം ബോബി സഞ്ജയ് ടീമിനോട്. ❤
181 total views, 2 views today